Connect with us

നിനക്ക് കമന്റടിക്കണോയെന്ന് ചോദിച്ച് വാക്ക് തര്‍ക്കമായി; ഇത് ടാഗോര്‍ തിയേറ്ററായത് കൊണ്ട് ഞാനൊന്നും ചെയ്യുന്നില്ല,നീ റോഡില്‍ വായെന്നും പറഞ്ഞു പോയി ; ആ 3 മണിക്കൂർ ശരിക്കും പേടിച്ചിരുന്നു ! മോഹൻലാലിനെ ആദ്യം പരിചയപ്പെട്ടത് വഴക്കിലൂടെയെന്ന് എംജി ശ്രീകുമാർ!

Malayalam

നിനക്ക് കമന്റടിക്കണോയെന്ന് ചോദിച്ച് വാക്ക് തര്‍ക്കമായി; ഇത് ടാഗോര്‍ തിയേറ്ററായത് കൊണ്ട് ഞാനൊന്നും ചെയ്യുന്നില്ല,നീ റോഡില്‍ വായെന്നും പറഞ്ഞു പോയി ; ആ 3 മണിക്കൂർ ശരിക്കും പേടിച്ചിരുന്നു ! മോഹൻലാലിനെ ആദ്യം പരിചയപ്പെട്ടത് വഴക്കിലൂടെയെന്ന് എംജി ശ്രീകുമാർ!

നിനക്ക് കമന്റടിക്കണോയെന്ന് ചോദിച്ച് വാക്ക് തര്‍ക്കമായി; ഇത് ടാഗോര്‍ തിയേറ്ററായത് കൊണ്ട് ഞാനൊന്നും ചെയ്യുന്നില്ല,നീ റോഡില്‍ വായെന്നും പറഞ്ഞു പോയി ; ആ 3 മണിക്കൂർ ശരിക്കും പേടിച്ചിരുന്നു ! മോഹൻലാലിനെ ആദ്യം പരിചയപ്പെട്ടത് വഴക്കിലൂടെയെന്ന് എംജി ശ്രീകുമാർ!

ഗായകനും സംഗീത സംവിധായകനുമായ എംജി ശ്രീകുമാറിന്റെ അടുത്ത സുഹൃത്താണ് മോഹന്‍ലാല്‍. ഒരു വഴക്കിലൂടെയായാണ് ഞങ്ങള്‍ ആദ്യമായി പരിചയപ്പെട്ടതെന്ന് എംജി ശ്രീകുമാര്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ ശബ്ദമായി വിശേഷിപ്പിക്കുമ്പോള്‍ സന്തോഷമാണ്. ലാലുവിന് വേണ്ടി പാടുമ്പോള്‍ എനിക്ക് പ്രത്യേകമായൊരു ഫീല്‍ അനുഭവപ്പെടാറുണ്ട്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരുകോടി എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴും മോഹന്‍ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് എംജി ശ്രീകുമാര്‍ വാചാലനായിരുന്നു.

താരജീവിതത്തില്‍ മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ് സോഷ്യല്‍ മീഡിയ എന്നത്. തങ്ങളുടെ ജീവിതത്തിലേയും കരിയറിലേയും വിശേഷങ്ങളും വാര്‍ത്തകളും താരങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയിലൂടേയാണ് പങ്കുവെക്കുന്നത്. ഗ്ലാമറിന്റെ ലോകത്തിന് പിന്നിലെ തങ്ങളുടെ ജീവിതം എന്താണെന്ന് ആരാധകരെ അറിയിക്കാനും അവരുമായി കൂടുതല്‍ അടുക്കാനും ഇന്ന് മിക്ക താരങ്ങളും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഈ സോഷ്യല്‍ മീഡിയ തന്നെ താരങ്ങള്‍ക്ക് മുട്ടന്‍ പാരയുമാകാറുണ്ട്. വ്യാജ വാര്‍ത്തകളുടെ രൂപത്തില്‍ പല താരങ്ങള്‍ക്കും സോഷ്യല്‍ മീഡിയ പണി കൊടുത്തിട്ടുണ്ട്.

മോഹന്‍ലാലിനെ ഞാന്‍ ആദ്യമായി കാണുന്നത് ഒരു വഴക്കിലൂടെയാണ്. അന്ന് മോഹന്‍ലാല്‍ എംജി കോളേജിലും ഞാന്‍ ആര്‍ട്‌സ് കോളേജിലുമാണ്. അവിടെ ഫ്‌ളവേഴ്‌സ് ഡേ എന്നൊരു ഇവന്റുണ്ട്. ആ ഇവന്റില്‍ എല്ലാ കോളേജില്‍ നിന്നുള്ളവരും പങ്കെടുക്കും. അന്ന് ഞാന്‍ മെല്ലിച്ച് നില്‍ക്കുന്ന കോലമായിരുന്നു. ഞങ്ങളുടെ ഗ്രൂപ്പും അന്ന് പരിപാടി കാണാനുണ്ടായിരുന്നു. മോഹന്‍ലാലാണെന്നൊന്നും അന്നറിയില്ല, എംജി കോളേജിലെ ഒരു ഗ്രൂപ്പുമുണ്ടായിരുന്നു.തോള്‍ ചെരിച്ചാണ് അവന്‍ നടക്കുന്നത്. നല്ല വില്ലന്‍ ലുക്കുമാണ്, കണ്ടാലേ പേടിയാവും. കമന്റടി എന്നൊരു സംഭവമുണ്ട്. എംജി കോളേജിലെ പെണ്‍കുട്ടികളെ കമന്റടിച്ചു എന്ന സംഭവം ഇദ്ദേഹത്തിന്റെ ചെവിയിലുമെത്തി. ഞങ്ങളുടെ ഗ്യാംങ്ങ് ടാഗോര്‍ തിയേറ്ററിന്റെ ഒരു സൈഡില്‍ ഇരിക്കുകയാണ്. അപ്പോഴാണ് മോഹന്‍ലാല്‍ വന്ന് ആരാണ് ഇവിടെ കമന്റടിച്ചത്. എന്റെ കൂട്ടത്തിലുള്ളവര്‍ക്ക് പേടിയായി, ഞാനാണ് എന്ന് പറഞ്ഞ് എന്നെ കാണിച്ചു. നിനക്ക് കമന്റടിക്കണോയെന്ന് ചോദിച്ച് വാക്ക് തര്‍ക്കമായി. ഇത് ടാഗോര്‍ തിയേറ്ററായത് കൊണ്ട് ഞാനൊന്നും ചെയ്യുന്നില്ല. നീ റോഡില്‍ വായെന്നും പറഞ്ഞു.

9 മണിവരെ ഞാന്‍ അവിടെ നിന്നിട്ട് ഇറങ്ങിയപ്പോഴും മോഹന്‍ലാല്‍ അവിടെയുണ്ട്. ഭയങ്കരമായിട്ട് 3 മണിക്കൂര്‍ പേടിച്ച് പോയ സംഭവമായിരുന്നു. അടികൊള്ളാനുള്ള ശേഷിയൊന്നുമുണ്ടായിരുന്നില്ല അന്ന്. ഞാനല്ല എന്ന് പറഞ്ഞപ്പോള്‍ അവസാനം എന്നെ വിട്ടു. പിന്നെയാണ് മോഹന്‍ലാല്‍ സിനിമയിലെത്തുന്നതും ഞങ്ങള്‍ സുഹൃത്തുക്കളായി മാറുന്നതും. മോഹന്‍ലാലിന്റെ ആദ്യകാല സിനിമകളിലൊന്നും ഞാന്‍ പാടിയിരുന്നില്ല. താളവട്ടം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചിത്രം ഒക്കെയാണ് ബ്രേക്കായി മാറിയത്.ചിത്രത്തിലെ ഗാനം കേട്ട് അണ്ണാ നന്നായി പാടിയിട്ടുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അണ്ണായെന്നാണ് ഞങ്ങള്‍ പരസ്പരം വിളിച്ചിരുന്നത്. സ്വാമിനാഥ പരിപാലനാ എന്ന ഗാനം ഒറ്റഷോട്ടില്‍ പാടാനായി നിര്‍ബന്ധിക്കുകയായിരുന്നു പ്രിയദര്‍ശന്‍. ഞാനെന്താ, ശെമ്മാങ്കുടിയാണോ, എടേയ് എനിക്ക് ഇതൊന്നും പറ്റൂലെന്നായിരുന്നു മോഹന്‍ലാല്‍ പ്രിയദര്‍ശനോട് പറഞ്ഞത്. എന്നോട് സഹായിക്കാനും ആവശ്യപ്പെട്ടിരുന്നു. ഞാന്‍ മുന്നില്‍ നിന്ന് ലിപ് സിങ്ക് കാണിച്ച് കൊടുത്തിരുന്നു. ഒരു ഗായകന് പോലും ഒറ്റ ശ്വാസത്തില്‍ പാടാന്‍ പറ്റാത്ത ആ കീര്‍ത്തനം മോഹന്‍ലാല്‍ അനായാസേന ലിപ് സിങ്ക് ചെയ്യുകയായിരുന്നു. അതാണ് ഞാന്‍ കംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിക്കുന്നതെന്നുമായിരുന്നു എംജി ശ്രീകുമാര്‍ പറഞ്ഞത്.

about mohanlal

More in Malayalam

Trending

Recent

To Top