Connect with us

സാന്ത്വനം സീരിയലിലെ ജയന്തി വില്ലത്തിയോ അതോ വെറും തമാശക്കാരിയോ?; വീടുവിട്ടിറങ്ങി അഞ്ജു പോയത് ; ഏതവളാണ് ഫോണിൽ എന്ന ആ ചോദ്യവും ഒരു കുശുമ്പും; സാന്ത്വനം പുത്തൻ വഴിത്തിരിവിലേക്ക്!

Malayalam

സാന്ത്വനം സീരിയലിലെ ജയന്തി വില്ലത്തിയോ അതോ വെറും തമാശക്കാരിയോ?; വീടുവിട്ടിറങ്ങി അഞ്ജു പോയത് ; ഏതവളാണ് ഫോണിൽ എന്ന ആ ചോദ്യവും ഒരു കുശുമ്പും; സാന്ത്വനം പുത്തൻ വഴിത്തിരിവിലേക്ക്!

സാന്ത്വനം സീരിയലിലെ ജയന്തി വില്ലത്തിയോ അതോ വെറും തമാശക്കാരിയോ?; വീടുവിട്ടിറങ്ങി അഞ്ജു പോയത് ; ഏതവളാണ് ഫോണിൽ എന്ന ആ ചോദ്യവും ഒരു കുശുമ്പും; സാന്ത്വനം പുത്തൻ വഴിത്തിരിവിലേക്ക്!

കൂട്ടുകുടുംബവും കുറെയേറെ കഥാപാത്രങ്ങളുമായി മലയാളികൾക്കിടയിൽ ചർച്ചയായ പരമ്പരയാണ് സാന്ത്വനം. അതുകൊണ്ട് തന്നെ വൈവിധ്യമാർന്ന കുറെ സ്വഭാവക്കാരെ കാണാൻ സാധിച്ചു. എന്നാൽ ഇന്നലത്തെ എപ്പിസോഡും അതിന്റെ ബാക്കിയായിട്ടുള്ള ഇന്നത്തെ എപ്പിസോഡും തമാശയാണോ കവി ഉശേഷിച്ചത് അതോ ജയന്തിയുടെ പൊട്ടത്തരം മണ്ടത്തരം ഇതൊക്കെയാണോ?

ഇന്നത്തെ പ്രൊമോ വന്നപ്പോൾ തന്നെ അതിൽ ആദ്യം കാണിക്കുന്നത് ജയന്തി ആ അഞ്ഞൂറ് രൂപ എടുത്തു ഉയർത്തി കാണിക്കുന്നതും ന്റെ കൈയിൽ ഇതേ ഉള്ളു എന്ന് പറയുന്നതും …

ഈ സീൻ എവിടെയോ കണ്ടപോലെ തോന്നുന്നല്ലോ… ആഹ് ….

“അങ്കമാലിയിലെ അമ്മാവൻ ആരാന്നാ പറഞ്ഞെ…. ആ ഡയലോഗ് ഓർമ്മ വന്നവർ ഉണ്ടോ?ഞാൻ വേറെ ഒന്നും ചെയ്തില്ല…. ഇത്രേമേ ചെയ്തുള്ളു…

അതുപോലെ ജയന്തി ആ അഞ്ഞൂറ് രൂപ ഉയർത്തിപ്പിടിച്ചിട്ട് … ന്റെ കൈയിൽ ഇത്രേ ഉണ്ടായുള്ളൂ …ഇനി വരുമ്പോൾ തരാം എന്നും പറഞ്ഞ് ഞാൻ ആ പെണ്ണിന്റെ കാൽ പിടിച്ചതാ…. ആ പെണ്ണ് കേട്ടില്ല.

അച്ചോടാ 8300 രൂപ ആയാടത്ത് 500 രൂപയും കൊണ്ട് പോയതോ പോട്ടെ… അറിവില്ലാതെ സംഭവിച്ചതല്ലേ…. പക്ഷെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അഞ്ജുവും അച്ഛനും ആവുന്നത്ര പറഞ്ഞതായിരുന്നല്ലോ…? എന്നിട്ടെന്തേ….!

അതും പോട്ടെ, ആ ആശുപത്രിയിൽ കാണിക്കുന്ന കോലാഹലങ്ങൾ… ശരിക്കും ജയന്തിയുടെ അഭിനയം സൂപ്പർ ആണ്.. ആ ഒരു ക്യൂട്ട്നെസും സംസാരവും ഒക്കെ ചിരി വരും,,, പക്ഷെ ആ സീൻ അവർ കാണിച്ചത് ഓവർ ആണ്.

ഒരു മര്യാദയില്ലാതെ വീട്ടിൽ കിടന്നു കാണിക്കുന്ന പോലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി കിടന്നു തകർക്കുന്നു.. പക്ഷെ അവർ ചോദിച്ച രീതി കുറച്ചു ഓവർ ആണെങ്കിലും ചോദിച്ച കാര്യങ്ങളൊക്കെ ഇന്നത്തെ കാലത്ത് പ്രൈവറ്റ് ഹോസ്പിറ്റലുകാരോട് ചോദിക്കേണ്ടത് തന്നെയാണ്., അല്ലെ…

ഇതിപ്പോൾ ജയന്തി എന്ന കഥാപാത്രം ആയതുകൊണ്ട് ഈ രീതിയിൽ ചോദിച്ചു എന്ന് മാത്രം . പിന്നെ ലച്ചു അപ്പച്ചി പുരാണം ഒരു വഴിക്ക് നടക്കുന്നുണ്ട്… എന്തൊരു ഫുഡ് ആണ് ഉണ്ടാക്കുക എന്നൊക്കെ ഉള്ളത് വഴിയേ കാണാം..

എന്നാൽ ഇതിനിടയിൽ അഞ്ജുവിന്റെ ഒരു കുശുമ്പ് സംസാരം ഉണ്ട്…

ഒരു അത്യാവശ്യ കാര്യം പറയാൻ വിളിച്ചാൽ അപ്പോൾ ബിസി ആയിരിക്കും…ഏതവളായിരുന്നു ഇത്രയും നേരം… !അഞ്ജുവിന്റെ ചോദ്യം കേട്ടയുടൻ .. ” അവളോ ” എന്നും പറഞ്ഞ് ശിവൻ… ആ സംസാരം സൂപർ ആയിട്ടുണ്ട്.. അങ്ങനെ ഇന്നത്തെ എപ്പിസോഡ് കോമെടി പ്ലസ് അഞ്ജുവിന്റെ കുശുമ്പ് ആണ്…

about santhwanam

More in Malayalam

Trending

Recent

To Top