Connect with us

മിത്രയുടെ ചതിയും റാണിയമ്മയുടെ ഉഡായിപ്പും സൂര്യ ഒളിഞ്ഞുനിന്ന് കേൾക്കുന്നു; ഋഷി സൂര്യ രഹസ്യ വിവാഹം നടത്താൻ അതിഥി ടീച്ചർ ; ഈ ആഴ്ച കൂടെവിടെ പരമ്പരയ്ക്ക് സംഭവബഹുലം!

Malayalam

മിത്രയുടെ ചതിയും റാണിയമ്മയുടെ ഉഡായിപ്പും സൂര്യ ഒളിഞ്ഞുനിന്ന് കേൾക്കുന്നു; ഋഷി സൂര്യ രഹസ്യ വിവാഹം നടത്താൻ അതിഥി ടീച്ചർ ; ഈ ആഴ്ച കൂടെവിടെ പരമ്പരയ്ക്ക് സംഭവബഹുലം!

മിത്രയുടെ ചതിയും റാണിയമ്മയുടെ ഉഡായിപ്പും സൂര്യ ഒളിഞ്ഞുനിന്ന് കേൾക്കുന്നു; ഋഷി സൂര്യ രഹസ്യ വിവാഹം നടത്താൻ അതിഥി ടീച്ചർ ; ഈ ആഴ്ച കൂടെവിടെ പരമ്പരയ്ക്ക് സംഭവബഹുലം!

മലയാളികളുടെ ജനപ്രിയ പരമ്പര കൂടെവിടെ ഈ റേറ്റിങ്ങിലോക്കെ വലിയ കുറവ് വന്നിരിക്കുകയാണ്. ഈ ആഴ്‌ച വരെയുള്ളത് നമുക്ക് മറക്കാം, കാരണം അടുത്ത ആഴ്‌ച മിത്രയുടെ അഭിനയവും റാണിയമ്മയുടെ ഉഡായിപ്പുമെല്ലാം സൂര്യ കേൾക്കുന്നുണ്ട് . അത് ഋഷിയും അറിയുന്നുണ്ട്… അതിഥി ടീച്ചറുടെ അടുത്തുപോയി അതെല്ലാം പറയുന്നുമുണ്ട്.. അപ്പോൾ കഥ നന്നാകും എന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ദിവസം സൂര്യയുടെ വീട്ടുകാരെ റാണിയമ്മ വേറെ വീടെടുത്ത് താമസിപ്പിക്കുണ്ട്. അപ്പോൾ അതിൽ ദേവമ്മ വന്നിട്ട് നല്ലൊരു ഉഗ്രൻ ഡയലോഗ് അടിക്കുന്നുണ്ടായിരുന്നു…

” വീട് വലിയ കുഴപ്പമില്ല , എന്നാലും നമ്മൾ മുൻപ് താമസിച്ച ശേഖരന്റെ വീടിന്റെ അത്രയും വരുത്തില്ല.. ” ഇതൊക്കെ ആണ് കൂടെവിടെ റൈറ്റർ സാറിന്റെ മാസ്റ്റർ പീസ്. ഇതുപോലെ സീരിയസ് സിറ്റുവേഷനിലും നമ്മളെ ചിരിപ്പിക്കാൻ ശശി സാറിനെ സാധിക്കു. അപ്പോൾ അവർ അങ്ങനെ വീട്ടിൽ കയറുകയാണ്. പുതിയ പ്രശ്നങ്ങൾക്കുള്ള അടുത്ത തുടക്കം .

പിന്നെ ഇന്നലത്തെ സ്വർണ്ണപ്പണയവും അതുമായി ബന്ധപ്പെട്ട സീനുകളുമെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നത് നിതിൻ എന്ന കഥാപാത്രത്തെ നെഗറ്റിവ് ആക്കാൻ വേണ്ടിയിട്ടാണ്. ശരിക്കും ഈ സീരിയൽ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണാവോ? ഒരു കുടുംബത്തിൽ ഇത്രയും പേരും മോശം ആൾക്കാർ ആണ് എന്ന് കാണിക്കുകയാണോ ?

പിന്നെ നിതിൻ മോഹനനെ തള്ളിക്കളയുന്ന ഒരു ദിവസം വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കാം. ഇനി പുത്തൻ പ്രൊമോയിൽ കോളേജിലേക്ക് സൂര്യയും മിത്രയും റാണിയമ്മയും എല്ലാം തിരികെയെത്തുന്നുണ്ട്. മിത്ര ഇപ്പോൾ ഋഷിയുടെ സഹതാപക്കൂട്ടിലാണ്. പ്രണയനൈരാശ്യത്തിന്റെ പ്രശ്നങ്ങൾ മിത്രയിൽ ഉണ്ടായിരുന്നു. അത് ഇപ്പോൾ റാണിയമ്മ വഴിതിരിച്ചു വിടുകയാണ്.

ഇതിനിടയിൽ നിങ്ങൾ ഭൂതകാലം സിനിമ കണ്ടിരുന്നോ? അത് ശരിക്കും ഡിപ്രെഷൻ ആണ് കാണിക്കുന്നത്.. ആ സിനിമയിൽ ഭൂതമൊന്നും ഇല്ല… ആ കാലം എന്നത് ശരിക്കുമുള്ള ഡിപ്രെഷൻ ആണ്. ചില സിനിമകൾ റിയാലിസ്റ്റിക്കും ചിലത് സറിയലിസ്റ്റിക്കും ആണ്. ഭൂതകാലം കാണുമ്പോൾ പലർക്കും അങ്ങനെ ഒരു അവസ്ഥയെ കുറിച്ച് ചിന്തിക്കാൻ സാധിക്കില്ല. പക്ഷെ അങ്ങനെ ഒരു അവസ്ഥ റിയാലാണ്… സറിയലിസം എന്താണെന്ന് അറിയാമായിരിക്കുമല്ലോ…

എല്ലാത്തരത്തിലുമുള്ള മുൻധാരണകളെയും യുക്തിയെയും എല്ലാം മാറ്റിനിർത്തി ചിത്രീകരിക്കുന്ന ഒരു കലാപ്രസ്ഥാനമാണ്. അത്തരത്തിലൊന്ന് ലോകത്ത് ഉണ്ടാകില്ല. ഏതായാലും ഇവിടെ ഇത് പറഞ്ഞത് ഡിപ്രെഷൻ എന്ന കാര്യം അവതരിപ്പിക്കാൻ ആണ് . മിത്രയുടെ ഈ അവസ്ഥ അടികിട്ടാത്തതിന്റെ കുഴപ്പമാണ്. അത് മിക്കമാവും ഋഷി തന്നെ കൊടുക്കും. പിന്നെ കോളേജിൽ വന്നിട്ടും എക്സ്പോ ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല. പിന്നെ അതിഥി ഋഷിയോട് സൂര്യയെ രജിസ്റ്റർ മാര്യേജ് ചെയ്യാൻ നിർദ്ദേശിക്കുന്നുണ്ട്.

ഏതെങ്കിലും നടത്തിയില്ലെങ്കിൽ ഈ സീരിയൽ കുളമാകും . പിന്നെ നമ്മുടെ നമ്പ്യാർ ഏട്ടൻ കഥയിലേക്ക് വരുന്നുണ്ട്. അതൊരു നല്ല സീൻ ആണ്.. പഴയ ആ ഓർമ്മ തിരികെ കിട്ടിയ പോലെ… ഇനി ചോറ്റാനിക്കരയിൽ പോയിട്ടുള്ള വിവാഹം നടക്കുമോ എന്നുള്ളത് ഒരു സസ്പെൻസ് ആണ്. അത് നടത്താതിരിക്കാൻ ജഗൻ തന്നെ മുന്നിട്ടിറങ്ങും. നമ്പ്യാർ അങ്കിളിനെ ജഗൻ വന്നു കൂട്ടിക്കൊണ്ട് പോകുന്നതും പ്രൊമോയിൽ ഉണ്ട്. ശരിക്കും അതെല്ലാം വച്ച് ഈ ആഴ്ച സംഭവബഹുലമാണെന്നാണ് ഉപ്ലൂ പറയുന്നത്. ആണോ അല്ലയോ എന്ന് പ്രേക്ഷകർ തീരുമാനിക്കും.

about koodevide

More in Malayalam

Trending

Recent

To Top