Connect with us

ഏതെങ്കിലും ചാനലിന് കൊട്ടുകൊടുക്കണമെങ്കില്‍ ഒരു ലേഖനമോ ഫേസ്ബുക്ക് പോസ്‌റ്റോ എഴുതിയാല്‍ പോരെ; അതിന് കഷ്ടപ്പെട്ട് കാശുമുടക്കി സിനിമ എടുക്കേണ്ടതില്ലല്ലോയെന്ന് ടൊവിനോ

Malayalam

ഏതെങ്കിലും ചാനലിന് കൊട്ടുകൊടുക്കണമെങ്കില്‍ ഒരു ലേഖനമോ ഫേസ്ബുക്ക് പോസ്‌റ്റോ എഴുതിയാല്‍ പോരെ; അതിന് കഷ്ടപ്പെട്ട് കാശുമുടക്കി സിനിമ എടുക്കേണ്ടതില്ലല്ലോയെന്ന് ടൊവിനോ

ഏതെങ്കിലും ചാനലിന് കൊട്ടുകൊടുക്കണമെങ്കില്‍ ഒരു ലേഖനമോ ഫേസ്ബുക്ക് പോസ്‌റ്റോ എഴുതിയാല്‍ പോരെ; അതിന് കഷ്ടപ്പെട്ട് കാശുമുടക്കി സിനിമ എടുക്കേണ്ടതില്ലല്ലോയെന്ന് ടൊവിനോ

ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദന്‍ റിലീസിന് ഒരുങ്ങുകയാണ്. മായാനദിക്കും വൈറസിനും ശേഷം ടൊവിനോയും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നാരദന്‍. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്.

നാരദന്‍ സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ടൊവിനോ. നാരദന്‍ ഏതെങ്കിലും വാര്‍ത്തചാനലിനേയോ ന്യൂസ് അവതാരകനേയോ നേരിട്ട് ടാര്‍ഗറ്റ് ചെയ്യുന്നില്ലെന്നും അങ്ങനെ ഏതെങ്കിലും ചാനലിന് ഇട്ട് കൊട്ടുകൊടുക്കാനാണെങ്കില്‍ കഷ്ടപ്പെട്ട് കാശുമുടക്കി സിനിമ എടുക്കേണ്ടതില്ലല്ലോയെന്നുമാണ് ടൊവിനോ ചോദിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഈ സിനിമ കമ്മിറ്റ് ചെയ്തതിന് ശേഷം കണ്ട ന്യൂസ് റീഡര്‍മാര്‍ അര്‍ണബ് ഗോസ്വാമിയാണോ നികേഷ് കുമാറാണോ എന്ന ചോദ്യത്തിന് ഇവര്‍ രണ്ടുപേരെ മാത്രമല്ല ഒരുപാട് ന്യൂസ് റീഡേഴ്‌സിനെ താന്‍ വാച്ച് ചെയ്തിട്ടുണ്ടെന്നായിരുന്നു ടൊവിനോയുടെ കമന്റ്. കുറേ കലക്കന്‍ ന്യൂസ് റീഡേഴ്‌സ്മാര്‍ ഇവിടെ ഉണ്ടല്ലോയെന്നും ടൊവിനോ ചോദിച്ചു.

എതെങ്കിലും ചാനലിന് കൊട്ടുകൊടുക്കുക, അല്ലെങ്കില്‍ ആക്ഷേപഹാസ്യം അങ്ങനെ എന്തെങ്കിലും ഈ സിനിമയില്‍ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു ടൊവിനോയുടെ മറുപടി. അങ്ങനെ ഒരു കൊട്ടുകൊടുക്കണമെങ്കില്‍ നമുക്കൊരു ലേഖനമെഴുതിയാല്‍ പോരെ, അല്ലെങ്കില്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടാല്‍ പോരെയെന്നും ടൊവിനോ ചോദിച്ചു.ഇത്രയും പൈസയൊക്കെ മുടക്കി സിനിമ മുടക്കി ആര്‍ക്കെങ്കിലും കൊട്ട് കൊടുക്കേണ്ട കാര്യമുണ്ടോ, നമ്മള്‍ ഒരു സിനിമ എടുക്കാന്‍ വേണ്ടി തന്നെ എടുത്തിട്ടുള്ള സിനിമയാണ് ഇത്. ഇതിനകത്ത് ഇന്‍ട്രസ്റ്റിങ് ആയിട്ടുള്ള പല കാര്യങ്ങളും പറയുന്നുണ്ട്.ആഷിഖേട്ടനും ഉണ്ണിച്ചേട്ടനും ആദ്യമേ തന്നെ ക്യാരക്ടറിനെപ്പറ്റി ഡീറ്റെയില്‍ ആയിട്ട് എനിക്ക് ഐഡിയ തന്നിരുന്നു. റഫറന്‍സസും റിസോഴ്‌സസും അയച്ചു തരികയും ചെയ്തു. ഞാന്‍ അതെല്ലാം കാണുകയും പ്രിപ്പറേഷന്‍സ് തുടങ്ങുകയും ചെയ്തു.

ഷൂട്ടിങ്ങിന് മുന്‍പ് എന്റെ അടുത്ത് പറഞ്ഞ ഒരു കാര്യം എന്താണെന്നാല്‍ ഒരു ന്യൂസ് റീഡറിനേയും ഒരു മാധ്യമപ്രവര്‍ത്തകനേയും അതേപോലെ അനുകരിക്കരുത് എന്നായിരുന്നു. കാരണം എന്താണെന്ന് വെച്ചാല്‍ ഇതൊരു ബയോപിക്കല്ല, ഇത് ഫിക്ഷണല്‍ സ്വഭാവമുള്ള ഒരു സിനിമയും ഫിക്ഷണല്‍ കഥയും കഥാപാത്രങ്ങളും ആണ്. അതുകൊണ്ട് തന്നെ ഒരുപാട് പേരില്‍ നിന്ന് റഫറന്‍സസ് എടുത്ത ശേഷം കഥാപാത്രം ഇങ്ങനെ ഇരിക്കണമെന്ന് തീരുമാനിച്ചതാണ്. അങ്ങനെയാണ് പ്ലേ ചെയ്തത്.അല്ലാതെ വാര്‍ത്ത വായിക്കുന്ന ടോണ്‍ പോലും അങ്ങനെ സ്ഥിരപരിചിതമായ ഒരാളില്‍ നിന്ന് എടുത്തതല്ല. ഈ രീതി എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് ആളുകള്‍ക്ക് തോന്നും. പക്ഷേ ആരാണെന്ന് പിടികിട്ടില്ല. ആ രീതിയിലാണ് കഥാപാത്രത്തെ ഒരുക്കിയെടുത്തത്,’ ടൊവിനോ പറയുന്നു.

ഉണ്ണി. ആര്‍. ആണ് നാരദന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.കട്ട താടിയും മുടിയുമായി ഇന്റലക്ച്വല്‍, സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലുള്ള ടൊവിനോയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഡാര്‍ക്ക് ഷേഡിലുള്ള പോസ്റ്ററുകള്‍ ചിത്രത്തിന്റെ ദുരൂഹ സ്വഭാവം വര്‍ധിപ്പിക്കുന്നതാണ്. സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും എന്നാണ് പുറത്തുവരുന്ന സൂചനകള്‍.ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്.

സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്.

അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

about dileep

More in Malayalam

Trending

Recent

To Top