Malayalam
എനിക്കെന്തേലും സംശയമുണ്ടങ്കില്‍ മോളോടും ചോദിക്കാമെന്ന് മഞ്ജു ചേച്ചി… അതോടെ ഞാൻ ഫ്‌ളാറ്റായി പോയി; അനശ്വര രാജന്‍
എനിക്കെന്തേലും സംശയമുണ്ടങ്കില്‍ മോളോടും ചോദിക്കാമെന്ന് മഞ്ജു ചേച്ചി… അതോടെ ഞാൻ ഫ്‌ളാറ്റായി പോയി; അനശ്വര രാജന്‍
ആദ്യചിത്രത്തിലൂടെത്തന്നെ പ്രേക്ഷകശ്രദ്ധയിലേക്കെത്തിയ നടിയാണ് അനശ്വര രാജന്‍. ഉദാഹരണം സുജാതയിൽ മഞ്ജു വാര്യരുടെ മകളായും അനശ്വര എത്തിയിരുന്നു. രണ്ടാമത്തെ ചിത്രമായ തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ താരം വീണ്ടും ആരാധക ഹൃദയം കീഴടക്കി.
ഇപ്പോഴിതാ മഞ്ജു വാര്യരെ കുറിച്ച് അനശ്വര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ ടീച്ചര്‍, മെന്റര്‍ എന്നൊക്കെ പറയാവുന്ന വ്യക്തിയാണെന്ന് മഞ്ജു ചേച്ചി. താന്‍ ടെന്‍ഷനായി ഇരിക്കുന്നത് കണ്ട് മഞ്ജു വാര്യര്‍ തന്നെ കൂളാക്കാനായി പറഞ്ഞ കാര്യങ്ങളെ കുറിച്ചാണ് അനശ്വര സ്റ്റാര്‍ അഭിമുഖത്തില്‍ പറയുന്നത്.
എന്റെ ആദ്യത്തെ ടീച്ചര്‍, മെന്റര്‍ എന്നൊക്കെ പറയാവുന്ന വ്യക്തിയമണ് മഞ്ജു വാര്യര്‍. എന്നെ ഒരുപാട് സ്വസ്ഥയാക്കി വെച്ചൊരാള്‍. അങ്ങനെ ഒരാളുടെ കൂടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സാധിച്ചത് അഭിമാനമായി തോന്നുന്നു” എന്ന് അനശ്വര പറയുന്നു.
ആദ്യ സിനിമ ഉദാഹരണം സുജാതയില്‍ വന്ന സമയത്ത് ഞാന്‍ ടെന്‍ഷനായിരിക്കുന്നത് കണ്ടിട്ട് മഞ്ജുച്ചേച്ചി പറഞ്ഞു, എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കില്‍ എന്നോട് ചോദിച്ചോ ട്ടോ. എനിക്കെന്തേലും സംശയമുണ്ടങ്കില്‍ മോളോടും ചോദിക്കാം എന്ന്. അതോടെ ഫ്‌ളാറ്റായി പോയി ഞാന്‍” എന്നാണ് അനശ്വര പറയുന്നത്.
സൂപ്പര്‍ ശരണ്യ ആണ് അനശ്വരയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ജോണ്‍ എബ്രഹാം നിര്‍മ്മിക്കുന്ന മൈക്ക് ആണ് അനശ്വരയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രം. മൈകകിന്റെ ഫസ്റ്റ്‌ലുക്ക് ലോഞ്ചിംഗ് സമയത്ത് ഗ്ലാമര്‍ ലുക്കില്‍ ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടത്.
