Actor
ഉമ്മിച്ചി കൂടെയുള്ളപ്പോള്‍ ധൈര്യമാണ്… സമാധാനമാണ്, എന്നെ അടുത്തറിയാവുന്നതും ഉമ്മച്ചിക്കാണ്; ഷെയ്ന്‍ നിഗം
ഉമ്മിച്ചി കൂടെയുള്ളപ്പോള്‍ ധൈര്യമാണ്… സമാധാനമാണ്, എന്നെ അടുത്തറിയാവുന്നതും ഉമ്മച്ചിക്കാണ്; ഷെയ്ന്‍ നിഗം
തനിക്ക് മാനേജര്‍ ഇല്ലാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം. സിനിമാ കാര്യങ്ങള്‍ നോക്കാന്‍ അടക്കം സ്വന്തം ഉമ്മയെയാണ് ഷെയ്ന്‍ കൂടെ കൊണ്ടു വരാറുള്ളത്. ഉമ്മച്ചി കൂടെയുള്ളപ്പോള്‍ സമാധാനമാണ് എന്നാണ് ഷെയ്ന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.
”എനിക്ക് മാനേജര്‍ ഒന്നുമില്ല. ഉമ്മച്ചിയെ കൊണ്ട് നടക്കുന്നത് മാനേജറായിട്ടില്ല. എന്റെ എല്ലാ കാര്യങ്ങളും പറയാന്‍ എനിക്ക് ഏറ്റവും കംഫര്‍ട്ട് ഉമ്മച്ചിയാണ്. ഉമ്മിച്ചി കൂടെയുള്ളപ്പോള്‍ ധൈര്യമാണ്. അതുകൊണ്ടാണ് എല്ലായിടത്ത് പോകുമ്പോഴും ഉമ്മച്ചിയെ കൊണ്ടു പോകുന്നത്.പിന്നെ എന്നെ അടുത്തറിയാവുന്നതും ഉമ്മച്ചിക്കാണ്. ഉമ്മച്ചി കൂടെയുള്ളപ്പോള്‍ സമാധാനമാണ്” എന്നാണ് ഷെയ്ന്‍ പറയുന്നത്.
അതേസമയം, വെയില്‍, ഭൂതകാലം എന്നീ ചിത്രങ്ങളാണ് ഷെയ്‌നിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.
ഷെയ്‌നും നിര്‍മ്മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നിരവധി തവണ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണിത്. ഷെയ്‌നിന്റെ വിലക്കിലേക്ക് വരെ എത്തിയ തര്‍ക്കങ്ങള്‍ ചലച്ചിത്ര സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളില്‍ പരിഹരിക്കപ്പെടുകയായിരുന്നു.
വെയില്‍ തിയേറ്ററുകളില്‍ തളര്‍ന്നെങ്കിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ഭൂതകാലം മികച്ച പ്രതികരണങ്ങളാണ് നേടിയത്. സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലര്‍ ആയെത്തിയ ചിത്രം സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു.