Connect with us

ഇനി ദിലീപ് കുറ്റക്കാരാനാണെങ്കിൽ അദ്ദേഹത്തിന്റെ സ്റ്റാർഡം വച്ച് തേഞ്ഞു മാഞ്ഞു പോകാവുന്ന കേസ് ആയിരുന്നില്ലേ ഇത്; ദിലീപ് അനുകൂലികളും പ്രതികൂലികളും യുദ്ധത്തിൽ ; ദിലീപിനെതിരെയുള്ള പോരാട്ടം നീതിയ്ക്ക് വേണ്ടിയോ?; A M M A യ്ക്കും ശബ്ദമില്ല!

Malayalam

ഇനി ദിലീപ് കുറ്റക്കാരാനാണെങ്കിൽ അദ്ദേഹത്തിന്റെ സ്റ്റാർഡം വച്ച് തേഞ്ഞു മാഞ്ഞു പോകാവുന്ന കേസ് ആയിരുന്നില്ലേ ഇത്; ദിലീപ് അനുകൂലികളും പ്രതികൂലികളും യുദ്ധത്തിൽ ; ദിലീപിനെതിരെയുള്ള പോരാട്ടം നീതിയ്ക്ക് വേണ്ടിയോ?; A M M A യ്ക്കും ശബ്ദമില്ല!

ഇനി ദിലീപ് കുറ്റക്കാരാനാണെങ്കിൽ അദ്ദേഹത്തിന്റെ സ്റ്റാർഡം വച്ച് തേഞ്ഞു മാഞ്ഞു പോകാവുന്ന കേസ് ആയിരുന്നില്ലേ ഇത്; ദിലീപ് അനുകൂലികളും പ്രതികൂലികളും യുദ്ധത്തിൽ ; ദിലീപിനെതിരെയുള്ള പോരാട്ടം നീതിയ്ക്ക് വേണ്ടിയോ?; A M M A യ്ക്കും ശബ്ദമില്ല!

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകളും വാർത്തകളും ദിനവും കാണാറുണ്ട്.. ഏതാണ് ഭൂരിഭാഗം എന്ന് പറയുക അസാധ്യമാണ്. ഇന്നത്തെ സമൂഹം കാര്യമറിയാതെ ഭൂരിപക്ഷത്തിനൊപ്പം ചേരുന്നുണ്ട് എന്നതുകൊണ്ട് ദിലീപ് കേസ് എങ്ങനെ വ്യാഖ്യാനിക്കപ്പെടണമെന്ന് പലർക്കും അറിയില്ല. സിനിമാ താരമായി തിളങ്ങിനിൽക്കുമ്പോൾ ദിലീപ് ഒരു ആരാധനാ പുരുഷൻ ആകുന്നുണ്ട്. അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങൾ ആണ് പലർക്കും ദിലീപിനെ കുറിച്ച് ഓർക്കാൻ എളുപ്പം. അതുകൊണ്ടുതന്നെ ദിലീപ് കുറ്റം ചെയ്യില്ല എന്ന് തോന്നാം… സ്വാഭാവികം….

എന്നാൽ, സിനിമാ ഇൻഡസ്ട്രിയിൽ വളരെയധികം പോപ്പുലർ ആയ നടൻ, വെറും നിസാരക്കാരനല്ല എന്നുകൂടി ഓർക്കുക. നിയമത്തെ വിലയ്‌ക്കെടുക്കാൻ സാധിക്കുമോ? എന്ന് കഴിഞ്ഞ കേസുകൾ കൂടി മുൻനിർത്തി നിങ്ങൾക്ക് തന്നെ വിലയിരുത്താം…

ഇനി സിനിമാ മേഖലയിൽ നിന്ന് പോലും ദിലീപിന് കൂടുതൽ പേരുടെ പിന്തുണ ലഭിക്കുന്നുണ്ട്. ദിലീപിനെ അടുത്തറിയാവുന്നവർക്ക് ഈ മാധ്യമ വിചാരണയും പടച്ചുവിടുന്ന കെട്ടുകഥകളും വിശ്വസിക്കാൻ ഏറെ പ്രയാസമുണ്ടെന്ന് പലരും പറയുന്നത്. അപ്പോൾ സത്യം എന്താണെന്ന് ആർക്കും വിധിയെഴുതാൻ സാധിക്കില്ല.. ഇനി സത്യം എന്തുതന്നെയായാലും അത് കോടതി വിധിയ്ക്കും വരെ കാത്തിരിക്കാൻ മാത്രമേ സാധാരണക്കാർക്ക് സാധിക്കുകയുള്ളു.

പക്ഷെ, സോഷ്യൽ മീഡിയ കേസിൽ പല വിധികളും വിധിച്ചു കഴിഞ്ഞിട്ടുണ്ട്. അത് എന്തെന്ന് നിങ്ങളും ദിനവും വായിക്കുന്നുണ്ട്..

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് ജുഡീഷ്യറിയോടും മാധ്യമങ്ങളോടും പോലീസുനോടുമെല്ലാം യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് നടൻ പ്രകാശ് ബാരെ പറഞ്ഞത്.

ദിലീപ് സ്വന്തം സഹപ്രവർത്തകരെ പോലും കൂച്ച് വിലങ്ങിട്ടിരിക്കുകയാണ്. A M M A പോലും അനങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനൽ ചർച്ചയിൽ സംസാരിക്കവേയാണ് പ്രകാശ് ബാരെയുടെ പ്രതികരണം.

അദ്ദേഹം പറഞ്ഞ വാക്കുകളിലേക്ക്…..

ദിലീപിന്റെ ഇമേജ് ആണ് നടന്റെ അസറ്റ്. ദിലീപും ദിലീപിനെതിരായിട്ടവള്ളരും തമ്മിലുള്ള യുദ്ധമാണ് ഇപ്പോൾ നടക്കുന്നത് എന്ന തരത്തിലുള്ള വാദങ്ങളാണ് ഇപ്പോൾ പോയിക്കോണ്ടിരിക്കുന്നത്. ഇവിടെ എല്ലാവരും മറന്ന് പോകുന്നത് ദിലീപിന്റെ കൂടെ നിരവധി സിനിമകളിൽ വേഷമിട്ട , നടന്റെ ഒരു സുഹൃത്തായിരുന്ന ഒരു നടിയാണ് ആക്രമിക്കപ്പെട്ടത്.

നടി ആക്രമിക്കപ്പട്ട സംഭവത്തിന് പിന്നാലെ താരസംഘടനയായ എ എം എം എ വിളിച്ച് ചേർത്ത യോഗത്തിൽ ദിലീപ് സംസാരിക്കുന്ന വീഡിയോകൾ ഇപ്പോൾ വീണ്ടും പ്രചരിക്കുന്നുണ്ട്. അതിൽ ദിലീപ് പറയുന്നത് വലിയൊരു തെറ്റായ കാര്യമാണ് നടന്നതെന്നും പോലീസിനെ പുകഴ്ത്തിയുമാണ് അദ്ദേഹം സംസാരിക്കുന്നത്. ശരിക്കും ദിലീപ് നിരപരാധി ആണെങ്കിൽ കേസിൽ യാതൊരു ബന്ധവുമില്ലങ്കിൽ അദ്ദേഹത്തിന് നേരിട്ട് പോയി പെൺകുട്ടിയോട് സംസാരിച്ച് തീർക്കാവുന്ന പ്രശ്നമേയുള്ളൂ. പക്ഷേ ഇവിടെ സംഭവിക്കുന്നത് ആ കുട്ടിക്ക് നീതി ലഭിക്കുന്നതിനെതിരായാണ് ദിലീപ് പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത്. സിസ്റ്റത്തിലെ സംവിധാനങ്ങളായ മാധ്യമങ്ങളോടും പോലീസിനോടും ജുഡീഷ്യറിയോടും ഉൾപ്പെടെ അദ്ദേഹം യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.

ദിലീപ് സ്വന്തം സഹപ്രവർത്തകരെ പോലും കൂച്ച് വിലങ്ങിട്ടിരിക്കുകയാണ്. എ എം എം എ പോലും അനങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഉള്ളത്. ഇതൊക്കെ ചെയ്യാൻ സാധിക്കുന്നൊരു ചാലക ശക്തിയാണ് ദിലീപ്. അക്കാര്യങ്ങൾ കാണാതിരുന്നുകൂട. പോലീസിനെ വിശ്വസിക്കാൻ സാധിക്കില്ലെന്നാണ് ദിലീപിന്റെ നിലപാട്.

സാക്ഷികളെ വിശ്വസിക്കാൻ പറ്റില്ല, അവരെ കുറിച്ച് മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയയിൽ ചില സംഘത്തെ ഉണ്ടാക്കുക, സാക്ഷികളെ മൊഴിമാറ്റാൻ പണം നൽകുക,ഇതൊക്കെയാണ് ചെയ്യുന്നത്.സാക്ഷിയെ സ്വാധീനിക്കാൻ ദിലീപ് എത്തരത്തിലാണ് ശ്രമിച്ചതെന്ന് തനിക്ക് വ്യക്തിപരമായി അറിയാമെന്നും പ്രകാശ് ബാരെ പറഞ്ഞു.

ദിലീപിന്റെ ഫോണിൽ നിന്ന് ടെക്നോളജിയുടെ സഹായം ഉപയോഗിച്ച് ഫോൺ എന്തിനൊക്കെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നതിന്റെ ശരിയായ വിവരങ്ങൾ വീണ്ടെടുക്കാൻ സാധിക്കും. അതിൽ ഒരു ശതമാനമെങ്കിലും തെളിവുകൾ കണ്ടെടുക്കാൻ സാധിച്ചാൽ ഇരയ്ക്കൊപ്പമാണെന്ന് പറയുകയും ദിലീപിനെ വെള്ളപൂശകയും ചെയ്യുന്നവർ മനസിലാക്കണം അവർക്ക് ഏത് രീതിയിലൊക്കെ പണി കിട്ടിയിട്ടുണ്ടെന്ന്. ചാനലിൽ വന്ന് ദിലീപിന് വേണ്ടി സംസാരിക്കുന്നവരൊക്കെ ദിവസം കഴിയുന്തോറും വിക്ടിംസ് ആയി മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രകാശ് ബാരെ പറഞ്ഞു.

കേരളം വെള്ളരിക്കാപട്ടണമായി മാറിക്കൊണ്ടിരിക്കുകാണ്. ഫോൺ തരില്ലെന്ന് ദിലീപ് വാശി പിടിക്കുമ്പോൾ ജനം ചോദിക്കുന്നത് ഇവൻ എന്ത് തരം ആളാണെന്നാണ്. കേസിൽ താരമാകുമ്പോൾ പോലീസ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ജനങ്ങൾക്ക് മനസിലാകുന്നുണ്ട്. ജനങ്ങൾ യഥാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. പോലീസിന്റേയും കോടതിയുടേയും മുൻപിൽ ഇത്തരത്തിലൊരു വിലപേശൽ നടക്കുമോ?

സ്റ്റാർഡം ഇത്രയും തലക്ക് പിടിക്കുന്ന കാര്യമാണോ? മന്ത്രിമാരും പോലീസുകാരുമെല്ലാം ആ സ്റ്റർഡത്തിന്റെ വലയത്തിലാണ്. സ്റ്റാർഡം എന്നത് പോയിസണാണ് യഥാർത്ഥത്തിൽ. കാരണം അതിന് കിട്ടുന്ന പ്രിവിലേജുകൾ എണ്ണിയാൽ തീരുന്നില്ല. ഇപ്പോഴത്തെ കേസിൽ ദിലീപ് ആദ്യം പറഞ്ഞത് ഫോൺ തരില്ലെന്നാണ്. പിന്നീട് കോടതി പറഞ്ഞപ്പോൾ ഫോൺ തരാമെന്നായി. എന്നാൽ ഇപ്പോൾ പറയുന്നത് ഫോണിൽ ഒന്നുമില്ലെന്നാണ്.

ഫോണിൽ നടന്നിരിക്കുന്ന സാമ്പത്തിക ഇടപാടുകളും കമ്മ്യൂണിക്കേഷനുമെല്ലാം ഫോണിൽ ഉണ്ടാകുമെന്ന് കൃത്യമായ അറിവ് ദിലീപിനും കൂട്ടർക്കും ഉണ്ട്. അതുകൊണ്ടാണ് ഇപ്പോൾ ഇത്രയും വെപ്രാളം. എത്രയൊക്കെ ഡിലീറ്റ് ചെയ്യും എന്ന് പറഞ്ഞാലും ഒരു ശതമാനം ഡാറ്റയെങ്കിലും ഫോണിൽ കിടക്കുന്നുണ്ടാകും. ഫോണിൽ എന്തെങ്കിലും ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് വീണ്ടെടുക്കാൻ സാധിക്കും. ഇപ്പോഴും ഫോൺ എത്തിക്കാൻ ദിലീപ് തയ്യാറാകുന്നില്ലേങ്കിൽ അത് നീതിന്യായ വ്യവസ്ഥയുടെ ഏറ്റവും ലോ പോയിന്റ് ആയിട്ട് മാത്രമേ കാണാൻ സാധിക്കുള്ളൂവെന്നും പ്രകാശ് ബാരെ പറഞ്ഞു.

ഏറ്റവും അവസാനം ഇപ്പോൾ ഭീഷണിയാണ്. കളിച്ചാൽ ഞാൻ സുപ്രീം കോടതിയിൽ പോകും അല്ലേങ്കിൽ സിബിഐ എന്നാണ് പറയുന്നത്. ദിലീപ് ഇപ്പോൾ അത്രയും പേടിച്ചിരിക്കുകയാണ്. അതോടൊപ്പം പ്രകാശ് ബാരെ പറയുന്നത് , ഇപ്പോഴത്തെ വെപ്രാളവും ഭീഷണിയും വീമ്പ് പറച്ചിലുമെല്ലാം കണ്ട് നിൽക്കുന്ന മലയാളിക്ക് മനസിലാകുന്നുണ്ട് ഈ ഫോൺ എത്രമാത്രം പ്രധാനപ്പെട്ട ഉപകരണമാണെന്നത് .

ഇതിൽ ദിലീപിനെ കിട്ടിയ അവസരത്തിൽ എല്ലാവരും കല്ലെറിയുകയാണോ എന്ന് തോന്നുന്നവർ ഒന്നും കൂടി ഓർക്കുക. ഇനി ദിലീപ് കുറ്റക്കാരാനാണെങ്കിൽ അദ്ദേഹത്തിന്റെ സ്റ്റാർഡം വച്ച് തേഞ്ഞു മാഞ്ഞു പോകാവുന്ന കേസ് ആയിരുന്നില്ലേ ഇത്. സിനിമയിൽ ഒരു പ്രശ്നവും സ്ത്രീകൾ അനുഭവിക്കുന്നില്ല എന്നത് വാർത്തകൾ പുറത്തെത്താത്തതുകൊണ്ടുള്ള നമ്മുടെ തോന്നലാണ്. ഈ കേസ് ഒരു പാഠമാകട്ടെ… സത്യം തന്നെ ജയിക്കട്ടെ .

about dileep

More in Malayalam

Trending

Recent

To Top