Connect with us

കേസിന് പിന്നാലെ ദിലീപിന് അപ്രതീക്ഷിത തിരിച്ചടി, സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല! നടൻ വീഴുന്നു?

News

കേസിന് പിന്നാലെ ദിലീപിന് അപ്രതീക്ഷിത തിരിച്ചടി, സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല! നടൻ വീഴുന്നു?

കേസിന് പിന്നാലെ ദിലീപിന് അപ്രതീക്ഷിത തിരിച്ചടി, സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല! നടൻ വീഴുന്നു?

വധ ഗൂഢാലോച കേസിൽ ജാമ്യം ലഭിച്ചതോടെ ദിലീപ് വീണ്ടും സിനിമ തിരക്കുകളിലേക്ക് കടക്കുകയാണെന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. റാഫിയുടെ സംവിധാനത്തിലൊരുങ്ങുന്ന വോയിസ് ഓഫ് സത്യനാഥന്‍ രണ്ടാമത്തെ ഷെഡ്യൂളിലേക്കാവും ദിലീപ് ഉടന്‍ ജോയിന്‍ ചെയ്യുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വിട്ടിരുന്നു. കേസെല്ലാം അതിന്റെ വഴിയ്ക്ക് പോകെട്ടെയെന്നായിരിക്കും ദിലീപിന്റെ തീരുമാനം.

നടിയെ ആക്രമിച്ച കേസിന് വിധിയുണ്ടായ ശേഷം മാത്രമേ ദിലീപിനൊപ്പം സിനിമ ചെയ്യുകയുള്ളൂ എന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ദിലീപുമായി ഇപ്പോള്‍ സിനിമ ചെയ്യാന്‍ പദ്ധതിയില്ലെന്നാണ് ബി ഉണ്ണികൃഷ്ണന്‍ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

ദിലീപിനെ വെച്ച് ഒരു സിനിമ ആലോചിച്ചിരുന്നു. എന്നാല്‍ ഇനി ദിലിപൂമായി ബന്ധപ്പെട്ട കേസുകള്‍ പൂർണ്ണമായി തീർന്നതിന് ശേഷം മാത്രമേ പുതിയ സിനിമയുടെ കാര്യത്തിലേക്ക് കടക്കുന്നുള്ളു..ദിലീപും ഞാനും തമ്മില്‍ അതില്‍ വ്യക്തമായ ധാരണയുണ്ട്. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന പടം കഴിഞ്ഞപ്പോള്‍ തന്നെ മറ്റൊരു സിനിമയെ കുറിച്ച് ആലോചന വന്നപ്പോള്‍ തന്നെ ഇത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നുവെന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നു. കേസില്‍ ഒരു തീരുമാനം ഉണ്ടാവാന്‍ വേണ്ടിയുള്ള കാത്തിരുപ്പൊന്നും അല്ല. കേസ് കഴിയുമ്പോള്‍ ദിലീപിനെ വെച്ചൊരു സിനിമ ചെയ്യാനുള്ള സാഹചര്യം വരികയാണെങ്കില്‍ അപ്പോള്‍ അതേ കുറിച്ച് ആലോചിക്കും. സിനിമ ചെയ്യാനായി ഒരു വിഷയം വേണം. പ്രൊഡക്ഷന്‍ വേണം, അതോടൊപ്പം തന്നെ സിനിമ ചെയ്യാനായിട്ട് നമുക്ക് തോന്നണം. അങ്ങനെയങ്കില്‍ മാത്രമേ ഒരു സിനിമയിലേക്ക് കടക്കുകയുള്ളുവെന്നും ബി ഉണ്ണികൃഷ്മന്‍ പറഞ്ഞു.

അതേസമയം വധഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപ് അടക്കമുള്ള പ്രതികളുടെ വാദം.

കേസിൽ ദിവസങ്ങൾക്ക് മുൻപാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. മതിയായ തെളിവില്ലെന്ന കോടതി നിരീക്ഷണം ഉന്നയിച്ചുകൊണ്ടാണ്, എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ കോടതിയെ സമീപിക്കുന്നത്.

More in News

Trending

Recent

To Top