Connect with us

രണ്ടും കൽപ്പിച്ച് ഋഷിയും അതിഥിയും; തേവർമല മിത്രയ്ക്കുള്ള പുതിയ തുടക്കമാകും; രഹസ്യവിവാഹം ഇനിയുണ്ടാകില്ല; കൂടെവിടെയിൽ കൂടുതേടി അടുത്ത യാത്ര !

serial

രണ്ടും കൽപ്പിച്ച് ഋഷിയും അതിഥിയും; തേവർമല മിത്രയ്ക്കുള്ള പുതിയ തുടക്കമാകും; രഹസ്യവിവാഹം ഇനിയുണ്ടാകില്ല; കൂടെവിടെയിൽ കൂടുതേടി അടുത്ത യാത്ര !

രണ്ടും കൽപ്പിച്ച് ഋഷിയും അതിഥിയും; തേവർമല മിത്രയ്ക്കുള്ള പുതിയ തുടക്കമാകും; രഹസ്യവിവാഹം ഇനിയുണ്ടാകില്ല; കൂടെവിടെയിൽ കൂടുതേടി അടുത്ത യാത്ര !

ഇന്നത്തെ എപ്പിസോഡ് ഒറ്റവാക്കിൽ പറയാൻ സാധിക്കില്ല.. ഇമ്മിണി കുഴപ്പം പിടിച്ച കഥയാണ്. എനിക്ക് തോന്നുന്നത് നമ്മുടെ എഴുത്തുകാരൻ ശശീന്ദ്രൻ വടകരയ്ക്ക് കണക്ക് പെരുത്തിഷ്ടമാണെന്ന്… കൂടെവിടെയിൽ ഇപ്പോൾ മുഴുവൻ കണക്കുകൂട്ടലുകളാണ്.

തുടക്കം മുതൽ റാണിയമ്മ കണക്കുകൂട്ടുന്നുണ്ട് , പക്ഷെ ഇതുവരെ റാണിയമ്മയ്ക് ഒന്നും കൂട്ടിക്കിയിയിട്ടില്ല. ഇനി ഇപ്പോൾ ഋഷിയുടെ കണക്കുകൂട്ടലാണ്. അത് ഇനി തേവർമലയിലേക്കുള്ള യാത്രയ്ക്ക് ശേഷം നമുക്ക് തീരുമാനിക്കാം എന്താകും എന്ന്.

അപ്പോൾ കഴിഞ്ഞ ദിവസം ഒരു കള്ളത്തരം മൊത്തത്തിൽ പൊളിഞ്ഞു . എഗ്രിമെന്റ് വിഷയം സൂര്യയോട് മിത്ര ചോദിച്ചു എന്നറിഞ്ഞപ്പോൾ തന്നെ ഋഷിയ്ക്ക് സംശയം തോന്നിത്തുടങ്ങിയിരുന്നു. ആ സംശയത്തിൽ ഋഷി ചിന്തിച്ചിരിക്കുമ്പോഴാണ് റോഷൻ അവിടെ മറ്റൊരു കാര്യം ഋഷിയുടെ ശ്രദ്ധയിൽ പെടുത്തിയത് . മിത്ര എല്ലാം മാറിനിന്നു കേൾക്കുന്നു എന്നത് .

അപ്പോഴേക്കും ഋഷി ഉറപ്പിച്ചു. മിത്രയ്ക്ക് ഒരു കുഴപ്പവും ഇല്ല എന്ന്. എന്നാൽ ഇന്ന് നടക്കുന്നതിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ട് . അവ ഒക്കെ മാറണം എങ്കിൽ ആ തേവർമലയിലെ യാത്ര , അതെങ്കിലും നല്ലൊരു കഥയാക്കിത്തരണം…

ഇപ്പോൾ എഗ്രിമെന്റ് നഷ്ട്ടപ്പെട്ട റാണിയമ്മ മറ്റൊരു ഓഫർ ജഗനുമുന്നിൽ വെയ്ക്കുന്നുണ്ട്. അത് ഈ പിള്ളേരെ കൊണ്ട് റൈറ്റർ വീണ്ടും പൊങ്കാല വാങ്ങിപ്പിക്കാൻ ആയിരിക്കും. ആരും ചിന്തിക്കാത്ത രീതിയിൽ ചിന്തിക്കുകയും ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നതാണ് കൂടെവിടെയുടെ പ്രത്യേകത.

പിന്നെ നമ്പ്യാർ അങ്കിൾ എല്ലാം അതിഥി ടീച്ചറോട് പറയുന്നുണ്ട്. അപ്പോൾ ഇനി ആ രഹസ്യവിവാഹം നടക്കില്ല . പക്ഷെ , റാണിയമ്മ നടത്താൻ പ്ലാൻ ചെയുന്ന വിവാഹ നിശ്ചയം മിക്കവാറും നടക്കും. സൂര്യയുടെയും ഋഷിയുടെയും വിവാഹം നടത്താനുള്ള യോഗം റാണിയമ്മയ്ക്കായിരിക്കും.

പിന്നെ തേവർമലയിലേക്ക് പോകുന്നതിനു മുൻപുള്ള ഋഷിയുടെ പ്ലാനും ഒപ്പം ആ യാത്രയുടെ തുടക്കവും ആണ് ഈ ആഴ്ചയിലെ അവസാനം. ഇനി അടുത്ത ആഴ്ച ഏതായാലും തേവർമല ആകണം ലൊക്കേഷൻ,

അതുപോലെ ഇന്ന് പ്രൊമോ കാണാൻ എടുത്തപ്പോൾ ഒരു കമന്റ് ആദ്യം കിടപ്പുണ്ടായിരുന്നു. ശശീന്ദ്രൻ വടകര എന്ന കള്ളപ്പേരും ഇട്ട്, ഏതോ ഒരു പ്രേക്ഷകൻ,

പ്രിയമുള്ള പ്രേക്ഷകർക്ക്, ഞാനീ എഴുത്ത് അവസാനിപ്പിക്കയാണ്! അത് കണ്ടപ്പോൾ ഞാൻ പോലും ഒന്ന് ഷോക്ക് ആയി. പിന്നെയാണ് മനസിലായത് അത് തമാശ ആണെന്ന്. പിന്നെ കൂടെവിടെ കമെന്റ് ബോക്സ് ഒരു സംഭവമാണ് … ഏതായാലും അടുത്ത ആഴ്ചയിൽ തേവർമലയിൽ പോയി വരുന്ന മിത്രയുടെ മാറ്റമാണ് കാണേണ്ടത്.

about koodevide

More in serial

Trending

Recent

To Top