Connect with us

വലിമൈയിൽ വില്ലനായി അഭിനയിക്കേണ്ടിയിരുന്നത് ഞാനായിരുന്നു, ആ കഥാപാത്രം ഉപേക്ഷിക്കാൻ കാരണം ഇതാണ്

Actor

വലിമൈയിൽ വില്ലനായി അഭിനയിക്കേണ്ടിയിരുന്നത് ഞാനായിരുന്നു, ആ കഥാപാത്രം ഉപേക്ഷിക്കാൻ കാരണം ഇതാണ്

വലിമൈയിൽ വില്ലനായി അഭിനയിക്കേണ്ടിയിരുന്നത് ഞാനായിരുന്നു, ആ കഥാപാത്രം ഉപേക്ഷിക്കാൻ കാരണം ഇതാണ്

മിന്നല്‍ മുരളിയുടെ മിന്നും വിജയത്തോടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങളും കരിയറിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് താരം.

തല അജിത്ത് നായകനായി അഭിനിച്ച വലിമൈ എന്ന ചിത്രത്തില്‍ താനായിരുന്നു വില്ലനായി അഭിനയിക്കേണ്ടിയിരുന്നതെന്ന് പറയുകയാണ് ടൊവിനോ. ‘വലിമൈ ഞാന്‍ മിന്നലിന് വേണ്ടി വിട്ട് കളഞ്ഞൊരു ചിത്രമാണ്. എനിക്ക് ഒത്തിരി ഇഷ്ടമുള്ളൊരു നടനാണ് അജിത് കുമാര്‍, പക്ഷെ എന്നാലും അദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്യാന്‍ സാധിച്ചില്ല. അതിനേക്കാളെല്ലാം ഞാന്‍ മിന്നല്‍ മുരളിക്കാണ് പ്രാധാന്യം കൊടുക്കുന്നത്,’ താരം പറയുന്നു. വാശി എന്ന ചിത്രത്തിന്റെ പ്രൊമോഷന് ഏറ്റവും കൂടുതല്‍ സഹായിച്ചത് സംവിധായകന്‍ കമാല്‍ ആര്‍. ഖാന്റെ വിമര്‍ശനമായിരുന്നുവെന്നും ടൊവിനോ പറഞ്ഞു.

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, എ. ആര്‍. റഹ്മാന്‍, തൃഷ, മഹേഷ് ബാബു, സാമന്ത, എന്നീ പ്രമുഖതാരങ്ങളെല്ലാം വാശിയുടെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു.

നവാഗതനായ വിഷ്ണു ജി. രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി. സുരേഷ് കുമാറിന്റെ രേവതി കലാമന്ദിറാണ് ചിത്രം നിര്‍മിക്കുന്നത്. മേനക സുരേഷും രേവതി സുരേഷും നിര്‍മാണത്തില്‍ പങ്കാളികളാണ്. ഉര്‍വശി തിയേറ്റേഴ്‌സും രമ്യ മൂവീസുമാണ് ചിത്രം വിതരണം ചെയ്യുന്നത്.

More in Actor

Trending

Recent

To Top