Connect with us

എസ് പി സൂരജിനു പിന്നാലെ ഇനി അതും സംഭവിക്കും; അതിജീവനത്തിന്റെ ആയുധമായി അനുരാഗമേന്തി ഋഷിയും സൂര്യയും; ഇനിയങ്ങോട്ട് കൂടെവിടെ സീരിയൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത്!

Malayalam

എസ് പി സൂരജിനു പിന്നാലെ ഇനി അതും സംഭവിക്കും; അതിജീവനത്തിന്റെ ആയുധമായി അനുരാഗമേന്തി ഋഷിയും സൂര്യയും; ഇനിയങ്ങോട്ട് കൂടെവിടെ സീരിയൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത്!

എസ് പി സൂരജിനു പിന്നാലെ ഇനി അതും സംഭവിക്കും; അതിജീവനത്തിന്റെ ആയുധമായി അനുരാഗമേന്തി ഋഷിയും സൂര്യയും; ഇനിയങ്ങോട്ട് കൂടെവിടെ സീരിയൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത്!

എന്നെ പോലെ നിങ്ങളെല്ലാവരും ഇന്ന് ഹാപ്പി ആയിരിക്കുമെന്ന് കരുതുന്നു. കാരണം അതിജീവനത്തിന്റെ ആയുധമായി അനുരാഗമേന്തി ഋഷിയും സൂര്യയും.. അതാണ് നമ്മുടെ പുത്തൻ പ്രൊമോ… എസ് പി സൂരജ് സാർ വന്നതിന്റെ ഐശ്യര്യം..

അപ്പോൾ കഴിഞ്ഞ എപ്പിസോഡ് ഒന്ന് ടെൻഷൻ ആക്കിയാണ് അവസാനിപ്പിച്ചത്. റാണിയമ്മയ്ക്ക് ഋഷിയെ വേണം, ഋഷി എന്തൊക്കെ ചെയ്താലും ഋഷിയെ ഉപദ്രവിക്കാൻ റാണി കൂട്ടുനിൽക്കില്ല എന്ന് ഇന്നലത്തോടെ ഉറപ്പായി. പക്ഷെ അവിടെ ജഗനു ആ പരിഗണനയുടെ ആവശ്യമില്ലല്ലോ? എങ്കിലും ഋഷിയെ വച്ച് അതിഥി ടീച്ചറെ വിലപേശാൻ ഇന്നലെ നടത്തിയ ആ ശ്രമം അത് കൊള്ളാമായിരുന്നു…

ജഗന്റെ കാൾ എടുത്തപ്പോഴേ അതിഥി പറഞ്ഞത്… ” ഈ രാത്രി എനിക്ക് ചെയ്തു തീർക്കാൻ നിറയെ കാര്യങ്ങളുണ്ട്. അതിനിടയിൽ ജഗന്റെ ഈ വീരസാഹസിക കഥകൾ കേൾക്കാൻ എനിക്ക് താല്പര്യമില്ല… ” ഇതുതന്നെയാണ് അതിഥി എല്ലായിപ്പോഴും ജഗനോട് പറയുക.

നമ്മുടെ ഭാഷയിൽ പറഞ്ഞാൽ , തള്ളിമറിക്കാതെ പോ ജഗൻ..

എന്നാൽ ഋഷി സൂര്യയ്ക്ക് ഒപ്പമുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ ജഗനും റാണിയും അവിടെ എസ് ഐയെയും സി ഐ യെയും പറഞ്ഞയച്ചിട്ടുണ്ട്. ആ രണ്ടെണ്ണം കൂടി ഇപ്പോൾ ഋഷിയെ അങ്ങ് തൂക്കിക്കൊല്ലാൻ വിധിക്കും പോലെയാണ് സംസാരിച്ചത്.

ഇടയിൽ അരിസ്റ്റോ സുരേഷിന്റെ സംസാരവും എല്ലാം കൂടിയായപ്പോൾ സെറ്റായി.. എന്നാൽ അവിടം കൊണ്ടൊന്നും തീരുന്നില്ലല്ലോ… ഋഷി മറ്റൊരു അടവ് എടുത്തിട്ടുണ്ട്. അവിടെ ഉള്ള ആ മ്യൂസിക്ക് ടീമിന്റെ ഫോണിൽ നിന്നും ഫേസ്ബുക്ക് ലൈവ് പോകാൻ..

അത് എന്തായി എന്നുള്ളത് അടുത്ത ആഴ്ച മാത്രമേ അറിയാൻ സാധിക്കൂ.. ജനറൽ പ്രൊമോയിലും ആ സീൻ ഉൾപ്പെടുത്തിയിട്ടില്ല. പക്ഷെ അങ്ങനെ ഒരു ഫേസ്ബുക്ക് ലൈവ് പോയാൽ കളി മാറും . കാരണം ആ മ്യൂസിക്ക് ടീമ്സിനെ കണ്ടിട്ട് നല്ല ഫോല്ലോവേഴ്സ് ഉള്ള കൂട്ടരാണെന്ന് തോന്നുന്നു.

അങ്ങനെ എങ്കിൽ ഈ പോലീസുകാരുടെ കാര്യത്തിൽ ഒരു തീരുമാനം ആയേനെ. പിന്നെ ആദ്യമായിട്ടാണ് ഇത്തരത്തിലൊക്കെ കാലാനുസൃതമായി ഒരു സീരിയൽ കഥ മാറുന്നത്. അതായത് നമ്മുടെ കാലത്ത് നടക്കാൻ സാധ്യത ഉളളതായിട്ടൊരു കഥ. റിയലിസ്റ്റിക് ആയ ഒരു സീരിയൽ കഥ തന്നെയാണ് കൂടെവിടെയിലേത്..

കഥ മാത്രമല്ല, സ്വാഭാവിക അഭിനയം കൊണ്ട് ഋഷിയും സൂര്യയും അതിഥിയും ജഗനും റാണിയും എല്ലാം കത്തിക്കയറുകയാണ്. ഒപ്പം ഇനി നമ്മുടെ എല്ലാം ഫേവറൈറ്റ് എസ് സാറും… നീണ്ട ഇടവേളയ്ക്ക് ശേഷം സൂര്യ കൈമൾ എന്ന മിടുക്കിയ്ക്കായി ഷോ മാൻ എത്തുകയാണ്..

അന്ന് പലർക്കും സൂരജ് സാറിനെ ഇഷ്ടം ആയിരുന്നില്ല. എന്നാൽ ചിലരൊക്കെ പറഞ്ഞത് സൂരജ് സാർ തന്നെ സൂര്യയെ വിവാഹം കഴിക്കുന്നതാണ് നല്ലത്.. ഈ റിഷിയ്ക്ക് ഒരു തന്റേടം ഇല്ല എന്നൊക്കെ.. എന്നാൽ ഇപ്പോൾ സൂരജ് സാറിന് ഫാൻസ്‌ കൂടിയിട്ടുണ്ട് .

പഴയ രൂപവും ഭാവവും ഒക്കെ മാറി ഇപ്പോ നല്ല അടിപോലെയായിട്ടാണ് സൂരജ് സാർ എത്തിയിരിക്കുന്നത്. റിയൽ ലൈഫിൽ സൂരജ് സാർ ദേവേന്ദ്രനാഥ്‌ ശങ്കര നാരായണൻ ആണ്… റിയൽ ലൈഫിലും റീല് ലൈഫിലും പൊളി മാൻ ആണ് .. അപ്പോൾ ഇനി മിത്രയും എത്തും.. നമുക്ക് അടുത്ത ആഴ്ചത്തെ കഥ നാളെ ഡിസ്കസ് ചെയ്യാം.. ആ ഒരു ഫേസ് ബുക്ക് ലൈവ് നടക്കാൻ സാധ്യതയുണ്ടോ? അതോ അതിനു മുൻപ് സൂരജ് സാർ കടന്നു വരുമോ എന്നുള്ളത് ഞാൻ ഒന്ന് പരിശോഷിക്കട്ടെ…

about koodevide

More in Malayalam

Trending