Connect with us

കൊച്ചു കള്ളൻ പറ്റിച്ചുകളഞ്ഞല്ലോ; ഋഷി രഹസ്യമായി ചെയ്ത ആ നീക്കം; റാണിയമ്മയ്ക്ക് മുട്ടൻ തിരിച്ചടി; എല്ലാത്തിനും പിന്നിൽ ആ അമ്മയും മകനും; കൂടെവിടെ അടുത്ത ആഴ്‌ച തകർക്കും!

Malayalam

കൊച്ചു കള്ളൻ പറ്റിച്ചുകളഞ്ഞല്ലോ; ഋഷി രഹസ്യമായി ചെയ്ത ആ നീക്കം; റാണിയമ്മയ്ക്ക് മുട്ടൻ തിരിച്ചടി; എല്ലാത്തിനും പിന്നിൽ ആ അമ്മയും മകനും; കൂടെവിടെ അടുത്ത ആഴ്‌ച തകർക്കും!

കൊച്ചു കള്ളൻ പറ്റിച്ചുകളഞ്ഞല്ലോ; ഋഷി രഹസ്യമായി ചെയ്ത ആ നീക്കം; റാണിയമ്മയ്ക്ക് മുട്ടൻ തിരിച്ചടി; എല്ലാത്തിനും പിന്നിൽ ആ അമ്മയും മകനും; കൂടെവിടെ അടുത്ത ആഴ്‌ച തകർക്കും!

അയ്യോ നാട്ടുകാരെ ഓടിവരണെ… സൂര്യ വീഴാൻ പോകുന്നെ… അയ്യോ നാട്ടുകാരെ ഓടിവരണെ… സൂര്യ വീഴാൻ പോകുന്നെ… അയ്യോ നാട്ടുകാരെ ഓടിവരണെ… സൂര്യ വീഴാൻ പോകുന്നെ… പേടിക്കണ്ട ഈ ഷൂട്ടിങ് നടക്കുന്ന സമയത്ത് തന്നെയാണ് ബാബു മലമുകളിൽ കുടുങ്ങിപ്പോയാൽ.. ആ വർത്തയൊക്കെ എല്ലാവരും അറിഞ്ഞതാണല്ലോ.. അപ്പോൾ ആ സമയത്താണ് നീതു മെല്ലെ മെല്ലെ നടന്നു ചെന്ന് സൂര്യയെ തള്ളിമാറിച്ചിടാൻ ശ്രമിച്ചത്.

ഇത് കണ്ടയുടൻ ഋഷി സാർ സേനയെ വിവരം അറിയിച്ച് സൂര്യയെ രക്ഷിക്കുകയാണ്.. അതോടെ ആരുടെ നഷ്ടപ്പെടുന്നില്ല.. അപ്പോൾ എല്ലാം ശുഭം…

കൂടെവിടെ പ്രേക്ഷകരിൽ നിന്നുതന്നെ പലരും കുറിച്ച കമെന്റ് ആണിതൊക്കെ.. എന്നാലും എങ്ങനെ സാധിക്കുന്നടാ കുടുന്നുകളെ നിങ്ങൾക്ക്… കണ്ടുചിരിച്ചൂപ്പാട് വന്നു. അപ്പോൾ വേഗം നമുക്ക് ഈ ആഴ്ച എന്നതാകും സംഭവിക്കുക എന്ന് നോക്കാം..

കഴിഞ്ഞ കാഴ്ചയിലെ കഥയുടെ ബാക്കിയായി നോക്കുമ്പോൾ നീതു കാണിച്ച തേവർ മലയുടെ ആ വീഡിയോ.. സംഗതി ഋഷിയിൽ ഒരു സംശയം ആദ്യം തന്ന ഉണ്ടായിട്ടുണ്ട്.. പിന്നെ മിത്രയുടെ സെലെക്ഷൻ എന്ന് കേൾക്കുന്നതോടെ ഋഷി അവിടെയും എടുത്തു ചോദിക്കുന്നത് നമ്മൾ കണ്ടിരുന്നല്ലോ?

ഇനി ഈ യാത്രയെ കുറിച്ചും വിവാഹനിശ്ചയത്തെ കുറിച്ചും അതോടൊപ്പം ഋഷിയും സൂര്യയും അതിഥി ടീച്ചറും മാത്രമായി പ്ലാൻ ചെയ്ത രഹസ്യ വിവാഹത്തെ കുറിച്ചും കാന്റീനിൽ ഇരുന്നു സൂര്യയും ഋഷിയും സംസാരിക്കും.. ഇത് മറഞ്ഞു നിന്ന് മിത്ര കേൾക്കുന്നത് റോഷൻ കാണുന്നതോടെ ഒരു ടിഷ്യു പേപ്പറിൽ മിത്ര മാം ശ്രദ്ധിക്കുന്നുണ്ട് എന്നെഴുതി റോഷൻ ഋഷിയെ ഏൽപ്പിക്കുകയാണ്.

ഇതോടെ ഋഷി വീണ്ടും ശ്രദ്ധിച്ചു. അപ്പോൾ ഇതിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു ട്വിസ്റ്റ് എന്താന്നല്ലേ…. ഇത്തവണത്തെ ജനറൽ ആദ്യ നോക്ക് കണ്ടപ്പോൾ അറ ബോർ ആയിട്ടാണ് തോന്നിയത്. ശരിക്കും കഥയൊന്നും മനസിലാക്കാൻ സാധിക്കില്ല. അതുപോലെ അവിടെനിന്നും ഇവിടെനിന്നും ഒക്കെ കുറെ കട്ട്സ് ഇട്ട് ഉപ്ലൂ മാമൻ നല്ലൊരു പണിതന്നു.

അതായത് പ്രത്യക്ഷത്തിൽ നോക്കിയാൽ ജനറൽ പ്രൊമോയിൽ ഉള്ളത് , ഋഷിയുടെ മുന്നിൽ വച്ച് റാണിയമ്മയും ജഗനും ഒടക്കുന്നു. അതിനുള്ള കാരണം കുറച്ചു മുദ്രപത്രങ്ങളാണ്. പക്ഷെ അതിന്റെ പിന്നിലെന്ത് എന്ന് ചിന്തിച്ചപ്പോഴാണ് കഥയിൽ നമ്മളറിയാതെ ഒരു രഹസ്യം ഉണ്ടന്ന് തോന്നിയത്.

ഋഷിയും അതിഥി ടീച്ചറും മാത്രമായൊരു പ്ലാനിങ് കഥയിൽ നടന്നിട്ടുണ്ട്. ജഗനും റാണിയും ഒന്നിച്ചാണ് നീങ്ങുന്നത്, അവർ ഒരുകാരണവശാലും ഋഷിയുടെയും സൂര്യയുടെയും ബന്ധത്തെ അംഗീകരിക്കില്ല, അപ്പോൾ പിന്നെ വിവാഹനിശ്ചയ നാടകം എന്താകും ഇത്തരം കുറെ ചിന്തകൾ റിഷിയിൽ ഉണ്ട്…

അത് പലപ്പോഴായിട്ട് ഋഷി പറയുന്നുമുണ്ട്. എന്നാൽ സൂര്യയെ പോലും അറിയിക്കാതെ ഋഷിയും അതിഥിയും എന്തോ ഒരു പ്ലാൻ നടത്തിയിട്ടുണ്ട്. ആലഞ്ചേരി തറവാട് മാത്രമാണ് ജഗന്റെ ലക്ഷ്യം ., എന്നാൽ , സൂര്യ ഇല്ലാതാക്കുക എന്നതാണ് ആവശ്യം..

പക്ഷെ ഇതിനിടയിൽ മിത്ര ശരിക്കും ഒറ്റപ്പെടുകയാണ്.. മിത്ര കഥയിൽ നല്ല കഥാപാത്രമായി മാറാനുള്ള സാധ്യതയാണ് ഇനി വരാൻ പോകുന്നത്, റാണിയമ്മയുടെ ആവശ്യം അതിഥിയോടുള്ള പ്രതികാരം മാത്രമാണെന്നും അതിനു തന്റെ ജീവിതം ബലി കൊടുക്കാനാണ് റാണിയമ്മ ശ്രമിക്കുന്നതെന്നും തിരിച്ചറിയുന്നതോടെ മിത്രയും റാണിയമ്മയുടെ നേരെ തിരിയും.

എന്നാൽ അതിനു മുന്നേ തന്നെ റാണിയും ജഗനും തല്ലിപ്പിരിഞ്ഞിരിക്കുകയാണ്. അതിന്റെ ഫുൾ ക്രെഡിറ്റ് അതിഥി ടീച്ചേർക്കാണ്.. എക്സിക്കൂട്ട് ചെയ്തത് ഋഷിയും.. അതെങ്ങനെ സംഭവിച്ചു എന്നതൊക്കെ കാത്തിരുന്നു തന്നെ കാണാം.. റാണിയെയും ജഗനെയും ഒന്നിച്ചു കൂട്ടിയിരിക്കുന്നത് തന്നെ ഋഷി ആണെന്ന് സംശയിക്കേണ്ടി വരും..

പക്ഷെ വാലെന്റൈൻസ് ഡേ തകർക്കാൻ പാകത്തിന് ഒന്നും ഇതുവരെ കാഴ്ചയിൽ വന്നിട്ടില്ല.. ഏതായാലും ക്രിസ്മസ് വെക്കേഷൻ കഴിഞ്ഞു വന്നതല്ലേ ഉള്ളു.. സീരിയലിൽ ഫെബ്രുവരി പതിനാലാകാൻ ഇനിയും ദിവസങ്ങൾ ഉണ്ട്. അപ്പോൾ രഹസ്യ വിവാഹം ആയിരിക്കുമോ വാലെന്റൈൻസ് ഡേ സ്‌പെഷ്യൽ ആവുക… അങ്ങനെ എങ്കിൽ ഇനിമിക്കവാറും ജഗൻ തന്നെ മുന്നിട്ട് നിന്ന് പരസ്യമാക്കി ഋഷിയുടെയും സൂര്യയുടെയും വിവാഹം നടത്തിക്കൊടുക്കുമായിരിക്കും.

അങ്ങനെ ഒരു വാക്ക് മുൻപൊരിക്കൽ ജഗ്ഗു പറഞ്ഞിരുന്നു.. അന്ന് നമ്മുടെ ജഗ്ഗു പാവമായിരുന്നു.. കാഞ്ചനയെ കാത്തിരിക്കുന്ന മൊയ്തീനെ പോലെ. പക്ഷെ ഇപ്പോൾ ജഗ്ഗു റാണിയുടെ അടുത്തുപോയി കുളമായി.. വീണ്ടും ജഗ്ഗു തിരിച്ചു വന്നിട്ടുണ്ട്… പക്ഷെ ഇതിനിടയിൽ നമ്പ്യാർ അങ്കിളിനു എന്ത് സംഭവിച്ചു ? നമ്പ്യാർ അങ്കിളിന്റെ മകളുടെ വിവാഹ നിശ്ചയത്തിന് ഇനി രണ്ടു ദിവസം കൂടിയേ ഉള്ളു.. അതും നമ്മൾ മറക്കാൻപാടില്ല .

about koodevide

More in Malayalam

Trending

Recent

To Top