Connect with us

വലിയ ശരീരം ഉണ്ടെന്നേയുള്ളൂ, മനസ്സ് കൊച്ചു കുട്ടികളുടേതുപോലെയാണ്; ഞാന്‍ അനുസരണയുള്ള കുട്ടിയായി; സുരേഷ് ഗോപിയെ കുറിച്ച് ഉണ്ണി മുകുന്ദന്‍!

Malayalam

വലിയ ശരീരം ഉണ്ടെന്നേയുള്ളൂ, മനസ്സ് കൊച്ചു കുട്ടികളുടേതുപോലെയാണ്; ഞാന്‍ അനുസരണയുള്ള കുട്ടിയായി; സുരേഷ് ഗോപിയെ കുറിച്ച് ഉണ്ണി മുകുന്ദന്‍!

വലിയ ശരീരം ഉണ്ടെന്നേയുള്ളൂ, മനസ്സ് കൊച്ചു കുട്ടികളുടേതുപോലെയാണ്; ഞാന്‍ അനുസരണയുള്ള കുട്ടിയായി; സുരേഷ് ഗോപിയെ കുറിച്ച് ഉണ്ണി മുകുന്ദന്‍!

മലയാള പ്രേക്ഷകരെ ആവേശം കൊള്ളിച്ച നടനാണ് സുരേഷ് ഗോപി. ഇന്നും മിനിസ്‌ക്രീനിൽ നടന്റെ പ്രകടനം കാണാൻ ആവേശമാണ്. അ ദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട് . സിനിമാ നടൻ എന്നതിൽ ഉപരി ഒരു മനുഷ്യ സ്‌നേഹികൂടിയാണ് സുരേഷ് ഗോപി,

ഇപ്പോഴിതാ സുരേഷ് ഗോപിക്കൊപ്പമുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഉണ്ണി മുകുന്ദന്‍. എറണാകുളത്ത് എത്തിയപ്പോള്‍ സുരേഷ് ഗോപിയെ കണ്ടതും ഒന്നിച്ച് ഫോട്ടോയെടുത്തതിനെ പറ്റിയും ഒരു
മീഡിയയോട് പ്രതികരിക്കുകയാണ്.

‘എറണാകുളം ലുലു മാരിയറ്റില്‍ എത്തിയത് കഥ കേള്‍ക്കാനായിരുന്നു. തിരക്കഥ വായന കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണ് സുരേഷേട്ടന്‍ അവിടെ ഉണ്ടെന്നറിയുന്നത്. അദ്ദേഹവും ഏതോ മീറ്റിംഗില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു.

ഞാന്‍ അദ്ദേഹെത്ത ഫോണില്‍ വിളിച്ചു. എന്റെ നമ്പര്‍ അദ്ദേഹം ഫീഡ് ചെയ്യാന്‍ ഇടയില്ലെന്നാണ് കരുതിയത്. പക്ഷേ ഫോണ്‍ എടുക്കുമ്പോള്‍ എന്നെ പേര് വിളിച്ചാണ് അഭിസംബോധന ചെയ്തത്. ആവശ്യം അറിയിച്ചപ്പോള്‍ വരാന്‍ പറഞ്ഞു. എന്നോടൊപ്പം വേറെ ചിലരുണ്ടായിരുന്നു.

റൂമില്‍ ചെന്നപ്പോള്‍ ഉച്ച ഭക്ഷണം കഴിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു അദ്ദേഹം. പുറത്തുനിന്ന് എവിടെനിന്നോ വരുത്തിയ കഞ്ഞിയും ചമ്മന്തിയുമാണ് വിഭവങ്ങള്‍. കഴിക്കാന്‍ ക്ഷണിച്ചെങ്കിലും സ്നേഹത്തോടെ ഒഴിഞ്ഞുമാറി,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

‘അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും ചോദിക്കാനൊരു മടി. മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനുമൊക്കെ ഇന്നും എന്റെ സൂപ്പര്‍ ഹീറോകളാണ്. അവര്‍ നിറഞ്ഞാടിയ കഥാപാത്രങ്ങളിലൂടെയാണ് അവര്‍ എന്റെ മനസ്സില്‍ ജീവിക്കുന്നത്. അതിനപ്പുറത്തേയ്ക്ക് ഒരു സ്വകാര്യത സ്ഥാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്കതിന് കഴിയുകയുമില്ല.

ഒടുവില്‍ മടിച്ചുമടിച്ച് ഞാന്‍ ചോദിച്ചു. ‘സുരേഷേട്ടനോടൊപ്പം ഒരു ഫോട്ടോ എടുത്തോട്ടെ?’ ‘പിന്നെന്താ’ അദ്ദേഹം സ്നേഹത്തോടെ ക്ഷണിച്ചു. എനിക്കൊപ്പം വന്നവരാണ് ആദ്യം ഫോട്ടോ എടുത്ത് തുടങ്ങിയത്. എന്റെ ഊഴമായപ്പോള്‍ ഞാന്‍ മടിച്ചു. അദ്ദേഹത്തെ ഇനിയും മുഷിപ്പിക്കണോ എന്ന് വിചാരിച്ച് നില്‍ക്കുമ്പോള്‍ സുരേഷേട്ടന്‍ വിളിച്ചു. ‘എന്താ ഉണ്ണിക്ക് ഫോട്ടോ എടുക്കണ്ടേ.’ ഞാന്‍ അനുസരണയുള്ള കുട്ടിയായി നിന്ന് ഫോട്ടോയെടുത്തു.

മുമ്പ് സുരേഷേട്ടനെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തോടൊപ്പം നിന്ന് എടുക്കുന്ന ആദ്യത്തെ ഫോട്ടോയാണ് ഇത്. ഫോട്ടോസെഷന്‍ കഴിഞ്ഞതിന് പിന്നാലെയാണ് യാത്രപറഞ്ഞ് ഇറങ്ങിയത്.

നല്ല മനുഷ്യസ്നേഹിയാണ് സുരേഷേട്ടന്‍. അതുകൊണ്ടാണ് ഞാന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത് ജെന്റില്‍ ജയന്റ് എന്ന്. വലിയ ശരീരം ഉണ്ടെന്നേയുള്ളൂ. ആ മനസ്സ് കൊച്ചു കുട്ടികളുടേതുപോലെയാണ്. ഉണ്ണിമുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

about suresh gopi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top