Connect with us

ഇത് ഒരു വലിയ യാത്രയാണ്, ഇത് മറ്റൊരു തരത്തിലാവാന്‍ എനിക്ക് ആഗ്രഹമില്ല; സിനിമയില്‍ പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെച്ച് ടോവിനോ തോമസ്

Malayalam

സിനിമയില്‍ പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെച്ച് നടൻ ടോവിനോ തോമസ്. 2012ല്‍ സജീവന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘പ്രഭുവിന്റെ മക്കള്‍’ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ സിനിമയില്‍ മുഖം കാണിച്ചത്.

ടൊവിനോയുടെ കുറിപ്പ്

10 വര്‍ഷം മുമ്പ്, കൃത്യം ഈ ദിവസമാണ് ആദ്യമായി ഞാന്‍ ഒരു സിനിമാ ക്യാമറയ്ക്ക് മുന്നില്‍ നിന്നത്. ഈ 10 വര്‍ഷവും ഒരുപാട് സിനിമകളും കഥാപാത്രങ്ങളും കടന്നുപോയി. ഇന്ന്, എന്റെ ജീവിതം മാറി, സിനിമ മാറി, പലതും വ്യത്യസ്തമാണ്. പക്ഷേ, സിനിമയോടുള്ള എന്റെ ആവേശവും ഇഷ്ടവും ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്.

മെച്ചപ്പെടുത്താനുള്ള സാധ്യത എപ്പോഴും ഉണ്ടെന്ന് എനിക്കറിയാം. അത് മികച്ചതാക്കാന്‍ എപ്പോഴും ഇടമുണ്ട്. എല്ലാ ദിവസവും മെച്ചപ്പെടാന്‍ ആവശ്യമായത് ചെയ്യാന്‍ ഞാന്‍ തയാറാണെന്നും എനിക്ക് അറിയാം. എന്റെ യാത്രയില്‍ ഏതെങ്കിലും തരത്തില്‍ ഭാഗമായ എല്ലാ വ്യക്തികള്‍ക്കും, അവര്‍ വലിയവരായാലും ചെറിയവരാണെങ്കിലും നന്ദി.

ഇത് ഒരു വലിയ യാത്രയാണ്, ഇത് മറ്റൊരു തരത്തിലാവാന്‍ എനിക്ക് ആഗ്രഹമില്ല. വരാനിരിക്കുന്ന എല്ലാ സിനിമകളിലും എനിക്ക് പഠിക്കാന്‍ കഴിയുന്ന എല്ലാത്തിലും ഞാന്‍ ഏറ്റെടുക്കാന്‍ പോകുന്ന എല്ലാ വെല്ലുവിളികളിലും എനിക്ക് ആവേശമുണ്ട്. ഇനി വരുന്ന 10 വര്‍ഷത്തിന് ശേഷവും ഇതുപോലൊരു പോസ്റ്റ് ഇടാന്‍ കാത്തിരിക്കാനാവുന്നില്ല. എല്ലാവര്‍ക്കും നന്ദി.

More in Malayalam

Trending

Recent

To Top