Connect with us

കോടതിയുടെ കല്ലേ പിളർക്കുന്ന ചോദ്യം, തുടർ അന്വേഷണം ദിലീപ് ഭയക്കാൻ കാരണമിതാണ്! ഭയം അലട്ടുന്നു, ഒടുവിൽ സത്യം പുറത്ത് …പക കൂടിയത് ആ നിമിഷം മുതൽ

Malayalam

കോടതിയുടെ കല്ലേ പിളർക്കുന്ന ചോദ്യം, തുടർ അന്വേഷണം ദിലീപ് ഭയക്കാൻ കാരണമിതാണ്! ഭയം അലട്ടുന്നു, ഒടുവിൽ സത്യം പുറത്ത് …പക കൂടിയത് ആ നിമിഷം മുതൽ

കോടതിയുടെ കല്ലേ പിളർക്കുന്ന ചോദ്യം, തുടർ അന്വേഷണം ദിലീപ് ഭയക്കാൻ കാരണമിതാണ്! ഭയം അലട്ടുന്നു, ഒടുവിൽ സത്യം പുറത്ത് …പക കൂടിയത് ആ നിമിഷം മുതൽ

യുവനടിയെ ആക്രമിച്ച ദൃശ്യങ്ങൾ ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപിന് ലഭിച്ചെന്നും ഒന്നാം പ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തുടങ്ങിയത്. തന്നെ കുടുക്കാനുള്ള ഗൂഡാലോചനയാണ് തുടരന്വേഷണത്തിന് പിറകിലെന്നാണ് ദിലീപിന്‍റെ ആരോപണം. എന്നാൽ തുടർ അന്വേഷണത്തിന് ദിലീപ് തടസ്സം നിൽക്കുന്നത് എന്തിനാണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം

ദിലീപിനെ എങ്ങനെയെങ്കിലും കുടുക്കിയേ പറ്റൂ എന്ന ശ്രമം നടക്കുമ്പോൾ തുടരന്വേഷണത്തെ ഭയക്കാതിരിക്കാൻ അദ്ദേഹത്തിന് സാധിക്കില്ലെന്നാണ് ഈ കേസുമായി ബന്ധപ്പെട്ട് നിർമ്മാതാവ് സജി നന്ദ്യാട്ട് പറയുന്നത്. ദിലീപ് രണ്ടാമത്തെ എഫ്ഐആറിന് മുൻപ് 58 ഹർജികൾ നൽകിയിട്ടുണ്ട്. സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടാണ് ദിലീപ് ഹർജികൾ നൽകിയതെന്നും ഒരു ചാനൽ ചർച്ചയിൽ സജി നന്ദ്യാട്ട് പറഞ്ഞു. അതിനിടെ ചർച്ചയുടെ അവതാരകൻ നികേഷ് കുമാറിനെതിരേയും സജി രംഗത്തെത്തി. നികേഷിന് ദിലീപിനോട് പകയാണെന്ന് സജി ആരോപിച്ചു.

സജി നന്ദ്യാട്ടിന്റെ വാക്കുകളിലേക്ക്

ശരിയായ വിചാരണ നടക്കുന്നില്ലായപ്പോൾ അഭിഭാഷകനായ രാമൻപിള്ള മുഖേന ദിലീപ് കോടതിയിൽ ഹർജികൾ നൽകിയിട്ടുണ്ട്. പാവം നടിയെ കൊണ്ട് ഹർജികൾ കൊടുപ്പിക്കുകയാണല്ലോ, നടിക്കെന്തായാലും നിയമ പരിജ്ഞാനം കുറവായിരിക്കും, കാരണം അവർ സിനിമയിൽ അഭിനയിക്കുന്ന ആളാണല്ലോ? ദിലീപിനും നിയമ പരിജ്ഞാനം കുറവാണ്.

ദിലീപിന്റെ ജോലി സിനിമയാണ്. ഇത്രയും പ്രമാധമായൊരു കേസ് നേരിടുന്നയാൾ എങ്ങനെയാണ് സമാധാനത്തോടെ ജോലി ചെയ്യുക, സിനിമയിൽ തന്റെ കഥാപാത്രങ്ങളെ ഉൾക്കൊള്ളുക, അദ്ദേഹത്തിന്റെ ഏകാഗ്രത നഷ്ടപ്പെടുന്നുണ്ട്. ഒന്നുകിൽ അദ്ദേഹം പ്രതിയാണെന്ന് കണ്ടെത്തി ശിക്ഷിക്കുക, അല്ലേങ്കിൽ വെറുതേ വിടുക. ഇത്രയും സമ്മർദ്ദങ്ങൾ വരുമ്പോ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ മേഖലയിൽ ശ്രദ്ധിക്കാൻ സാധിക്കില്ല.

മാത്രമല്ല, സോഷ്യൽ മീഡയയിൽ ഉൾപ്പെടെ ദിലീപിനെതിരെ നിരവധി ഇല്ലാ കഥകൾ പരക്കുകയാണ്. അദ്ദേഹത്തെ ഇഷ്ടപെടുന്ന പ്രേക്ഷകരുടെ മനസിലേക്ക് വിഷം കുത്തിവെയ്ക്കുകയാണ്. ദിലീപ് തെറ്റ് ചെയ്തോ ഇല്ലയോ എന്നത് കോടതി തിരുമാനിക്കട്ടെ. പക്ഷേ ദിലീപ് കടുത്ത ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. അതുകൊണ്ട് തന്നെ കേസ് എത്രയും പെട്ടെന്ന് തീർക്കണം എന്ന് ദിലീപിന് ആഗ്രഹം കാണും,സജി പറഞ്ഞു.

ദിലീപിന്റെ വീട്ടിൽ വെച്ച് പൾസർ സുനിയെ കണ്ടു എന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്. എന്നാൽ പൾസർ സുനി പോലും അങ്ങനെ പറഞ്ഞിട്ടില്ലല്ലോയെന്നും സജി നന്ദ്യാട്ട് ചോദിച്ചു. ബാലചന്ദ്രകുമാർ പറഞ്ഞത് താൻ ദിലീപിൻറെ വീട്ടിൽ പോയപ്പോൾ കണ്ടത് ദിലീപ് പൾസർ സുനിയുടെ തോളിൽ കയ്യ് വെച്ച് നിൽക്കുന്നുവെന്നാണ്. ദിലീപ് പറഞ്ഞത്രേ സുനി, ബസിൽ കയറുമ്പോൾ നിന്റെ പൈസ സൂക്ഷിക്കണേയെന്ന്, അഡ്വാൻസ് കൊടുത്തെന്ന് പറയാൻ വേണ്ടിയാണ് അത്തരത്തിലൊക്കെ പറയുന്നതെന്നും സജി നന്ദ്യാട്ട് പറഞ്ഞു.

വധഗൂഢാലോചന കേസിൽ പബ്ലിക്ക് പ്രോസിക്യൂട്ടർക്ക് ദിലീപിനെതിരെ കാര്യമായ തെളിവുകൾ ഒന്നും ഹാജരാക്കാൻ കഴിയാത്ത സാഹചര്യത്തിൽ അവരെ സംബന്ധിച്ച് അവരുടെ ‘ഇസ്പേഡ് ഗുലാൻ’ നടി ആക്രമിക്കപ്പെട്ട കേസാണ്. ആ സാഹചര്യത്തിലാണ് നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം വേണ്ടെന്ന ദിലീപിന്റെ ഹർജിയിൽ കക്ഷി ചേരാൻ വേണ്ടി നടിയെ കൊണ്ട് ഹർജി കൊടുപ്പിച്ചുവെന്നും സജി നന്ദ്യാട്ട് പറഞ്ഞു.

അതിനിടെ ചർച്ചയുടെ അവതാരകനായ നികേഷ് കുമാറിനേയും സജി വിമർശിച്ചു. തെറ്റ് ചെയ്താലും ചെയ്തില്ലേങ്കിലും ദിലീപിനെ പിടിച്ച് അകത്തിടുകയെന്നതാണ് നികേഷിന്റെ ലക്ഷ്യമെന്ന് സജി നന്ദ്യാട്ട് പറഞ്ഞു. നികേഷിന്റെ പേരിൽ 5 കേസ് വന്നപ്പോൾ ദിലീപിനോട് പക കൂടിയെന്നും സജി നന്ദ്യാട്ട് പറഞ്ഞു.

എന്നാൽ തന്റെ ജീവിതത്തെ കുറിച്ച് ഒരു ചുക്കും അറിയാത്തത് കൊണ്ടാണ് ഈ അഞ്ച് കേസെടുത്തതിന് പക കൂടുന്നുവെന്നൊക്കെ സജി പറയുന്നതെന്ന് നികേഷ് മറുപടി നൽകി. സജി നന്ദ്യാട്ട് കോട്ടയത്ത് നിന്ന് മുണ്ടും മടക്കി കുത്തി വളർന്ന് വന്നത് പോലെയാണ് താൻ വളർന്നത് എന്നാണോ കരുതുന്നത്?,അഞ്ച് കേസ് ഒന്നും ഒരു സംഭവമല്ലെന്നും നികേഷ് പ്രതികരിച്ചു. ആർക്കെതിരേയും വിരോധമല്ല. ഈ കേസിൽ അതിജീവിതയ്ക്ക് നീതി കിട്ടണം, ന്യായം കിട്ടണം. അതിന് വേണ്ടി പോരാടിക്കൊണ്ടേയിരിക്കും. ഒരു തരത്തിലും തനിക്ക് പകയില്ല, പകയുണ്ടെങ്കിൽ തന്നെ അത് ദിലീപിനോടല്ല പിണറായി വിജയൻ സർക്കാരിനോടാണ് വേണ്ടതെന്നും നികേഷ് പറഞ്ഞു.

More in Malayalam

Trending

Recent

To Top