Connect with us

വിടാതെ പിടിമുറു ക്കി ക്രൈം ബ്രാഞ്ച്! രാമൻപിളളയുടെ ചീട്ട് കിറുന്നു? കമാൽ പാഷ ചാടിയിറങ്ങി! ഒപ്പം കുതിച്ചെത്തി വക്കീലന്മാരും

Malayalam

വിടാതെ പിടിമുറു ക്കി ക്രൈം ബ്രാഞ്ച്! രാമൻപിളളയുടെ ചീട്ട് കിറുന്നു? കമാൽ പാഷ ചാടിയിറങ്ങി! ഒപ്പം കുതിച്ചെത്തി വക്കീലന്മാരും

വിടാതെ പിടിമുറു ക്കി ക്രൈം ബ്രാഞ്ച്! രാമൻപിളളയുടെ ചീട്ട് കിറുന്നു? കമാൽ പാഷ ചാടിയിറങ്ങി! ഒപ്പം കുതിച്ചെത്തി വക്കീലന്മാരും

ദിലീപിന്റെ അഭിഭാഷകനായ ബി രാമന്‍പിള്ളയുടെ മൊഴി എടുക്കാനുളള നീക്കത്തിലാണ് ക്രൈം ബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് മൊഴി നല്‍കാന്‍ ഹാജരാകണം എന്നാവശ്യപ്പെട്ട് ബി രാമന്‍പിളളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്

രാമന്‍പിള്ളയെ മൊഴി രേഖപ്പെടുത്താന്‍ വിളിച്ചതിന് എതിരെ അഭിഭാഷക സമൂഹത്തില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. പോലീസ് നീക്കം വിവരക്കേടാണ് എന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ തുറന്നടിച്ചു.

ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ബി രാമന്‍പിള്ളയെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്നതല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. ക്രൈം ബ്രാഞ്ചിന്റേത് തെറ്റായ നടപടിയാണ്. ഒരു അഭിഭാഷകന്‍ തന്റെ കക്ഷിയുമായി നടത്തുന്ന സംഭാഷണം സവിശേഷമായ അധികാരമുളളതാണ്. അത് പുറത്ത് പറയാന്‍ പാടുളളതല്ല. അഭിഭാഷകന്‍ അത് എവിടേയും പറയേണ്ടതില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.അഭിഭാഷകന്റെ മൊഴിയെടുക്കാനാണ് എങ്കില്‍ കൊലക്കേസുകളിലൊക്കെ അഭിഭാഷകരെ വിളിച്ച് സാക്ഷികളാക്കിയാല്‍ മതിയാവും എന്നും കെമാല്‍ പാഷ പറഞ്ഞു. രാമന്‍ പിള്ളയെ മൊഴിയെടുക്കാന്‍ വിളിപ്പിക്കുന്നത് ഈ കേസിനെ നശിപ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്യുന്ന പണിയാണ്. വിവരമുളള ആരും ഇങ്ങനെ ചെയ്യാന്‍ ഉപദേശിക്കില്ല. തലയ്ക്ക് ഓളമുളളവരുടെ നിയമോപദേശം ആയിരിക്കും ഇതെന്നും കെമാല്‍ പാഷ പറഞ്ഞു.

ഇടത് അഭിഭാഷക സംഘടനയായ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ക്രൈം ബ്രാഞ്ച് നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. നടപടി അനുചിതമാണെന്നും അഭിഭാഷകരുടെ തൊഴില്‍ സ്വാതന്ത്ര്യത്തിന് മേലുളള കൈ കടത്തല്‍ ആണെന്നും ലോയേഴ്‌സ് യൂണിയന്‍ പ്രതികരിച്ചു. സിആര്‍പിസി 160 പ്രകാരമാണ് നോട്ടീസ് കൊടുത്തിരിക്കുന്നത് എന്ന് അഖിലേന്ത്യാ അഭിഭാഷക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് സിപി പ്രമോദ് പ്രതികരിച്ചു.ഒരു സാക്ഷിയെ മറ്റൊരു വ്യക്തി വഴി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും അതിന്റെ വിവരങ്ങള്‍ ചോദിച്ചറിയണം എന്നുമാണ് ബി രാമന്‍പിള്ളയ്ക്ക് നല്‍കിയ നോട്ടീസില്‍ ഉളളത്. സാക്ഷിയെ സ്വാധീനിക്കുന്ന സാഹചര്യമുണ്ടായാല്‍ ഇരയ്ക്ക് നീതി നഷ്ടപ്പെടും. വാളയാര്‍ കേസ് പോലൊരു സാഹചര്യം നിലനില്‍ക്കുന്നതാകാം ഇത്തരമൊരു നോട്ടീസ് പ്രതിയുടെ അഭിഭാഷകനായ ബി രാമന്‍പിളളയ്ക്ക് കൊടുക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചത് എന്നും സിപി പ്രമോദ് പ്രതികരിച്ചു.
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ ജിന്‍സണ്‍ എന്നയാളെ മൊഴി മാറ്റാന്‍ ശ്രമം നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. കൊല്ലം സ്വദേശിയായ നാസര്‍ എന്നയാള്‍ വഴി ദിലീപിന് അനുകൂലമായി മൊഴി മാറ്റിപ്പറയാന്‍ ജിന്‍സണെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നതാണ് പോലീസ് അന്വേഷിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എസ് അമ്മിണിക്കുട്ടനാണ് സാക്ഷിയായി ബി രാമന്‍പിളളയുടെ മൊഴി രേഖപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്.അതേസമയം അന്വേഷണ സംഘത്തിന്റെ നോട്ടീസിന് ബി രാമന്‍പിളള മറുപടി നല്‍കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ എന്ന നിലയ്ക്ക് ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ സാക്ഷിയാക്കുന്നത് നിയമപ്രകാരം നിലനില്‍ക്കില്ലെന്നാണ് ബി രാമന്‍പിളളയുടെ മറുപടി. അതിനിടെ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണം എന്നുളള ദിലീപിന്റെ ഹര്‍ജിയില്‍ അതിജീവിതയെ ഹൈക്കോടതി കക്ഷി ചേര്‍ത്തു.

about dileep

Continue Reading
You may also like...

More in Malayalam

Trending

Recent

To Top