Connect with us

പാവം നമ്പ്യാർ അങ്കിളിനെ ശ്വാസം മുട്ടിച്ച്‌ ജഗന്നാഥൻ; ഋഷ്യ മിന്നുകെട്ട് ഉടൻ ;പ്രൊമൊയിലെ പ്രൊപ്പോസൽ സീൻ എന്തിനെന്ന് പ്രേക്ഷകർ; കൂടെവിടെ എപ്പിസോഡ് വിശകലനം!

Malayalam

പാവം നമ്പ്യാർ അങ്കിളിനെ ശ്വാസം മുട്ടിച്ച്‌ ജഗന്നാഥൻ; ഋഷ്യ മിന്നുകെട്ട് ഉടൻ ;പ്രൊമൊയിലെ പ്രൊപ്പോസൽ സീൻ എന്തിനെന്ന് പ്രേക്ഷകർ; കൂടെവിടെ എപ്പിസോഡ് വിശകലനം!

പാവം നമ്പ്യാർ അങ്കിളിനെ ശ്വാസം മുട്ടിച്ച്‌ ജഗന്നാഥൻ; ഋഷ്യ മിന്നുകെട്ട് ഉടൻ ;പ്രൊമൊയിലെ പ്രൊപ്പോസൽ സീൻ എന്തിനെന്ന് പ്രേക്ഷകർ; കൂടെവിടെ എപ്പിസോഡ് വിശകലനം!

എല്ലാവരും ഇന്നലത്തെ ദിവസം ആ ദേവമ്മയെ പഞ്ഞിക്കിട്ടുകാണും അല്ലെ…?കഴിഞ്ഞ ദിവസത്തെ കുറച്ചു സീനുകൾ അതിലെ സൂര്യയുടെ അഭിനയം അത് പറയാതിരിക്കാൻ വയ്യ, അതുകൊണ്ട് ആദ്യം ആ കാര്യം തന്നെ പറയുകയാണ്..

ഇന്നലെ സൂര്യ പച്ച ചുരിദാർ ഒക്കെ അണിഞ്ഞു വലിയ പ്രതീക്ഷയിൽ ആയിരുന്നു ഒരുങ്ങി ഇറങ്ങിയത്. അപ്പോൾ ദേവമ്മ ഒരു കൃമിയെ പോലെ അത് ഒളിഞ്ഞു നിന്ന് നോക്കിയിട്ട് കൈമളിനോട്‌ പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു. ദേ അവൾ വരുന്നുണ്ടേ… ? എന്ന്…

അപ്പോൾ അതിഥി ടീച്ചറുടെ വീട്ടിലേക്ക് പോകരുതെന്ന് എങ്ങനെ പറയും എന്ന് കൈമൾ ചോദിക്കുമ്പോൾ, അപ്പോൾ റാണിയമ്മയ്ക് കൊടുത്ത വാക്കോ? എന്ന് ദേവമ്മ.

ദേവമ്മ വാക്കിനെ കുറിച്ച് ഒക്കെ സംസാരിക്കുന്നത് കേട്ടപ്പോൾ.. നമിച്ചു,,,

പിന്നെയും അവർ പറയുന്നത് , രക്ഷപെടാൻ കിട്ടിയ ഒരു കച്ചിത്തുരുമ്പാണ് ബുദ്ധിമോശം കാണിച്ച് അത് നശിപ്പിച്ചേക്കരുത്… എന്തൊരു മനസ്സാണല്ലേ… ഇതുപോലെയൊക്കെ ഒരു മനുഷ്യൻ ചിന്തിക്കുമോ… ? ഇവിടെയൊക്കെ ഇത്തരം ചിന്തകൾ അതായത് സീരിയലിൽ എല്ലായിപ്പോഴും ഇത്തരത്തിൽ ചിന്തിക്കുന്നത്, പറയുന്നത് പ്രവർത്തിക്കുന്നത് ഒക്കെ ഒരു ‘അമ്മ കഥാപാത്രമായിരിക്കുമല്ലോ…? ഈ ഒരു കാര്യത്തോട് എനിക്ക് യോജിപ്പില്ല.. ഇതൊക്കെ കൊണ്ടാണ് മലയാളം സീരിയലുകൾക്ക് ഇത്രയേറെ വിമർശനം..

പിന്നെ തൊട്ടടുത്ത രംഗം..

അവിടെയാണ് സൂര്യയുടെ, അൻഷിദയുടെ ആ അഭിനയ മികവ് കാണാൻ സാധിക്കുക., ഈ സീരിയൽ നടീനടന്മാരുടെ അഭിനയം ശരിക്കും പറയുന്നതൊക്കെ പരിഹസിക്കുന്നതിനു തുല്യമാണ് . അതായത് ബിപിൻ ജോസ് അൻഷിദ ശ്രീധന്യ നിശാ മാത്യു സിന്ധു വർമ്മ മാൻവി സന്തോഷ് കടുവ ഇന്ദുലേഖ … ഇവരെല്ലാം നല്ല അഭിനേതാക്കളൊക്കെ തന്നെ.. പക്ഷെ ഇവരെ ഈ സീരിയൽ അഭിനയത്തിൽ നിന്നും വിലയിരുത്താൻ പാടില്ല എന്നെ എനിക്ക് തോന്നിയിട്ടുണ്ട്..

അതായത് നിങ്ങൾ സീരിയൽ ഒന്ന് ശ്രദ്ധിച്ചു നിരീക്ഷിച്ചാൽ ഒന്ന് മനസിലാക്കാം.. ഒരു മുറിയിൽ ഇരുന്നുള്ള രണ്ടാളുടെ സംസാരം… ഋഷി സൂര്യ കാറിൽ ഇരുന്നുള്ള സംസാരം… ക്ലാസ് മുറിയിൽ … അല്ലെങ്കിൽ ഫോണിൽ… എല്ലാം സംസാരം മാത്രം… കുറെ സംഭാഷങ്ങൾ….

അതിൽ അഭിനയിക്കാൻ എന്താണ് ഉള്ളതെന്ന് മനസിലാകുന്നില്ല… പിന്നെ ആശ്വാസം എന്ന് പറയാൻ കുറച്ചു സീൻ ഉണ്ടായിരുന്നത് , ഋഷ്യ പ്രൊപോസൽ സീൻ ആണ്.. അവിടെ ഒരു സ്റ്റണ്ട് ഉണ്ടായിരുന്നു.. അവരുടെ എക്സ്പ്രെസൻ മാത്രം മതിയായിരുന്നു… നിശബ്ദമായി അവരെ കണ്ടിരിക്കാൻ സാധിക്കും..

അതുപോലെ അതുപോലെ എക്സ്പ്രെഷനിലൂടെ ഇന്നലെ സൂര്യ എന്ന കഥാപാത്രം കൈമൾ എന്ന അച്ഛനോട് സംസാരിക്കുന്ന ഒരു സീൻ.. ‘അമ്മ തന്നെ പോകാൻ സമ്മതിക്കില്ല എന്ന് മനസിലാക്കിയിട്ടാണ് സൂര്യ താഴേക്ക് വരുന്നത്…

എല്ലാം അറിഞ്ഞുവച്ചിട്ട്, അറിയാത്തപോലെ ഞാൻ ഒരു സ്ഥലത്തേക്ക് പോകുവാ എന്ന് സൂര്യ പറയുന്നുണ്ട്… അപ്പോൾ മുതൽ കരയാതെ പിടിച്ചു നില്ക്കാൻ , താൻ അവർക്ക് മുന്നിൽ ഒരുങ്ങിയിറങ്ങിയിട്ട് നാണം കെടാതെയിരിക്കാൻ സൂര്യ ശ്രമിക്കുന്നുണ്ട്..

എന്നിട്ട് സൂര്യ അവിടെ നിന്നും പോകാൻ ശ്രമിക്കുമ്പോൾ, കൈമൾ കൈയിൽ പിടിച്ചു നിർത്തിയിട്ട് …

,ഹാ മോളെ നീ ഇവിടെ ഇരിക്ക്.. എന്ന് പറയുന്നുണ്ട്….

അപ്പോൾ സൂര്യയുടെ ഫേസ് അവിടെ ക്ലോസ് ആപ്പ് ആണ്… ആ കണ്ണുകളിൽ വല്ലാത്തൊരു വേദന തളം കെട്ടിക്കിടക്കുന്ന പോലെ…

അവിടെ യാതൊരു ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും ഇല്ലാതെ…

” എല്ലാം നിശബ്ദമായി…. തൽക്കാലം മോളെവിടെയും പോകേണ്ട… എന്ന് ആ അച്ഛൻ പറയുമ്പോൾ…

സൂര്യയുടെ എക്സ്പ്രെഷൻ… പോകാൻ സാധിക്കില്ല എന്ന് ഉറപ്പായപ്പോഴും ഒന്ന് ചോദിച്ചു നോക്കുന്നു,,, ഇടയിൽ ദേവമ്മ.. പോകേണ്ടന്നു പറഞ്ഞില്ലേ എന്ന് വീണ്ടും ദേഷ്യം പിടിക്കുന്നു…

ഒരു കൂട്ടുകാരിയുടെ വീട്ടിലേക്കോ ? അല്ലെങ്കിൽ കൂട്ടുകാർക്കൊപ്പം പുറത്തേക്ക് പോകാനോ പ്ലാൻ ചെയ്തു റെഡി ആയി നിന്നിട്ട് സമയത്ത് പോകേണ്ട എന്ന് വീട്ടുകാർ പറയുമ്പോൾ ഉണ്ടാകുന്ന അവസ്ഥ…

പിന്നെ ആ സീനൊക്കെ കഴിഞ്ഞു ഋഷി ദേവമ്മയെ പഞ്ഞിക്കിട്ടപ്പോൾ ഈ വിഷമം അങ്ങ് മാറിക്കിട്ടിയിരിക്കണം.. അല്ലെ….

ഋഷിയെ ഇങ്ങനെ ഒരു കഥാപാത്രമാക്കിയാൽ കഥ കൊള്ളാം… പക്ഷെ ഋഷി ഒരു ബാഡ് പാരന്റിങ് വിക്‌ടിം ആണ്… അതായത് റാണിയാണ് ഋഷിയെ വളർത്തിയത്…, അതിൽ നിന്നും പുറത്തുചാടി അതിഥിയുടെ അടുത്തെത്തിയതോടെ ഇനി ഋഷിയ്ക്ക് നല്ല മാറ്റം വരണം.. ഋഷി തിരിച്ചറിയുന്നുണ്ട്. തന്നെ ഇത്രനാളും സ്നേഹം കൊണ്ട് അടിമപ്പെടുത്തുകയായിരുന്നു എന്നുവരെ ഋഷി പറഞ്ഞിട്ടുണ്ട് .

സൊ ഋഷിയെന്ന കഥാപാത്രത്തിന് ഈ മാറ്റമാണ് ശരിയായ മാറ്റം.. ഇനി പ്രൊമോയിലെ പ്രൊപ്പോസൽ സീൻ അതിന്റെ ആവശ്യം ഉപ്ലൂവിനു ഇല്ലായിരുന്നു എങ്കിലും കാണാൻ സാധിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്… പിന്നെ ആ സന്ദർഭം ഒക്കെ മറന്നു എന്ന് ഉപ്ലൂ വിചാരിക്കുന്നുണ്ടെങ്കിൽ , അത് ഉപ്ലൂവിന്റെ തെറ്റ്…

ഇന്നിനി ശേഖരൻ ആര്യ സ്റ്റോറിയിൽ ഒരു ട്വിസ്റ്റ് ഉണ്ട്… അവിടെ കുരുക്ക് മുറുകുകയും സൂര്യയുടെ കഥയിൽ കുരുക്ക് അഴിയുകയും ആണ് ചെയ്യുന്നത്. പക്ഷെ കഥ എന്തെരാവുമെന്ന് കണ്ടറിയാം…

പിന്നെ നയന വീണ്ടും എഴുതിത്തുടങ്ങിയിട്ടുണ്ട്.. അൺഫോർട്‌നെറ്റ്‌ലി എനിക്ക് അത് വായിക്കാൻ സാധിക്കില്ല.. പക്ഷെ നിങ്ങൾക്ക് നല്ലൊരു കഥ വായിച്ചാസ്വദിക്കാൻ സാധിക്കും.

about koodevide

More in Malayalam

Trending

Recent

To Top