Connect with us

അപർണ്ണയ്ക്ക് പിന്നാലെ ആ ചതി; പങ്കുണ്ണി കണ്ടത് ജിതേന്ദ്രന്റെ നിഴലെങ്കിൽ അപർണ്ണയെ ഇനി കാണാതാകും; അമ്പാടി പെട്ടി പാക്ക് ചെയ്തിട്ട് ദിവസങ്ങളായി; അമ്മയറിയാതെ ത്രസിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളിലൂടെ!

Malayalam

അപർണ്ണയ്ക്ക് പിന്നാലെ ആ ചതി; പങ്കുണ്ണി കണ്ടത് ജിതേന്ദ്രന്റെ നിഴലെങ്കിൽ അപർണ്ണയെ ഇനി കാണാതാകും; അമ്പാടി പെട്ടി പാക്ക് ചെയ്തിട്ട് ദിവസങ്ങളായി; അമ്മയറിയാതെ ത്രസിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളിലൂടെ!

അപർണ്ണയ്ക്ക് പിന്നാലെ ആ ചതി; പങ്കുണ്ണി കണ്ടത് ജിതേന്ദ്രന്റെ നിഴലെങ്കിൽ അപർണ്ണയെ ഇനി കാണാതാകും; അമ്പാടി പെട്ടി പാക്ക് ചെയ്തിട്ട് ദിവസങ്ങളായി; അമ്മയറിയാതെ ത്രസിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളിലൂടെ!

അപ്പോൾ നിങ്ങളെല്ലാവരും കഴിഞ്ഞ ദിവസം മെട്രോ സ്റ്റാറിൽ പോസ്റ്റ് ചെയ്ത സീരിയൽ റേറ്റിങ് വീഡിയോ കണ്ടിരുന്നോ ? അമ്മയറിയാതെയെ കുറിച്ച് പറഞ്ഞതിൽ എന്തോ നെഗറ്റിവ് കമെന്റ്സ് ഒക്കെ വന്നിട്ടുണ്ട്. ചില കമെന്റുകൾ മറുപടി അർഹിക്കുന്നില്ല. അതുകൊണ്ട് അതൊക്കെ നമ്മൾ വിടുന്നു. ഇത് സിനിമയല്ല സീരിയൽ ആണ്.. ഇവിടെ ഇതൊക്കെ പറ്റു എന്നാണ് പലരും പറയുന്നത് . വളരെ ശരിയാണ്…

മാര്‍ക്കറ്റിങ് ബിസിനസ് അതൊക്കെ മാത്രം ലക്ഷ്യം വെക്കുമ്പോൾ പൊതുവെ നിലവാരത്തിന് പ്രസക്തി ഉണ്ടാകില്ല. അപ്പോൾ അവാര്‍ഡ് പോലുളള ആന്തരികമൂല്യമുളള കാര്യത്തിന് വേണ്ടി വാദിക്കുന്നതൊക്കെ ശുദ്ധ നോണ്‍സെന്‍സാണ്. ഞാൻ ഒക്കെ ഈ പറയുന്നതും ശുദ്ധ നോണ്‍സെന്‍സായി മാറും. എങ്കിലും എല്ലാ സൃഷ്ട്ടികളെയും കലാ സൃഷ്ട്ടി എന്ന ലേബലിൽ ഉൾപ്പെടുത്തുകയും അത്തരത്തിൽ വളരെ ടോക്സിക്ക് ആയത് സാധാരണ ജനങ്ങൾക്കിടയിൽ വിറ്റ് കാഷ് ആക്കുന്നതും അതിനെയൊക്കെ വെറുതെ പ്രൊമോട്ട് ചെയ്ത് കാശ് ആക്കുന്നതും തെറ്റല്ലേ എന്ന് ചിന്തിക്കുമ്പോഴാണ് വിമര്ശിക്കേണ്ടത് വിമർശിക്കണം എന്ന് തോന്നുന്നത്.

അപ്പൊൾ എല്ലാവര്ക്കും എല്ലാം മനസിലായെങ്കിൽ അമ്മയറിയാതെയുടെ പുതിയ എപ്പിസോഡിലേക്ക് നമുക്ക് നോക്കാം… കഴിഞ്ഞ ദിവസം വിനീത് അപർണ്ണ ഒളിച്ചുകളി കുറച്ചു വലിച്ചു നീട്ടി. അതും ആ പങ്കുണ്ണി സീനും ഒഴിച്ചാൽ ഇന്നലെ മാരനും അമ്പാടിയും തമ്മിലുള്ള സംസാരം അടിപൊളിയായിരുന്നു.

അമ്പാടി എന്നും നമ്മുടെ ടീച്ചറുടെ ഡാൻസ് കണ്ടോണ്ടിക്കും എന്ന് മാരൻ പറയുമ്പോഴല്ലേ അറിയുന്നത്. പിന്നെ വരുടെ സംസാരത്തിനിടയിൽ അനുപമയെ അലീന ടീച്ചർ സംശയിച്ചിരുന്നോ എന്ന സംസാരം കൂടി കടന്നുവന്നു, നിങ്ങൾക്ക് ഓർമ്മ കാണുമായിരിക്കും അമ്പാടിയോട് ആദ്യം മാരൻ ടീച്ചറെ കുറിച്ച് നെഗറ്റിവ് ആയിട്ടാണ് സംസാരിച്ചിരുന്നത്. പെണ്കുട്ടികളൊക്കെ ഇങ്ങനെയാ അങ്ങനെയാ, ഞാൻ എത്ര പേരെ പ്രണയിച്ചിരിക്കുന്നു.. അവർ ഒക്കെ തേച്ചിട്ട് പോയി.. അങ്ങനെ ഒക്കെ ആണ് മാരൻ പറഞ്ഞിരുന്നത്.

അതുപോലെ അലീന ടീച്ചർ എല്ലാ പെൺകുട്ടികളെയും പോലെ തന്നയാണ് എന്നൊക്കെ അനുപമയും അമ്പാടിയോട് പറഞ്ഞിട്ടുണ്ട്. പക്ഷെ ടീച്ചർ അമ്പാടിയെ കാണാൻ അന്ന് ട്രെയിനിങ് ക്യാമ്പിൽ വന്നപ്പോൾ ഉണ്ടായ സംഭവത്തെ കുറിച്ച് അമ്പാടി തന്നെ മാരനോട് കഴിഞ്ഞ ദിവസം പറയുന്നുണ്ട്. അതുപോലെ മാരൻ അമ്പാടിയോട് ഓരോന്ന് ചോദിച്ച് അലീന ടീച്ചർ കുറിച്ച് പറയിപ്പിക്കുന്നുണ്ട്.

അനുപമ ഇവരുടെ പ്രണയത്തിനിടയിൽ കടന്നുവന്നത് ഒട്ടും ശരിയായില്ല . അത് വലിയ ചതിയായി പോയി എന്നും മാരൻ പറയുന്നുണ്ട് . അങ്ങനെ ആ രസകരമായ സംസാരം ഇന്നലത്തെ എപ്പിസോഡിൽ മികച്ചുനിന്നു. പിന്നെ നീരാജയും മഹിയും തമ്മിലുള്ള സംസാരം ഇന്നത്തേത് ആണ് കേൾക്കേണ്ടത്.

ഇനി ഇന്നത്തെ എപ്പിസോഡ് മുഴുവൻ വിനീതും അപർണ്ണയും കൊണ്ടുപോയി… മൂർത്തിയും സച്ചിയും ജിതേന്ദ്രനെ ചോദിക്കുന്നുണ്ട്. അപ്പോൾ ഒരു കാര്യം ഉറപ്പിക്കാം ജിതേന്ദ്രൻ മരിച്ചിട്ടില്ല. ഇനി ജിതേന്ദ്രൻ അപർണ്ണയുടെ പിന്നാലെ ഉണ്ടോ എന്നതും ഒരു സംശയമാണ്. അന്നുമുതൽ അപർണ്ണയെ ആണ് ജിതേന്ദ്രൻ നോട്ടമിട്ടിരിക്കുന്നത്…

ഈ വിനീത് അപർണ്ണ ഒളിച്ചുകളിയ്ക്ക് ഇങ്ങനെ ഒരു ക്ലൈമാക്സ് ആണോ റൈറ്റർ സാർ പ്ലാൻ ചെയ്തിരിക്കുന്നത്. അപർണ്ണ ഇവിടെ ഇന്നും മിസ്സിംഗ് ആയാൽ എല്ലാവരും എന്താകും വിചാരിക്കുക…ഹോസ്റ്റലിൽ കൂട്ടുകാരികൾക്കൊപ്പമാണെന്ന് പറഞ്ഞിയിട്ടാണല്ലോ വീട്ടിൽ നിന്നും ഇറങ്ങിയത്. വിനീതിന്റെ അടുത്താണെന്ന് അറിയുന്നത് കൂട്ടുകാർക്ക് മാത്രമാണ്. അപ്പോൾ എല്ലാം കൂടി കൂട്ടിച്ചേർത്താൽ അപര്ണയ്ക്ക് ഒരു വലിയ കെണി ഒരുങ്ങുന്ന പോലെ ഉണ്ട്. ജിതേന്ദ്രൻ ഇവിടെ എവിടെയോ ഉണ്ട് എന്ന് തോന്നിപ്പോകാനാകും ഇപ്പോൾ മൂസ ടീം ജിതേന്ദ്രന്റെ പേര് പറയുന്നത്.

ഇനി അടുത്ത ആഴ്ചയാണ് കാണാൻ പോകുന്ന പൊടി പൂരം… അമ്പാടി എത്തുമ്പോൾ ഉള്ള ബിജിഎം കേൾക്കാൻ എത്രപേരാണ് കാത്തിരിക്കുന്നത്. കുറച്ചധികം നാളായി അമ്പാടി പെട്ടിയൊക്കെ പാക്ക് ചെയ്തിട്ട്. ഈ പ്രദീപ് സാർ എന്താ അവിടെ നിന്നും അമ്പാടിയെ പറഞ്ഞുവിടാത്തത്. ഈ ആഴ്ച എങ്കിലും അമ്പാടി എത്തും എന്നാണ് തോന്നുന്നത്. അപ്പോൾ അനുപമയുടെ കഥയും കേൾക്കാം എന്ന് പ്രതീക്ഷിക്കുന്നു .

about ammayariyathe

More in Malayalam

Trending

Recent

To Top