“അയൽപക്കത്തെ കല്യാണത്തിന് ആറാടുന്ന മലയാള സിനിമയുടെ മിന്നും താരം; ‘മാസ്മരിക’ ചുവടുകൾ വയ്ക്കുന്ന ഈ താരത്തെ മനസിലായോ?; കിതച്ചെത്തും കാറ്റി’നൊപ്പം ഈ കുട്ടിത്തരം!
“അയൽപക്കത്തെ കല്യാണത്തിന് ആറാടുന്ന മലയാള സിനിമയുടെ മിന്നും താരം; ‘മാസ്മരിക’ ചുവടുകൾ വയ്ക്കുന്ന ഈ താരത്തെ മനസിലായോ?; കിതച്ചെത്തും കാറ്റി’നൊപ്പം ഈ കുട്ടിത്തരം!
“അയൽപക്കത്തെ കല്യാണത്തിന് ആറാടുന്ന മലയാള സിനിമയുടെ മിന്നും താരം; ‘മാസ്മരിക’ ചുവടുകൾ വയ്ക്കുന്ന ഈ താരത്തെ മനസിലായോ?; കിതച്ചെത്തും കാറ്റി’നൊപ്പം ഈ കുട്ടിത്തരം!
കുട്ടിക്കാല ഓർമ്മകളും പഴയ ഫോട്ടോകളും ഒന്നും തന്നെ ഇന്നത്തെ മുൻനിര താരങ്ങൾ പങ്കുവെക്കാറില്ല. ഇന്നത്തെ സ്റ്റൈലൻ ലുക്ക് കണ്ടിട്ടുള്ള പ്രേക്ഷകർക്കിടയിൽ പഴയ ഫോട്ടോ കാണിച്ചു നാണം കെടാൻ വയ്യ എന്ന് സിനിമാ താരങ്ങൾ മാത്രമല്ല ഇന്നത്തെ ചുള്ളൻ പിള്ളേർ പോലും തിര്യപ്പെടില്ല. സോഷ്യൽ മീഡിയയിൽ നിന്നും പഴയ ഫോട്ടോകൾ കുത്തിപ്പൊക്കുക ഒരു കലാ വിരുതായി കാണുന്നതും അതുകൊണ്ടുതന്നെയാണ്.
എന്നാൽ ഒരു നാണക്കേടും വിചാരിക്കാതെ നല്ല അടിപൊളി ഒരു ഡാൻസ് പങ്കുവച്ചിരിക്കുകയാണ് സുരഭി ലക്ഷ്മി. ചെറിയ വേഷങ്ങളിൽ തുടങ്ങി പിന്നീട് മലയാളത്തിലെ മുൻനിര നായികമാരുടെ കൂട്ടത്തിലേക്ക് എത്തിയ നടിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡും സുരഭിയെ തേടിയെത്തി. മീഡിയ വൺ ചാനലിൽ സംപ്രേഷണം ചെയ്‌തിരുന്ന ‘എം80 മൂസ’യിലെ കഥാപാത്രമാണ് സുരഭിയുടെ കരിയറിൽ വഴിത്തിരിവായത്.
കുട്ടിക്കലത്ത് അയൽപക്കത്തെ വീട്ടിലെ കല്യാണത്തിന് ഡാൻസ് കളിക്കുന്ന സുരഭിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. “അയൽപക്കത്തെ കല്യാണത്തലേന്ന് എന്റെ വക ഒരു നൃത്തം….. നൊസ്റ്റാൾജിയോ നൊസ്റ്റാൾജിയ…..” എന്ന അടികുറിപ്പോടെ സുരഭി തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പങ്കുവച്ചത്. 1997 ഏപ്രിൽ ആറിന് എടുത്ത വീഡിയോയാണിതെന്നും സുരഭി കുറിച്ചിട്ടുണ്ട്.
മമ്മൂട്ടി നായകനായ ഹിറ്റ്ലർ എന്ന ചിത്രത്തിലെ ‘കിതച്ചെത്തും കാറ്റേ’ എന്ന ഗാനത്തിനാണ് സുരഭി ചുവടുവയ്ക്കുന്നത്. ‘മാസ്മരിക ചുവടുകൾ’ എന്നാണ് ഒരാൾ വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത് . നിരവധി പേരാണ് ഡാൻസ് കളിക്കുന്ന കൊച്ചു സുരഭിയുടെ എനർജിയ്ക്ക് കയ്യടിക്കുന്നത്.
മലയാളികൾക്ക് വളരെ സുപരിചിതരായ താരദമ്പതികളായിരുന്നു വിജയ് യേശുദാസും ദർശന രാജഗോപാലും ഏകദേശം അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 2007 ലായിരുന്നു ഇരുവരുടേയും...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...