Connect with us

സൂര്യയെ തകർക്കാൻ അടുത്ത് കുതന്ത്രവുമായി റാണി; ഋഷി പുലിക്കുട്ടി തന്നെ ! എല്ലാം പൊളിച്ച് അടുക്കി ; അടിപൊളി ട്വിസ്റ്റുമായി കൂടെവിടെ !

serial

സൂര്യയെ തകർക്കാൻ അടുത്ത് കുതന്ത്രവുമായി റാണി; ഋഷി പുലിക്കുട്ടി തന്നെ ! എല്ലാം പൊളിച്ച് അടുക്കി ; അടിപൊളി ട്വിസ്റ്റുമായി കൂടെവിടെ !

സൂര്യയെ തകർക്കാൻ അടുത്ത് കുതന്ത്രവുമായി റാണി; ഋഷി പുലിക്കുട്ടി തന്നെ ! എല്ലാം പൊളിച്ച് അടുക്കി ; അടിപൊളി ട്വിസ്റ്റുമായി കൂടെവിടെ !

കൂടെവിടെ അങ്ങനെ നല്ല രീതിയിൽ മുന്നോട്ട് പോവുകയാണ് , പ്രേക്ഷകർ ആഗ്രഹിച്ചത് പോലെ നല്ല ഒരു ട്രാക്കിലൂടെ യാണ് കഥ മുന്നോട്ട് പോകുന്നത് . 300 എപ്പിസോഡ് കഴിഞ്ഞതു മുതൽ പോസറ്റീവ് മാറ്റങ്ങൾ കാണാൻ കഴിയുന്നുണ്ട്.
അതിൽ പ്രധനപ്പെട്ട മാറ്റം സംഭവിച്ചിരിക്കുന്നത് നമ്മുടെ ലക്ഷ്മി ആന്റിക്ക് ആണ് .ലക്ഷ്മി ആന്റി ഇപ്പോഴും മനസ്സുകൊണ്ട് സൂര്യയുടെയും ടീച്ചർന്റെയും ഭാഗത്താണെങ്കിൽ കൂടി റാണിയമ്മയോടോ മറ്റുള്ളവരോടോ ഒന്നും അല്ലെങ്കിൽ ഒരു വാക്ക് പോലും മറുത്ത് പറയാറുണ്ടായിരുന്നില്ല , പക്ഷെ ഇപ്പൊ കുറച്ചു ബോൾഡ് ആയ ലക്ഷ്മി ആന്റി യെ കാണാൻ കഴിയുന്നുണ്ട്. ലക്ഷ്മി ആന്റി ഇപ്പൊ മാളിയേക്കകലെ കിച്ചണിൽ സർജിക്കൽ സ്ട്രൈക്ക് നടത്തികൊണ്ടിരിക്കുകയാണ് . അതുപോലെ നമ്മുടെ ഋഷിയും ഇപ്പോൾ മാറിയിട്ടുണ്ട് റാണിയമ്മയോടുള്ള ആ ഒരു സോഫ്റ്റ് കോർണർ ഇപ്പൊ ഋഷിക്ക് ഇല്ല അപ്പൊ എല്ലാം കൊണ്ടും നല്ല അടിപൊളി ആയിട്ടാണ് കഥ മുന്നോട്ട് പോകുന്നത് .

ഇന്നലത്തെ എപ്പിസോഡിൽ നല്ല അടിപൊളിയായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് പോലീസ് സ്റ്റേഷനിലെ ആ സീനായിരുന്നു .നമ്മുടെ അരിസ്റ്റോ സുരേഷേട്ടന്റെ പാട്ടും കോമഡിയും ഒക്കെ കൊണ്ടും ഒരു ചില്ല് എപ്പിസോഡ് , സൂര്യ പോലീസ്‌സ്റ്റേഷനിൽ ആക്കുന്നതും ഒക്കെ ഒരു ടെൻഷൻ നിറഞ്ഞു നിൽകുവായിരുന്നല്ലോ പക്ഷെ അതൊക്കെ അരിസ്റ്റോ ചേട്ടനെ താമാറിടക്കണ കാലം ആയില്ലേ … പാട്ടിൽ ഇല്ലാതായി പോയി

പിന്നെ നമ്മുടെ കുഞ്ഞിയുടെ പ്രകടനത്തെ കുറിച്ച ഒന്നും പറയണ്ടല്ലോ ലക്ഷ്മി ആന്റി സ്ട്രിക്ടിൽ ആയതുകൊണ്ട് ഫുഡ് ഉണ്ടാക്കിയിട്ടില്ല റാണിയമ്മയ്ക്ക് നല്ല വിശപ്പുണ്ടാകും ഫുഡ് എന്തെങ്കിലും ഉണ്ടാക്കി കൊടുക്ക് എന്നൊക്കെ പറഞ്ഞ് നമ്മുടെ കുഞ്ഞി ലക്ഷ്മി ആന്റിയുടെ പുറകെ നടക്കുന്നത് ഒക്കെ സൂപ്പർ ആയിട്ടുണ്ട് . കുഞ്ഞിക്ക് എന്തായാലും റാണിയമ്മയോട് നല്ല സ്നേഹമാണ്, അല്ലെങ്കിൽ റാണിയമ്മ പട്ടിണി ആകുമോ എന്ന് കരുതിയുള്ള കുഞ്ഞിയുടെ വെപ്രാളം ഒന്ന്‌ കാണണ്ടതായിരുന്നു. എന്തായാലും ഇന്നലെ റാണിയമ്മയ്ക്ക് ഋഷി കൊടുത്ത് അടിപൊളി ആയിരുന്നു , സൂര്യ സ്റ്റേഷനിൽ ആയതു കൊണ്ട് നല്ല സന്തോഷത്തിലായിരുന്നല്ലോ റാണിയമ്മ പക്ഷെ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല , ലക്ഷ്മി ആന്റി ഒന്നും ഉണ്ടാക്കിയില്ലെങ്കിലും പുറത്തു നിന്ന് ഫുഡ് ഒക്കെ വാങ്ങി വെച്ചിരുന്നു , ഫ്രൈഡ് റൈസും ചിക്കനും ഒക്കെ പക്ഷെ കഴിക്കാനുള്ള യോഗം ഇല്ലാതായി പോയി
ഋഷിയും സൂര്യയും ചേർന്ന് നിന്നുള്ള ഫോട്ടോ കണ്ടതോടെ കലിതുള്ളി റാണിയമ്മ എഴുനേറ്റ് പോകുന്നുണ്ട് .

എന്തായാലും ഋഷി രണ്ടും കല്പിച്ചു തന്നെയാണ് റാണിയമ്മ അങ്ങനെ സന്തോഷിക്കണ്ട എന്ന് കരുതിയിട്ടു തന്നെയാണ് ആ ഫോട്ടോ അയച്ചു കൊടുക്കുന്നത്. അത് എന്തായാലും കൃത്യമായിട്ട് കൊണ്ടിട്ടുണ്ട് . ഇനി എന്തായാലും റാണിയമ്മ അടുത്ത കളിയുമായി ഇറങ്ങും . ഇന്നത്തെ എപിസോഡ് അടിപൊളി ആയിരിക്കും,. ഇനി എന്തൊക്കെ സംഭവിച്ചാലും ഋഷിയുടെ ജീവിതത്തിൽ നിന്ന് സൂര്യയെ ഒഴിവാക്കില്ല എന്ന് റാണിയമ്മക്ക് മറ്റുള്ളവര്ക്കും ബോധ്യം ആക്കണം എന്ന് ഋഷി പറയുന്നുണ്ട് . അതിനു വേണ്ടി തന്നെയാണ് ആ ഫോട്ടോ ഋഷി അയച്ചത് . പിന്നെ റാണിയമ്മ എന്തായാലും ഋഷിയെ സൂര്യയുടെ കൂടെ സ്റ്റേഷനിൽ നിർത്താൻ സമ്മതിക്കില്ല . നേരം പുലരുമ്പോൾ ഋഷി സ്റ്റേഷന്റെ പുറത്തുണ്ടാക്കണം സുരക്ഷിതനായി എന്നൊക്കെ റാണിയമ്മ ഫോണിലൂടെ പറയുന്നുണ്ട്. പിന്നെ ജഗുവും കളത്തിൽ ഇറങ്ങുന്നുണ്ട് സൂര്യക്ക് ജാമ്യം കിട്ടായാലും ഋഷിക്ക് കിട്ടില്ല എന്നൊക്കെ പറഞ്ഞ് ടീച്ചർ നെ വിളിക്കുന്നുണ്ട് . അപ്പൊ ഇനി കളികൾ ഒക്കെ വേറെ ലെവൽ ആണ് . പോലീസ് സ്റ്റേഷനലിലും പ്രശനങ്ങൾ ഉണ്ടാക്കുന്നുണ്ട് . പോലീസ്‌കാരന്റെ ദേഹത്ത് തൊട്ടിട്ട് അങ്ങനെ അങ് ഇറങ്ങി പൊക്കാൻ കഴയില്ല എന്നൊക്കെ പോലീസ്‌കാർ പറയുന്നുണ്ട് ഋഷിയോട് സാറിന് മുകളിൽ ഓഫീസർസ് ഉണ്ട് അതിനും മുകളിൽ കോടതി ഉണ്ട് സാറിന് ചെയ്യാൻ പറ്റുന്നത് അങ് ചെയ്യ് എന്ന് ഋഷി പറയുന്നുണ്ട് . പുലിക്കുട്ടി ഓൺ ആയിരിക്കുകയാണ് .ഇന്നത്തെ എപ്പിസോഡ് കസറും . റണ്ണിയമ്മ സൂര്യയെ ഋഷിയെയും പിരിക്കാനുള്ള പതിനെട്ട് അടവുകള്മ എടുക്കും പക്ഷെ അത് ഒന്നും നടക്കില്ല . ഋഷി പഴയ ഋഷി അല്ല . റാണിയമ്മേ ഇനി ഋഷി പൊളിച്ചടുക്കും .സൂര്യയെയും ഋഷിയെയും തമ്മിൽ പിരിക്കാൻ പുതിയ അടവുകൾ എടുത്ത് റാണി. പോലീസ് കസ്റ്റഡിയിൽ നിന്ന് സൂര്യയും ഋഷിയും പുറത്ത് വരുമോ ?

about koodevide

More in serial

Trending

Recent

To Top