Connect with us

സൂര്യയ്ക്ക് കൂടുകിട്ടിയപ്പോൾ മിത്രയുടെ കൂടെവിടെ? പഴയ കലിപ്പൻ ഋഷി ഉടനെത്തും ;അടുത്ത അപകടത്തിന് സമയമായി; ഇതോടെ സൂര്യയുടെ ഓർമ്മപോകുമോ?; കൂടെവിടെ പുത്തൻ എപ്പിസോഡ്!

Malayalam

സൂര്യയ്ക്ക് കൂടുകിട്ടിയപ്പോൾ മിത്രയുടെ കൂടെവിടെ? പഴയ കലിപ്പൻ ഋഷി ഉടനെത്തും ;അടുത്ത അപകടത്തിന് സമയമായി; ഇതോടെ സൂര്യയുടെ ഓർമ്മപോകുമോ?; കൂടെവിടെ പുത്തൻ എപ്പിസോഡ്!

സൂര്യയ്ക്ക് കൂടുകിട്ടിയപ്പോൾ മിത്രയുടെ കൂടെവിടെ? പഴയ കലിപ്പൻ ഋഷി ഉടനെത്തും ;അടുത്ത അപകടത്തിന് സമയമായി; ഇതോടെ സൂര്യയുടെ ഓർമ്മപോകുമോ?; കൂടെവിടെ പുത്തൻ എപ്പിസോഡ്!

ക്യാമ്പസ് പ്രണയ കഥ എന്ന് പറഞ്ഞു തുടങ്ങിയ കൂടെവിടെ ഇന്നെവിടെ? മൂന്ന് ദിവസം കൊണ്ട് എന്തൊക്കെ ഗൂഢാലോചനകളാണ് സൂർത്തുക്കളെ കൂടെവിടെയിൽ നടന്നത്. ഇതിനും മാത്രം ആലോചിക്കാൻ എന്തിരിക്കുന്നു… എല്ലാ സീരിയലുകളിലും ഇതൊക്കെ തന്നെയാണ് നടക്കുന്നത്. ഒരു വെറൈറ്റിക്ക് അവരുടെ ക്യാമ്പസ് പ്രണയം തന്നെ കാണിച്ചൂടായിരുന്നോ എന്ന് തോന്നിപ്പോകും.

അപ്പോൾ എന്റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാരും സന്തോഷത്തോടെ ഇരിക്കുന്നു എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇനി വരാൻ പോകുന്ന കഥയിലേക്കും ഇപ്പോൾ നടക്കുന്ന കഥയിലേക്കും വേഗമൊന്നു പോയിവരാം…എൻഗേജ്മെന്റ് അതുപോലെ ടൂർ , പിന്നെ അതിഥി ടീച്ചറും ഋഷിയും സൂര്യയും കൂടി പ്ലാൻ ചെയ്ത വിവാഹം.. ഇതൊക്കെയാണ് കൂടെവിടെയിലെ ഇനിയുള്ള സസ്പെൻസ് ദിനങ്ങൾ.

പക്ഷെ ഇന്നത്തെ എപ്പിഡോഡിലൂടെ നിങ്ങൾക്ക് ഒരു കാര്യം മനസിലാകും. ഇവിടെ ആദ്യം നടക്കുക ടൂർ ആണ്… പ്രൊമോയിൽ സൂര്യയും ഋഷിയും മിത്രയും കൂടി സംസാരിച്ചു അത് സെറ്റ് ആകുന്നുണ്ട്.. ഫ്രെയ്‌ഡേ ആണ് ടൂർ… സാറ്റർഡേ അവരെല്ലാവരും കൂടി ചോറ്റാനിക്കര പോയി കല്യാണം കഴിക്കും.. അതുകിഴിഞ്ഞു റാണിയമ്മയുടെ പ്ലാനിലുള്ള വിവാഹ നിശ്ചയം…

അപ്പോൾ പ്രേക്ഷകരെ ആദ്യം എങ്ങോട്ടാണ് പോകേണ്ടത് മിത്രയ്ക്കൊപ്പം ടൂറിനു…. അവിടെ പോയിട്ട് തിരിച്ചു നല്ലപോലെ എത്തിയാൽ അടുത്ത ദിവസം നമ്പ്യാർ അങ്കിളിനൊപ്പം ചോറ്റാനിക്കരയിൽ കല്യാണം കഴിക്കാൻ പോകാം… അവിടെ നിന്നും ജഗന്റെ കൈയിൽ കുടുങ്ങാതെ തിരിച്ചെത്തിയാൽ റാണിയമ്മ നടത്താനിരിക്കുന്ന എൻഗേജ് മെന്റ്ൽ പങ്കെടുക്കാം/…

കഥയപ്പോൾ എല്ലാവർക്കും മനസിലായല്ലോ…നമ്മുടെ ഒകെ നാട്ടിലെ ചില ആന്റിമാരുടെ സംസാരം പോലെ പറഞ്ഞാൽ.

” ഹോ എങ്ങനെ നടന്ന കൊച്ചാണ് ,,,, പഠിക്കണം ജോലി വാങ്ങണം വീട്ടുകാരെ സംരക്ഷിക്കണം.. ആ പട്ടണത്തിലേക്ക് പറഞ്ഞുവിട്ട് ധാ കിട…. ഇപ്പോൾ പഠിക്കണം എന്നൊരു ചിന്തയെ ഇല്ല? “

ഏതായാലും കല്യാണം വരെ ഒന്നും ഉടൻ എത്തില്ല… അതിനു കുറെ പാടുപെടും..

ഇനി ഇന്നാണ് കലിപ്പൻ ഋഷി ഡയലോഗ് വരുന്നത്., അത് മിക്കവാറും സംഭവിക്കുക , ആ പാവം നിഥിന്റെയടുത്താകും.. നിതിൻ ഇപ്പോൾ ശേഖരൻ കൊടുത്ത പണിയിൽ കയ്യിലിരുന്ന ഉടായിപ്പ് പണിയൊക്കെ പോയി റാണിയമ്മ സൂര്യയ്ക്ക് കൊടുത്ത വീട്ടിൽ കയറി ഇരിക്കുകയാണ്..

ഇനി മിക്കവാറും കുഞ്ഞിയുടെ ശിങ്കിടി ആയിട്ട് നിതിൻ അങ്ങ് രക്ഷപെട്ടോളും… ഋഷിയളിയനും നിതിൻ അളിയനും കൂടി മിക്കവാറും തകർക്കും. അതുപോലെ റാണിയമ്മയും മിത്രയും നീതുവും കൂടി ടൂർ പ്ലാൻ ചെയ്യുന്നുണ്ട്… അതൊക്കെ നല്ലകഥയാണ്.. പക്ഷെ വെറും ക്ളീഷേ ആക്കി സൂര്യക്ക് അപകടം കൊടുത്ത് ഓർമ്മപോയ സൂര്യയെ ആക്കി തിരിച്ചു കൊണ്ടുവന്നാൽ, പൊങ്കാല ഇടാൻ പോലും ഞാൻ വരില്ല.. ഞാൻ എന്റെ പാട്ടിനു പോകും നോക്കിക്കോ…

അല്ലെ… എല്ലാ സീരിയലും ഇതുതന്നെ.. നായികയെയും നായകനെയും വില്ലത്തിയ്‌ക്കൊപ്പം ടൂറിനു വിടുന്നു… അവിടെ വച്ച് വളരെ യാദ്രിശ്ചികമായി അപകടം സംഭവിക്കുന്നു… നായികയുടെ ഓർമ്മ പോകുന്നു . നായകനെ ആശ്വസിപ്പിച്ചു വില്ലത്തി നായികയാകുന്നു.. ശുഭം… അപ്പോൾ മിത്രയ്ക്ക് കൂട് റെഡി മിത്രയുടെ കൂടെവിടെ ? ഇങ്ങനെ ഒന്നും ആകില്ല എന്ന് പ്രതീക്ഷിക്കാം .. റൈറ്റർ മാമൻ എന്തോ കാര്യമായിട്ട് എഴുതിക്കൊണ്ടിരിക്കുകയാണ്… നിങ്ങളെ ഒക്കെ ഞെട്ടിക്കും… നോക്കിക്കോ…

about koodevide

More in Malayalam

Trending

Recent

To Top