Connect with us

ബിഗ് ബോസിലേക്ക് തങ്കച്ചൻ വിതുരയുടെ മാസ് എൻട്രി ; ഈ വരവ് ചില കളികൾ പഠിക്കാനും ചിലതൊക്കെ പഠിപ്പിക്കാനും ആകട്ടെ ; തെളിവുകൾ പുറത്ത് ; മാർച്ചിൽ തന്നെ!!

Malayalam

ബിഗ് ബോസിലേക്ക് തങ്കച്ചൻ വിതുരയുടെ മാസ് എൻട്രി ; ഈ വരവ് ചില കളികൾ പഠിക്കാനും ചിലതൊക്കെ പഠിപ്പിക്കാനും ആകട്ടെ ; തെളിവുകൾ പുറത്ത് ; മാർച്ചിൽ തന്നെ!!

ബിഗ് ബോസിലേക്ക് തങ്കച്ചൻ വിതുരയുടെ മാസ് എൻട്രി ; ഈ വരവ് ചില കളികൾ പഠിക്കാനും ചിലതൊക്കെ പഠിപ്പിക്കാനും ആകട്ടെ ; തെളിവുകൾ പുറത്ത് ; മാർച്ചിൽ തന്നെ!!

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ബി​ഗ് ബോസ് സീസൺ 4 മാർച്ചിൽ എത്തുകയാണ്. അതായത് മാർച്ച് 10 കഴിഞ്ഞുള്ള ദിവസം എന്തായാലും പ്രതീക്ഷിക്കാം. കഴിഞ്ഞ സീസൺ അതായത്, ബിഗ് ബോസ് സീസൺ 3 ഫെബ്രുവരി 14 നായിരുന്നു എത്തിയത്. പതിനാലുപേരുമായി തുടങ്ങിയ കഴിഞ്ഞ സീസൺ അതിഗംഭീരമായിത്തന്നെ നടന്നു.

ഇപ്പോഴിതാ, ബിഗ് ബോസ് സീസൺ 4 ന്റെ ലോഗോ തന്നെ ഹിറ്റായിരിക്കുകയാണ്, ആ ലോഗോയിൽ തന്നെ പ്രേക്ഷകർ പല അഭിയപ്രായങ്ങൾ പറയുന്നുണ്ട്. സാധാരണ ലോഗോ വരുമ്പോൾ കണ്ണിൽ നിന്നാണ് ലോഗോ വരുന്നത്.. എന്നാൽ ഇത്തവണ മുകളിൽ നിന്ന് വന്നു.. പിന്നെ എല്ലാവര്ക്കും ലോഗോ ഇഷ്ടപ്പെട്ടിട്ടുണ്ട്.. ലോഗോ പൊളിച്ചതുപോലെ ഇനി ഈ സീസണും സൂപ്പർ ആക്കണം എന്നാണ് പ്രേക്ഷകർ പറയുന്നത്.

സീസൺ ഹിറ്റ് ആകണമെങ്കിൽ മത്സരാർത്ഥികൾ പൊളി ആയിരിക്കണം.. മത്സരാർത്ഥികൾ മാത്രം പൊളി ആയാൽ പോരാ.. അതോടൊപ്പം ടാസ്കുകൾ സെറ്റായിരിക്കണം,, കഴിഞ്ഞ സീസണിൽ എനിക്ക് തോന്നിയ ഒരു പ്രശ്നം.. സീസൺ അവസാനിക്കാറായപ്പോഴാണ് ത്രില്ലിംഗ് ആയ ടാസ്കുകൾ ഒക്കെ പുറത്തുവന്നത്..

ആദ്യമൊക്കെ ഒരു തണുത്ത മട്ടായിരുന്നു. എന്നാൽ പൊളി ഫിറോസും സജ്നയും വന്നതോടെ ആ ഒരു രീതിയ്ക്ക് മാറ്റം വന്നു. പിന്നെ കുറച്ചധികം വഴക്കുകളും ഒക്കെ കാണാനുണ്ടായിരുന്നു. കൊറോണ സാഹചര്യം കണക്കിലെടുത്താണ് ടാസ്ക് ഒക്കെ ലിമിറ്റ് ചെയ്തത് എന്നും അന്നൊക്കെ പലരും അഭിപ്രായപ്പെട്ടിരുന്നു..

എന്നാൽ ഇത്തവണ അതിനു ചാൻസ് ഇല്ല എന്ന് വേണ്ടം കരുതാൻ.. കാരണം എന്നതാണെന്ന് പറയെട്ടെ….

ഇത്തവണ കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്തമായി കുറച്ചു പ്രമുഖർ ഒക്കെ വരുന്നുണ്ട്. പതിനാല് പേരൊക്കെ സീസണിൽ ഉണ്ടെങ്കിൽ ആ പതിനാല് പേരും പതിനാല് സ്വഭാവക്കാർ ആയിരിക്കണം. എന്നാൽ മാത്രമേ നല്ലൊരു കോമ്പറ്റീഷൻ നമുക്ക് കാണാൻ സാധിക്കൂ..

അതിനു സാധ്യതയുള്ള പ്രഡിക്ഷൻ ലിസ്റ്റുകൾ ഒക്കെ ഇറങ്ങി തുടങ്ങി.. അതിൽ കൺഫേം ചെയ്യാൻ സാധ്യതയുള്ള ഒരു പേര് തങ്കച്ചൻ വിതുര ആണ്. ഒട്ടുമിക്ക എല്ലാ ബിഗ് ബോസ് ചാനലുകളും പ്രഡിക്ഷൻ ലിസ്റ്റിൽ തങ്കച്ചൻ വിധുരയുടെ പേര് പറയുന്നുണ്ട്. പക്ഷെ കൺഫേം ചെയ്യ്തു പറയാൻ ഞാൻ കുറച്ചു കാരണങ്ങൾ മുന്നോട്ട് വാക്കുകയാണ്.

ഒന്നാമത്തെ കാര്യം സ്റ്റാർ മാജിക്ക് ഷോയിൽ നിന്നും പെട്ടന്ന് പിന്മാറി. അതും സന്തോഷ് പണ്ഡിറ്റ് എത്തിയ എപ്പിസോഡ് മുതൽ അതിൽ എന്തൊക്കെയോ പുകച്ചിലുകൾ നടക്കുന്നുണ്ടായിരുന്നു. അതിനു ശേഷം ഒരു അഭിപ്രായവും പറയാതെ തങ്കച്ചൻ പിന്മാറുകയാണ് ഉണ്ടായത് .

അവതാരകയായ ലക്ഷ്മി നക്ഷത്രയും അതുപോലെ അനുമോളുമൊക്കെ അതിനെ കുറിച്ച് ചോദിച്ചെങ്കിലും ഒന്നും വിട്ടുപറയാൻ തങ്കച്ചൻ തയ്യാറായില്ല.. ശേഷം തങ്കച്ചനെ ഏഷ്യാനെറ്റ് വേദിയിൽ കണ്ടത് മറ്റൊരു സൂചനയാണ്.. പൂര്‍ണ്ണമായും രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന ഷോയാണ് ബിഗ് ബോസ്. മത്സരം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ മാത്രമേ പ്രെമോ വീഡിയോ പുറത്ത് വിടുകയുള്ളൂ. കൂടാതെ മത്സരം തുടങ്ങുമ്പോള്‍ മാത്രമേ മത്സരാര്‍ഥികളേയും അറിയാന്‍ സാധിക്കുകയുള്ളൂ..

അതുകൊണ്ടുതന്നെ മത്സാർത്ഥികൾ ഒരു കാരണവശാലും മറ്റു ചാനൽ പരുപാടിയിൽ ഏഷ്യാനെറ്റ് പങ്കെടുപ്പിക്കില്ല. ബിഗ് ബോസിന് ശേഷവും ഒരു വർഷം കഴിഞ്ഞു മിത്രമേ മറ്റുചാനലുകളിൽ എത്താൻ താരങ്ങളെ അനുവദിക്കൂ.. അത്തരത്തിൽ വളരെ സ്ട്രിക്റ്റ് ആയിട്ടുള്ള ബോണ്ടുകൾ ബിഗ് ബോസ് കൊടുക്കുന്നുണ്ട്.

സീസൺ ത്രീ മത്സരാർത്ഥി നോബി മാർക്കോസ് സ്റ്റാർ മാജിക് ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായിരുന്നു. എന്നാൽ ബിഗ് ബോസ് അവസാനിച്ചെങ്കിലും ഇതുവരെ സ്റ്റാർ മാജിക്കിലേക്ക് താരം തിരികെയെത്തിയിട്ടില്ല,…

ഇതെല്ലം തങ്കച്ചൻ ഇത്തവണ സീസണിൽ ഉണ്ടാകുമെന്നുള്ളതിനുള്ള തെളിവാണ് … അപ്പോൾ ഇനി ബിഗ് ബോസ് സീസൺ ഫോറിന്റെ കൊടിപാറുമ്പോൾ ഏറ്റുമുട്ടാൻ ആരൊക്കെ എന്ന് നമുക്ക് ഒന്നിച്ചു നോക്കാം.. ബിഗ് ബോസ് റിവ്യൂവുമായിട്ട് ഞാൻ മെട്രോ സ്റ്റാറിൽ എത്തുന്നതായിരിക്കും.. അതുപോലെ ബിഗ് ബോസ് വാർത്തകൾ കൂടുതൽ അറിയാൻ മെട്രോ സ്റ്റാർ പ്ലസിലും നിങ്ങൾക്ക് വരാം.. ബിഗ് ബോസ് ആരാധകർ ആരൊക്കെയെന്ന് നിങ്ങൾ കമെന്റിലൂടെ പറയുക…

about thankachan vithura

More in Malayalam

Trending

Recent

To Top