Connect with us

കൊലയാളിയെ പിടികൂടാൻ കച്ചകെട്ടി ഡൊമനിക് സാർ ;ഗജനിയും സച്ചിയും അടുത്ത കുതന്ത്രങ്ങൾ മെനയുന്നു ; ഇനി അലീന അമ്പാടി വിവാഹനാൾ; അമ്മയറിയാതെയിൽ ഇനി ആഘോഷം!

Malayalam

കൊലയാളിയെ പിടികൂടാൻ കച്ചകെട്ടി ഡൊമനിക് സാർ ;ഗജനിയും സച്ചിയും അടുത്ത കുതന്ത്രങ്ങൾ മെനയുന്നു ; ഇനി അലീന അമ്പാടി വിവാഹനാൾ; അമ്മയറിയാതെയിൽ ഇനി ആഘോഷം!

കൊലയാളിയെ പിടികൂടാൻ കച്ചകെട്ടി ഡൊമനിക് സാർ ;ഗജനിയും സച്ചിയും അടുത്ത കുതന്ത്രങ്ങൾ മെനയുന്നു ; ഇനി അലീന അമ്പാടി വിവാഹനാൾ; അമ്മയറിയാതെയിൽ ഇനി ആഘോഷം!

ഇന്നത്തെ ഐപിസോഡിലും സൂപർ ആണ് കേട്ടോ ഇന്നത്തെ പ്രോമോ. കാരണം ഇന്നത്തെ പ്രൊമോയിൽ ഐശ്വര്യമായിട്ട് ആദ്യം തന്നെ സച്ചിയും ഗജനിയുമാണ്. സമാനതകളില്ലാത്തെ പ്ലാനിങ്ങിലേക്കാണ് സച്ചിയും ഗജനിയും. എന്നാൽ എപ്പിസോഡ് നിറയെ അപർണ്ണയുടെ പ്ലാനുകളാണ് . ഹൊറിബിളി ഹൊറിബിൾ പ്ലാനുകൾ…

ഇന്നത്തെ പ്രൊമോയിലെ ആ സീൻ ഉണ്ടല്ലോ? സച്ചിയും ജിതേന്ദ്രനും അത് പൊളിയാണ്. നിന്റെ കഴിവ് എന്താണെന്നുള്ളത് എനിക്ക് അറിയാം. സച്ചി ഇത് പറയുമ്പോൾ , ജിതേന്ദ്രൻ ഒന്ന് നാണിച്ചു തല താഴ്ത്തുന്നുണ്ട്.. ആ പ്രൊമോ നിങ്ങൾ ശ്രദ്ധിച്ചായിരുന്നോ?

അതിനു ശേഷം സച്ചി പറഞ്ഞത് അതിലും സൂപ്പർ., ” കഴിവൊക്കെയുണ്ട് പക്ഷെ അത് വേണ്ടത്ര ഫലപ്രാപ്തിയിൽ എത്തിക്കാൻ നിനക്ക് പറ്റുന്നില്ല … ” അത് കേൾക്കുമ്പോൾ ആകെ ചൂളി നിൽക്കുന്ന ഗജനി. ഗജനിയും സച്ചിയും നല്ല ഒന്നാന്തരം അഭിനയം ആണ്…

അപർണ്ണ ഇതിനിടയിൽ , ” വിനീതേട്ടൻ ഇന്ന് വന്നതിന്റെ പേരിൽ ഞാൻ ഇല്ലാത്ത ബഹളം ഉണ്ടാക്കും, പൊട്ടിത്തെറിക്കും, എന്തിനാ ഇയാളെ വിളിച്ചത് എന്നൊക്കെ ചോദിക്കും.. ഒന്നും തോന്നരുത് കേട്ടോ….

ഇത് എവിടെയോ… ആ … മാമനോട് ഒന്നും തോന്നല്ലേട്ടോ…

പിന്നെ അലീന ടീച്ചർ രണ്ടും കൽപ്പിച്ചാണ്. അനിയത്തിയെക്കാൾ സ്നേഹം ആണ് ടീച്ചർക്ക് അനിയത്തി വേണ്ട എന്നുവച്ച ആളോട്.. ഒരുകണക്കിന് നല്ലതാ.. വിനീതും അപർണ്ണയും പറ്റിക്കുകയാണ് എന്ന് അറിയുമ്പോൾ ഈ സീൻ ഒക്കെ ഓർത്തു ചിരിക്കാമല്ലോ?

പിന്നെ ഇന്ന് നിങ്ങൾ എപ്പിസോഡിൽ കാണാൻ കാത്തിരിക്കുന്ന ആ വമ്പൻ ആഘോഷം , അലീന അമ്പാടി എങ്ങങേമെന്റ്റ് അതിന് ഇനി നിമിഷങ്ങൾ മാത്രം.. എന്നൊക്കെ ഞാൻ ഇവിടെ നിന്ന് പറഞ്ഞാൽ നിങ്ങൾ എന്നെ ചീത്ത വിളിക്കും എന്നെനിക്കറിയാം..

ഏതായാലും അവർ ആ ഡ്രസ്സ് ഒക്കെ ഇടുന്നുണ്ട്. നമുക്ക് നോക്കാം അത് നടക്കുമോ ഇല്ലയോ എന്ന്.. പിന്നെ പ്രൊമോയിൽ ഇല്ലാത്ത ഒരു കാര്യം ഉണ്ട്.. ഡൊമനിക് സാറിന്റെ അന്വേഷണം.. ഒരു തുമ്പും കിട്ടാതെ പാവം തല പുകയ്ക്കുമ്പോൾ അതാ ഒരു തെളിവ്… എന്തോ ഇന്ന് ഡൊമനിക് സാറിന് കിട്ടുന്നുണ്ട്..

അതും കൊണ്ട് നാളെ അലീന അമ്പാടി എൻഗേജ് മെന്റിന്റെ ഇടയിലേക്ക് ഡൊമനിക് സാർ വരും . ഏതായാലും നീരജ അല്ലെങ്കിൽ അമ്പാടി ഇവരുടെ പേരുകളാണ് ഡൊമനിക് സാറിന് സംശയം . അത് ഉറപ്പിക്കാം.. അതുറപ്പിച്ചില്ലെങ്കിൽ ഈ പോലീസ് കാരൻ ഒക്കെ വെറുതെ ആണ് നമ്മൾക്ക് പറയേണ്ടി വരും .

about ammayariyathe

More in Malayalam

Trending

Recent

To Top