Connect with us

എനിക്ക് ലേഡി സൂപ്പർ സ്റ്റാർ ആകണ്ട; പക്ഷെ ഇതാണ് ആഗ്രഹം! അതുപറയാൻ ഒരു നാണവുമില്ല;മനസ്സ് തുറന്ന് ഐശ്വര്യ ലക്ഷ്മി!

Malayalam

എനിക്ക് ലേഡി സൂപ്പർ സ്റ്റാർ ആകണ്ട; പക്ഷെ ഇതാണ് ആഗ്രഹം! അതുപറയാൻ ഒരു നാണവുമില്ല;മനസ്സ് തുറന്ന് ഐശ്വര്യ ലക്ഷ്മി!

എനിക്ക് ലേഡി സൂപ്പർ സ്റ്റാർ ആകണ്ട; പക്ഷെ ഇതാണ് ആഗ്രഹം! അതുപറയാൻ ഒരു നാണവുമില്ല;മനസ്സ് തുറന്ന് ഐശ്വര്യ ലക്ഷ്മി!

മായാനദിയിലൂടെ മലയാളികളുടെ അപ്പുവായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. വ്യക്തമായ നിലപാടുകളുള്ള വ്യക്തിയാണ് ഐശ്വര്യ ലക്ഷ്മി. 2017 ൽ പുറത്ത് ഇറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി വെളളിത്തിരയിൽ എത്തുന്നത്. ഓ‍ഡീഷനിലൂടെയായിരുന്നു നിവിൻ പോളിയുടെ നായികയായത്. ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി കരിയർ തന്നെ മാറ്റി മറിക്കുകയായിരുന്നു. മായാനദിയ്ക്ക് ശേഷം മലയാള സിനിമയിലെ നായികമാരുടെ കൂട്ടത്തിൽ പ്രധാനിയായി മാറുകയായിരുന്നു ഐശ്വര്യ ലക്ഷ്മി. പിന്നീട് മികച്ച ഒരുപിടി ചിത്രങ്ങൾ മലയാളത്തിന് പുറത്ത് നിന്നും നടിയെ തേടി എത്തിയിരുന്നു.

ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രമാണ് അർച്ചന 31 നോട്ട് ഔട്ട്. ഫെബ്രുവരി 11 ആണ് സിനിമ തിയേറ്റർ എത്തുന്നത്. ചിത്രത്തിൽ സ്കൂൾ അധ്യാപികയുടെ വേഷമാണ് ഐശ്വര്യയ്ക്ക്. സിനിമ എത്തുന്നതിന് മുൻപ് തന്നെ പുറത്ത് ഇറങ്ങിയ ട്രെയിലറിനും പാട്ടിനും ടീസറിനുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഐശ്വര്യ ലക്ഷ്മിയുടെ ഒരു അഭിമുഖമാണ്. ലേഡി സൂപ്പർ സ്റ്റാർ എന്ന തരത്തിലുള്ള സിനിമകൾ തന്റെ മനസിൽ ഇല്ലെന്നാണ് നടി പറയുന്നത്. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ…”എനിക്ക് ലേഡി സൂപ്പർ സ്റ്റാർ ആകണ്ട, ചെറിയ ചെറിയ പടങ്ങളൊക്കെ ചെയ്ത് എനിക്ക് സൈഡിൽ കൂടെ പോയാൽ മതി. ഒരുപാട് പരിമിതികളിൽ വർക്ക് ചെയ്യുന്ന ആളാണ് ഞാൻ. ഇപ്പോൾ അർച്ചനയായി മാറുമ്പോഴും ഞാൻ ഒരിക്കലും പാലക്കാട് ഭാഷ പിടിക്കാൻ നോക്കിയിട്ടുപോലുമില്ല. ഞാൻ ഭാഷ പിടിക്കാൻ പോയാൽ എന്റെ ഇമോഷൻ വേറെ വല്ല ലെവലിലുമാകുമെന്ന് എനിക്കറിയാം. ആ ഒരു പരിപാടിയേ നോക്കിയിട്ടില്ല. ഇത്രയും പരിമിതികളുള്ള നടിയാണെന്ന് മനസിലാക്കിക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്. വലിയ ആഗ്രഹങ്ങളൊന്നുമില്ല.’- ഐശ്വര്യ വ്യക്തമാക്കി.

നല്ല സിനിമകളുടെ ഭാഗമാകണം എന്നാണ് മനസ്സിലുളളത്. നടിയെന്ന നിലയിൽ ബെറ്ററാകണം…അത്രയേ ഉള്ളൂ എനിക്കിപ്പോൾ. അഭിനയ പ്രാധാന്യമുള്ള റോളുകൾ എനിക്ക് കിട്ടുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഇതും വേണം ഇതിനുമുകളിലേക്കുള്ളതും വേണം എന്ന ആഗ്രഹമുള്ള നടിയാണ്. ഒരു നാണവുമില്ലാതെ എനിക്കിതു പറയാൻ കഴിയും. എനിക്ക് എല്ലാ റോളുകളും ചെയ്യണമെന്നും ഉണ്ടെന്നും അഭിമുഖത്തിൽ ഐശ്വര്യ ലക്ഷ്മി പറയുന്നു.

പണ്ട് ശോഭനയൊക്കെ ചെയ്ത വേഷങ്ങളും, ഇപ്പോൾ നയൻതാരയൊക്കെ ചെയ്യുന്ന വേഷങ്ങളുമൊക്കെ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് നടി പറയുന്നു. സായി പല്ലവി ചെയ്യുന്നതുപോലെ തനിക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല എങ്കിലും ശ്യാം സിൻഹ റോയിയിൽ ചെയ്തത് പോലെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ നല്ല ആഗ്രഹമുണ്ടെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. സിനിമയ്ക്കപ്പുറം, സന്തോഷത്തോടെ ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. അതിന് അപ്പുറം ഒരു ആഗ്രഹമില്ലെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. ഡ്രൈവിങ്ങിനോട് ഭയങ്കര താൽപര്യമാണെന്നും താരം പറയുന്നണ്ട്.

നിർമ്മാണ രംഗത്തും ഐശ്വര്യ ചുവട് വയ്ക്കുകയാണ്. വളരെ അപ്രതീക്ഷിതമായിട്ടാണ് നിർമ്മാതാവ് ആയതെന്നാണ് നടി പറയുന്നത്.മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അപ്രതീക്ഷിതമായി നിർമാതാവായ വ്യക്തിയാണ് ഞാൻ. എന്റെ ഒരു സുഹൃത്ത് സിനിമ ചെയ്യുകയായിരുന്നു. വളരെ മനോഹരമായ ഒരു തിരക്കഥയാണ്. ഈ കഥ ആദ്യം എന്റെയടുത്തു വന്നു പറഞ്ഞപ്പോൾ, ഞാൻ ആ കഥാപാത്രം ചെയ്താൽ ശരിയാകില്ലെന്നു കരുതി വേണ്ടെന്നു വച്ചതാണ്. അതിന്റെ നിർമാണത്തിൽ തടസങ്ങൾ നേരിട്ടപ്പോൾ ഞങ്ങൾ സുഹൃത്തുക്കൾ ചേർന്ന് അതു നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. തമിഴ് സിനിമയാണ്. കൂടുതൽ വിവരങ്ങൾ പറയാറായിട്ടില്ലെന്നും താരം പറഞ്ഞിരുന്നു.

about aishwarya lakshmi

More in Malayalam

Trending

Recent

To Top