Connect with us

ഓരോ തവണയും പുതിയ സാക്ഷികളും വാദങ്ങളും വരികയാണ് ;നടിയുടെ വേദന മുതലാക്കി കൊണ്ട് സിനിമാ രംഗത്തുള്ള പലരും പരമാവധി ദിലീപിനെ കരിവാരി തേക്കാനുള്ള ശ്രമമാണ് നടത്തുന്നത് ; ദിലീപ് അനുകൂലി രാഹുൽ ഈശ്വർ പറയുന്നു!

Malayalam

ഓരോ തവണയും പുതിയ സാക്ഷികളും വാദങ്ങളും വരികയാണ് ;നടിയുടെ വേദന മുതലാക്കി കൊണ്ട് സിനിമാ രംഗത്തുള്ള പലരും പരമാവധി ദിലീപിനെ കരിവാരി തേക്കാനുള്ള ശ്രമമാണ് നടത്തുന്നത് ; ദിലീപ് അനുകൂലി രാഹുൽ ഈശ്വർ പറയുന്നു!

ഓരോ തവണയും പുതിയ സാക്ഷികളും വാദങ്ങളും വരികയാണ് ;നടിയുടെ വേദന മുതലാക്കി കൊണ്ട് സിനിമാ രംഗത്തുള്ള പലരും പരമാവധി ദിലീപിനെ കരിവാരി തേക്കാനുള്ള ശ്രമമാണ് നടത്തുന്നത് ; ദിലീപ് അനുകൂലി രാഹുൽ ഈശ്വർ പറയുന്നു!

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് പ്രതിസ്ഥാനത്ത് വന്ന നാൾ മുതൽ ദിലീപിനെ പിന്തുണയ്ക്കുന്ന
ദിലീപ് അനുകൂലിയാണ് രാഹുൽ ഈശ്വർ . ഇപ്പഴിതാ കേസ് നീളുന്നത് നടിയോട് കൂടി ചെയ്യുന്ന അനീതിയാണെന്ന് പറയുകയാണ് രാഹുൽ ഈശ്വർ. നടിയുടെ വേദന മുതലാക്കി കൊണ്ട് സിനിമാ രംഗത്തുള്ള പലരും പരമാവധി ദിലീപിനെ കരിവാരി തേക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എന്നും റാഹില ഈശ്വർ പറയുന്നു.

വധഗൂഢാലോചന കേസിൽ നിന്ന് നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവുണ്ടാക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. അതിന് നിന്ന് കൊടുക്കാൻ ദിലീപിനോട് പറയാൻ സാധിക്കുമോയെന്നും രാഹുൽ ഈശ്വർ ചോദിച്ചു.റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കവെയാണ് രാഹുൽ ഈശ്വർ ഇപ്രകാരം പറഞ്ഞത്.

“ദിലീപ് പറഞ്ഞത് തന്നെയാണ് ഇപ്പോൾ വെളിവാക്കിയിരിക്കുന്നത്. അതായത് ബാലചന്ദ്രകുമാറിനോട് പറഞ്ഞ കാര്യങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹം റെക്കോഡ് ചെയ്ത് വെച്ചിട്ടില്ല. അത് അദ്ദേഹത്തിന് തിരിച്ചെടുക്കണമായിരുന്നു. അതിനാൽ മുംബൈയിലേക്ക് അയച്ചു. ബാലചന്ദ്രകുമാർ സമർപ്പിച്ച പോലുള്ള ക്ലിപ്പ് അല്ല, രണ്ട് മിനിറ്റോളം നീണ്ടു നിൽക്കുന്ന ക്ലിപ്പാണ് ദിലീപ് കോടതിയിൽ സമർപ്പിച്ചത്.

എല്ലാവർക്കും ബാലചന്ദ്രകുമാറിനെ പോലെ റെക്കോഡ് ചെയ്യുന്ന ശീലം ഉണ്ടാകില്ല.അതുകൊണ്ട് വർഷങ്ങൾക്ക് മുൻപ് സംസാരിച്ച കാര്യം ഏതെങ്കിലും രീതിയിൽ തിരിച്ചെടുക്കാൻ ദിലീപ് വിദഗ്ദ സഹായാം തേടുന്നതിൽ തെറ്റുണ്ടോ? അതിന് തെളിവ് നശിപ്പുവെന്നാണോ പറയുന്നത്. മാത്രമല്ല പ്രോസിക്യൂഷൻ പറഞ്ഞത് പ്രകാരം 2017,18, 19 വർഷങ്ങളിൽ മാത്രമേ ഗൂഢാലോചന നടത്തിയിട്ടുള്ളൂ.

അദ്ദേഹത്തിന്റെ അഭിഭാഷകൻ രാമൻപിള്ളയുമായുള്ള സംഭാഷണങ്ങൾ പോലീസിന് ഫോണിൽ നിന്നും ലഭിച്ചാൽ കേസിന്റ ഗതിയെന്താകും? ഇത് പ്രിവിലേജ് കമ്മ്യൂണിക്കേഷന്റെ ഭാഗമല്ലേ? ഡിലീറ്റ് ചെയ്തത് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണെന്ന് എങ്ങനെ തെളിയിക്കാൻ സാധിക്കുമെന്നും രാഹുൽ ഈശ്വർ ചോദിച്ചു.

ദിലീപ് എന്താണ് ഡിലീറ്റ് ചെയ്തതെന്ന് പോലീസ് കണ്ടുപിടിക്കട്ടെ, അതിനായി മികച്ച ഇസ്രായേലി സോഫ്റ്റ്വെയറൊക്കെ ഉണ്ടല്ലോ. അത് കണ്ടുപിടിക്കാൻ ദിലീപിന് സാധിക്കില്ലല്ലോ? കഴിഞ്ഞ ഒന്നര മാസമായി താനടക്കമുള്ള ദിലീപ് അനുകൂലികൾ പറയുന്ന കാര്യങ്ങളാണ് ശരിയായിക്കൊണ്ടിരിക്കുന്നത്.ദൗർഭാഗ്യവശാൽ ദിലീപിനെതിരെ സിനിമാ മേഖലയിൽ നിന്നുൾപ്പെടെയുള്ളവർ പറയുന്ന വാദങ്ങളാണ് ഇല്ലാതായി കൊണ്ടിരിക്കുന്നത്.

തുടരന്വേഷണത്തിന് പോലീസിനും പ്രോസിക്യൂഷനും കോടതി പരമാവധി സമയം കൊടുത്തിരിക്കുകയാണ്. സംശയത്തിന്റെ ഒരു ഇളവ് പോലും ഉണ്ടാകരുതെന്ന് ഉറപ്പാക്കുകയാണ് കോടതി. ഇനി ഏപ്രിൽ 15 ന് വരുമ്പോൾ വീണ്ടും സമയം വേണമെന്ന ആവശ്യം ഉന്നയിക്കരുതെന്ന് മാത്രമേ പറയാനുള്ളു. ഈ കേസിന് ഒരു അവസാനം വേണ്ടതുണ്ട്.

ദിലീപ് പറയുന്നത് ശരിയായി വരികയാണ്. ഓരോ തവണയും പുതിയ സാക്ഷികളും വാദങ്ങളും വരികയാണ്. കേസ് നീളുന്നത് നടിയോട് കൂടി ചെയ്യുന്ന അനീതിയാണ്. നടിയുടെ വേദന മുതലാക്കി കൊണ്ട് സിനിമാ രംഗത്തുള്ള പലരും പരമാവധി ദിലീപിനെ കരിവാരി തേക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. നടിയോടൊപ്പം തന്നെയാണ്. ബർഖാ ദത്തിനോടുള്ള അഭിമുഖത്തിൽ നടി പറഞ്ഞത് തനിക്ക് തിരിച്ച് വരണമെന്നാണ്. പക്ഷേ ഈ കേസിന് എന്തെങ്കിലും അവസാനം വേണ്ടേ? ഇത് അനന്തമായി നീളുകയാണ്.

നടിയ്ക്കെതിരെ സോഷ്യൽ മീഡിയ കമന്റുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും പി ആർ വർക്കിൻറെ ഭാഗമായിട്ടുള്ളതല്ല, നമ്മുടെ സമൂഹത്തിൽ പല ഞരമ്പ് രോഗികളും ഉണ്ട്. നടിയെ ഇഷ്ടപ്പെടുന്ന അവർ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നയൊരാളാണ് ഞാൻ. പക്ഷേ ഈ അഞ്ച് വർഷത്തിനിടയിൽ ദിലീപിനെതിരായ തെളിവുകൾ ഒന്നും കിട്ടിയിട്ടില്ല. അതുകൊണ്ടാണ് ദിലീപിനെ പലരും പിന്തുണച്ച് കൊണ്ട് സംസാരിക്കുന്നത്.

ദിലീപിനെ നിരന്തരം ആക്രമിക്കുകയാണ്. ദിലീപിനെതിരെ പല ആരോപണങ്ങളും ഓരോ ദിവസവും ഉയരുകയാണ്. ദിലീപിന് ഐടി വിദഗ്ദന്റെ മരണത്തിലും പോലീസുകാരന്റെ മരണത്തിലുമൊക്കെ പങ്കുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ദിലീപ് ദാവൂദ് ഇബ്രാഹിം ഒന്നും അല്ലല്ലോ? മൊബൈൽ ഫോണുകൾ പോലീസ് തേടിയതിന്റെ ഉദ്ദേശം നടിയെ ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളെ ഏതെങ്കിലും രീതിയിൽ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചോയെന്നും അതിന്റെ തെളിവ് ലഭിക്കാൻ വേണ്ടിയുമാണല്ലോ?

വധഗൂഢാലോചന കേസിൽ നിന്ന് നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവുണ്ടാക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. അതിന് നിന്ന് കൊടുക്കാൻ ദിലീപിനോട് പറയാൻ സാധിക്കുമോ? നടിയ്ക്ക് നീതി കിട്ടണം, പക്ഷേ അതിനർത്ഥം ദിലീപിനെ തൂക്കിക്കൊല്ലണം എന്നല്ലല്ലോയെന്നും രാഹുൽ ഈശ്വർ ചോദിച്ചു.

about rahul eswar

More in Malayalam

Trending

Recent

To Top