Connect with us

സംഭവബഹുലമായ ആ രാത്രി കഴിഞ്ഞു, രണ്ടാഴ്ചയ്ക്ക് ശേഷം അമ്മയറിയാതെ പരമ്പരയിൽ നേരം വെളുത്തു ; അമ്പാടിയ്ക്ക് മാത്രം നേരം വെളുത്തില്ല; അമ്മയറിയാതെ പുത്തൻ പ്രണയ കഥയിലേക്ക്!

Malayalam

സംഭവബഹുലമായ ആ രാത്രി കഴിഞ്ഞു, രണ്ടാഴ്ചയ്ക്ക് ശേഷം അമ്മയറിയാതെ പരമ്പരയിൽ നേരം വെളുത്തു ; അമ്പാടിയ്ക്ക് മാത്രം നേരം വെളുത്തില്ല; അമ്മയറിയാതെ പുത്തൻ പ്രണയ കഥയിലേക്ക്!

സംഭവബഹുലമായ ആ രാത്രി കഴിഞ്ഞു, രണ്ടാഴ്ചയ്ക്ക് ശേഷം അമ്മയറിയാതെ പരമ്പരയിൽ നേരം വെളുത്തു ; അമ്പാടിയ്ക്ക് മാത്രം നേരം വെളുത്തില്ല; അമ്മയറിയാതെ പുത്തൻ പ്രണയ കഥയിലേക്ക്!

ഇന്നത്തെ ദിവസം അമ്മയറിയാതെ നിലത്തൊന്നുമാകില്ല, എന്നുവച്ചാൽ ഇന്ന് ഈ സീരിയൽ എയറിൽ ആകുമെന്ന്. പക്ഷെ റേറ്റിങ് കൂടാൻ ആണ് സാധ്യത. കാരണം എന്താകും എന്ന ഒരു ടെൻഷൻ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. അപർണ്ണ വിനീതിന്റെ വീട്ടിൽ നിന്നും രക്ഷപ്പെടുമോ എന്നാണ് കുടുംബ പ്രക്ഷകർ കാണാൻ കാത്തിരിക്കുന്നത് .

കുടുംബപ്രേക്ഷകർ മാത്രം ആണ് ഇതൊക്കെ ആഗ്രഹിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. യൂത്തിനിടയിൽ അമ്പാടി എപ്പോൾ വരും എന്നതാണ് എല്ലാവരും കാണാൻ ആഗ്രഹിക്കുന്നത്. ആദ്യമായിട്ടാണ് ഒരു സീരിയൽ യഥാർത്ഥ കഥയായി ഷൂട്ട് നടത്തിയത്. കുറെ നാളായി അമ്മയറിയാതെയിൽ സൂര്യനുദിച്ചിട്ട് , കോഴി കൂവിയിട്ട് …

എന്നാൽ ഇന്ന് നേരം പരപരാ വെളുക്കും.. രാത്രിയുടെ ഓരോ മാറ്റങ്ങളും നമുക്ക് സസൂക്ഷ്മം വീക്ഷിക്കാൻ സാധിക്കുന്ന അതി ഭയങ്കരമായ ഒരു എപ്പിസോഡ് ആണ് ഇന്ന് അമ്മയറിയാതെ.. ഇതൊക്കെ ഞാൻ പറയുന്നത് ഹോട്സ് സ്റ്റാറിൽ സീരിയൽ എപ്പിസോഡ് കണ്ട കൂട്ടുകാർക്കായിട്ടാണ്. ഇനി ടി വിയിൽ കാണാൻ കാത്തിരിക്കുന്നവർ ഇന്നത്തെ ദിവസം മിസ് ചെയ്യരുത്. അതിമനോഹരമായി സൂര്യൻ ഉദിക്കുന്നതും കിളികളുടെ ചലപില നാദവും നിങ്ങൾക്കിന്ന് കേൾക്കാം.

ആ പിന്നെ ഇന്നത്തെ സീരിയലിനു വേണ്ടിയുള്ള പ്രൊമോ വീഡിയോ അപ്ലോഡ് ചെയ്തത് മാറിപ്പോയി എന്നാണ് തോന്നുന്നത്. സാധാരണ അങ്ങനെ വരാൻ വഴിയില്ല…

ഹും … എടാ അപ്ലോഡർ മാമ … ഞങ്ങളെ പറ്റിക്കാൻ നോക്കിയതാണല്ലേ….

അലീന ടീച്ചറും നീരാജയമ്മയും സച്ചിയും മൂർത്തിയും അമ്പാടിയും അനുപമയും എല്ലാം ഇന്നത്തെ പ്രൊമോയിൽ ഉണ്ട്. അപ്പോൾ അതിൽ ഒരു ട്വിസ്റ്റ് ഉണ്ട്.. ആ ട്വിസ്റ്റ് നിങ്ങൾ ടിവിയിൽ കണ്ടോളു..

ഇനി കഴിഞ്ഞ ദിവസം പങ്കുണ്ണി അപർണ്ണയെ കണ്ടു പേടിച്ചു വീഴുന്ന ഒരു സീൻ ഉണ്ടല്ലോ… മീശമാധവൻ സിനിമയിൽ ചാണാക്കുഴിയിൽ നിന്നും സലിം കുമാർ വന്നുനിൽക്കുമ്പോൾ അത് കണ്ട് പേടിച്ചു ഹരിശ്രീ അശോകൻ വീഴുന്ന ഒരു വീഴ്‌ചയില്ലെ … എനിക്ക് ഏകദേശം അതുപോലെ തോന്നി..

അനുകരിച്ചു എന്നൊന്നും പറയുകയല്ല.. ആ സ്റ്റൈൽ… പിന്നെ കഴിഞ്ഞ എപ്പിസോഡിൽ സച്ചി മകളെ കുറിച്ച് വേദനയോടെ പറഞ്ഞതും നല്ല സീൻ ആയിരുന്നു. പക്ഷെ നിരവധി പെൺകുട്ടികളുടെ ജീവിതം തകർത്ത സച്ചിയ്ക്ക് മകളെ കുറിച്ച് ഇത്തരമൊരു അവകാശവാദം പറയാൻ എന്ത് അധികാരം…

പിന്നെ ഇന്നലത്തെ എപ്പിസോഡിലും ഒന്നുമില്ലായിരുന്നു. അമ്മയറിയാതെ വളരെ ലാഗ് ആയിട്ടാണ് പോകുന്നത്. അപർണ്ണ വിനീത് പ്രണയം കണ്ടിരിക്കാൻ ഇഷ്ടമുള്ളവർക്ക് ഇത് നല്ലൊരു കാഴ്ചയാകും. അമ്പാടി അലീന കോംബോ ഇഷ്ടമുള്ളവർക്ക് അത്രയധികം ആസ്വദിക്കാൻ സാധിക്കില്ല . ഏതായാലും ഈ ആഴ്ച അമ്പാടി വരും എന്ന് പ്രതീക്ഷിക്കാം.

More in Malayalam

Trending

Recent

To Top