Connect with us

ഋഷിയിലെ സൈക്കോ ഉണർന്നു മക്കളെ; ഒന്നുമറിയാതെ പാവം സൂര്യ; കുതന്ത്രങ്ങളുമായി പ്രാണിയമ്മ വീണ്ടും ഇവർക്കിടയിലേക്ക് ; കൂടെവിടെ പുതിയ വഴിത്തിരിവിൽ!

Malayalam

ഋഷിയിലെ സൈക്കോ ഉണർന്നു മക്കളെ; ഒന്നുമറിയാതെ പാവം സൂര്യ; കുതന്ത്രങ്ങളുമായി പ്രാണിയമ്മ വീണ്ടും ഇവർക്കിടയിലേക്ക് ; കൂടെവിടെ പുതിയ വഴിത്തിരിവിൽ!

ഋഷിയിലെ സൈക്കോ ഉണർന്നു മക്കളെ; ഒന്നുമറിയാതെ പാവം സൂര്യ; കുതന്ത്രങ്ങളുമായി പ്രാണിയമ്മ വീണ്ടും ഇവർക്കിടയിലേക്ക് ; കൂടെവിടെ പുതിയ വഴിത്തിരിവിൽ!

മലയാളി പ്രേക്ഷകരുടെ ജനപ്രിയ പരമ്പര കൂടെവിടെ പുതിയ ആഴ്‌ചയിലേക്ക് കടക്കുകയാണ്. അതുപോലെ ഈ വർഷത്തെ ആദ്യത്തെ മാസവും അവസാനിക്കുകയാണ്. ഇനി ഫെബ്രുവരി ആണ് പ്രണയത്തിന്റെ മാസം എന്നൊക്കെ പറയുമെങ്കിലും അതിൽ മാത്രം ചുരുക്കുന്നില്ല… ഒരു കുഞ്ഞു മാസം .. അപ്പോൾ നിങ്ങൾക്കും നല്ല ഒരു മാസമാകട്ടെ എന്നാശംസിക്കുന്നു.

നിങ്ങൾ നിങ്ങളെ തന്നെ ബഹുമാനിക്കുക, നിങ്ങളെ തന്നെ സ്നേഹിക്കുക കാരണം നിങ്ങളെ പോലെ ഒരു വ്യക്തി ഇതിനു മുൻപ് ഒരിക്കലും ഇവിടെ ഉണ്ടായിട്ടില്ല.ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല…

അപ്പോൾ ഇന്നത്തെ കഥയിലെ ഹൈലൈറ്റ് എന്തൊക്കെ എന്ന് പറയാം. സൂര്യയും വീട്ടുകാരും പുതിയ വീട്ടിലേക്ക് വരുന്നതാണ് ഇനി കാണാൻ എല്ലാവരും കാത്തിരിക്കുന്നത്. ഇതിന്റെ ആവശ്യം ഉണ്ടോ എന്നൊക്കെ തോന്നുമായിരിക്കും…. പക്ഷെ ആവശ്യമുണ്ട്… റാണിയമ്മ രണ്ടും കല്പിച്ചിറങ്ങിയിരിക്കുകയാണ്. അത്ര നിസാരമായി സൂര്യയെ റിഷിയ്ക്ക് സ്വന്തമാക്കാൻ സാധിക്കില്ല. ഋഷിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നല്ലതുപോലെ റാണിയമ്മയ്ക്ക് അറിയാം.

ഋഷിയെ വളർത്തിയതും റാണിയമ്മ ആയിരുന്നല്ലോ? എന്നാലും റാണിയമ്മയുടെ ചതി ഋഷി മനസിലാക്കുന്നുണ്ട്. ലോകത്തൊരാൾക്കും ഋഷിയെയും സൂര്യയെയും തമ്മിൽ പിരിയ്ക്കാൻ സാധിക്കില്ല എന്ന് മിത്ര മനസിലാക്കുന്നുണ്ട് . അതിനെ കുറിച്ച് മിത്ര റാണിയമ്മയോട് പറയുന്നുമുണ്ട്.

ജനറൽ പ്രൊമോയിൽ കണ്ട റാണിയമ്മ മിത്ര സീൻ ഇന്ന് തന്നെയുണ്ട്. അതിൽ മിത്ര വേണ്ട എന്ന് പറഞ്ഞിട്ടും റാണിയമ്മ മിത്രയെ കൊണ്ട് ഋഷിയെ ശല്യം ചെയ്യാൻ വേണ്ടി പറഞ്ഞുവിടുകയാണ്… മിത്രയ്ക്ക് ഇപ്പോൾ ഋഷി കൊടുക്കുന്ന പരിഗണന.,.. അതിനെ മിസ് യൂസ് ചെയ്യുക എന്നതാണ് റാണിയമ്മ പറഞ്ഞുകൊടുക്കുന്ന പ്ലാൻ…

ഈ ട്രാപ്പിൽ ഋഷി വീണാലും അതിശയമില്ല.. കാരണം മിത്ര ഋഷിയ്ക്ക് നല്ലൊരു സുഹൃത്താണ്.. വെറും സുഹൃത്തല്ല ചെറുപ്പം മുതൽ കൂടെയുള്ള ഒരേയൊരു കളിക്കൂട്ടുകാരി. അപ്പോൾ ഋഷി മിത്രയ്ക്കൊപ്പം നിൽക്കണം.. എന്നാൽ, ഇതൊന്നും സൂര്യയിൽ നിന്നും മറച്ചുവെക്കാതിരിക്കുന്നതാണ് നല്ലത്.

സൂര്യയിൽ നിന്നും മറച്ചുവെക്കാതെ മിത്രയോട് സൗഹൃദം കൂടുമ്പോൾ ഉറപ്പായും സൂര്യയ്ക്കും അതുപോലെ അതിഥി ടീച്ചർക്കും ഋഷിയ്ക്ക് നേരെയുള്ള വെല്ലുവിളികൾ മനസിലാക്കാനും അവിടെ ഋഷിയെ സഹായിക്കാനും സാധിക്കും . റാണിയമ്മ ഇനി ഏതൊക്കെ വിധത്തിൽ സൂര്യയെ ധ്രിഹിക്കും എന്നത് കണ്ടറിയാം. റാണിയമ്മ നിസാരക്കാരിയല്ല.. ഇനി മിത്ര വളരെ നന്നായി അഭിനയിക്കും. ഏതായാലും ആ സ്റ്റോറി ഇവിടെ അനിവാര്യമാണ്.

പിന്നെ മോഹനൻ എന്ന കഥാപാത്രത്തെ വിടാൻ റൈറ്റർ സാർ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് ആ എട്ടും പൊട്ടും തിരിയാത്ത നിതിനെ കൂടി നെഗറ്റിവ് കഥാപാത്രമാക്കിയിരിക്കുകയാണ്. പിന്നെ ഋഷ്യ പ്രണയസീനിനു ഈ ദിവസം പഞ്ഞമില്ല . അതുപോലെ നമ്മളെയും സൂര്യയെയും ഋഷി ഒരുപോലെ ഒന്ന് ചമ്മിക്കുന്നുണ്ട്.. അതൊക്കെ നാളെയെ പറയാനൊക്കു…

ഋഷിയിലെ സൈക്കോ സ്വഭാവം പുറത്തുവരുവാണ് . ഋഷി കലിപ്പൻ മാത്രമല്ല ഒരു ഒന്നൊന്നര സൈക്കോ കൂടിയാണ്… പക്ഷെ പാവം സൂര്യ.. സൂര്യയുടെ ഇന്നത്തെ അഭിനയം അതുപോലെ സംസാരമെല്ലാം പാവം തോന്നും… പിന്നെ കഥയിൽ മറ്റുപല മുഹൂർത്തങ്ങളും ഉണ്ടാകുന്നുണ്ട്… എല്ലാം ഇന്ന് കാത്തിരിക്കുന്നു തന്നെ കാണുക..

about koodevide

More in Malayalam

Trending

Recent

To Top