News
എന്റെ കണക്ക് കൂട്ടലുകള്‍ അനുസരിച്ച് ഇതിനകത്ത് രണ്ട് പ്രതികള്‍ കൂടെ വരാനാണ് സാധ്യത, രണ്ട് പ്രതികള്‍ മാത്രമല്ല പുതിയ സാക്ഷികളും പുതിയ വകുപ്പുകളും വരും; നിർണ്ണായക വെളിപ്പെടുത്തൽ പുറത്ത്
എന്റെ കണക്ക് കൂട്ടലുകള്‍ അനുസരിച്ച് ഇതിനകത്ത് രണ്ട് പ്രതികള്‍ കൂടെ വരാനാണ് സാധ്യത, രണ്ട് പ്രതികള്‍ മാത്രമല്ല പുതിയ സാക്ഷികളും പുതിയ വകുപ്പുകളും വരും; നിർണ്ണായക വെളിപ്പെടുത്തൽ പുറത്ത്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടരും ശ്രമിച്ചെന്ന കേസിൽ ഓരോ ദിവസം കഴിയും തോറും നിർണ്ണായക വെളിപ്പെടുത്തലാണ് പല കോണുകളിൽ നിന്നും വരുന്നത്. വാർത്ത ചാനലുകൾ ഇത് ചൂടുള്ള വിഷമായി എടുത്തുകഴിഞ്ഞു. നിരന്തരം ചർച്ചകളും സംവാദങ്ങളും നടന്ന് കൊണ്ടിരിക്കുന്നു.
ഈ കേസില്‍ പോലീസ് നിലവില്‍ അല്‍പം വിഷമവൃത്തത്തിലാമെന്ന് റിട്ട.എസ്പി ജോർജ് ജോസഫ് പറയുന്നു. 91 സിആർപിസി പ്രകാരം ഒരു പ്രതിയോട് അയാള്‍ക്ക് എതിരാവുന്ന ഒരു തെളിവ് ഹാജരാക്കാന്‍ പറയാന്‍ അന്വേഷണ സംഘത്തിന് കഴിയില്ല. അതൊരു വസ്തുതയാണ്. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട് ഒരു എഫ് ഐ ആർ രജിസ്റ്റർ ചെയ്തപ്പോള്‍ അതുമായി ബന്ധപ്പെട്ട മൊബൈല്‍ ഫോണുകള്‍ പൊലീസ് പരിശോധന നടത്തി കണ്ടെത്തേണ്ടതാണ്.കിട്ടിയില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചോദ്യം ചെയ്യുമ്പോള്‍ അത് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു പ്രമുഖ ന്യൂസ് ചാനൽ ചർച്ചാ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിന് അകത്ത് ഉള്‍പ്പെട്ടെന്ന് പൊലീസ് സംശയിക്കുന്ന ഫോണ്‍ ഒരു വക്കീല് വാങ്ങിച്ചിട്ട് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുന്ന നിയമവിരുദ്ധമാണ്. ഇതിലൂടെ തെളിവ് നശിപ്പിച്ചുവെന്ന കുറ്റത്തിന് വക്കീലും പ്രതിയാകാന്‍ സാധ്യതയുണ്ട്. അത് പൊലീസ് പരിശോധിക്കട്ടെ. നടിയെ ആക്രമിച്ചതും അന്വേഷണ സംഘത്തിനെതിരായ ഗൂഡാലോചനയുമായി രണ്ട് കേസുകളാണല്ലോ ഇപ്പോഴുള്ളത്.
ആദ്യ കേസില്‍ സാക്ഷി വിസ്താരം കഴിഞ്ഞിട്ട് അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കാന്‍ തുടങ്ങുന്ന സന്ദർഭത്തിലാണ് ബാലചന്ദ്രകുമാറിന്റെ രംഗപ്രവേശനം. അദ്ദേഹം നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസ് എടുത്തിരിക്കുന്നത്. അത് മാത്രമല്ലെ ആദ്യകേസുമായി ബന്ധപ്പെട്ട പുതിയ തെളിവുകളും ഇപ്പോള്‍ വന്ന് ചേർന്നിരിക്കുന്നു. അതുകൊണ്ടാണ് തുടരന്വേഷണത്തിനായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരിക്കുന്നത്.
കോടതിയുടെ അനുമതിയില്ലാതെ തുടരന്വേഷണം നടത്താനുള്ള അധികാരം പൊലീസ് ഉണ്ട്. ഫെബ്രുവരി 16 എന്ന സമയപരിധി സുപ്രീംകോടതി നല്‍കിയിരിക്കുന്നു എന്നതാണ് ആദ്യത്തെ കേസിന്റെ പ്രത്യേകത. കേസിലെ വിചാരണ ആറ് മാസം കൂടെ നീട്ടണമെന്ന് പ്രോസിക്യൂഷന്‍ ആവസ്യപ്പെട്ടപ്പോള്‍ സൂപ്രീംകോടതി അത് വിചാരണ കോടതിയുടെ തീരുമാനത്തിന് വിടുകയാണ് ചെയ്തത്. ആ വിചാരണക്കോടതിയെയാണ് തുടരന്വേഷണം നടത്തുന്ന കാര്യം അറിയിച്ചിരിക്കുന്നത്. അത് കോടതി പരിഗണിച്ചേ പറ്റുകയുള്ളുവെന്നും അദ്ദേഹം പറയുന്നു.
ഈ കേസില്‍ ചില നീക്കങ്ങള്‍ അടിയന്തരമായ നടത്തേണ്ടിയിരിക്കുന്നുവെന്നാണ് എന്റെ അഭിപ്രായം. തുടരന്വേഷണം നടത്തുമ്പോള്‍ ഒരു അഡീഷണല്‍ കുറ്റച്ചാർജ് കോടതിയില്‍ കൊടുക്കണം. ഫെബ്രുവരി 16 ന് മുമ്പ് ഒരു പ്രാരംഭ കുറ്റചാർജ് കോടതിയില്‍ കൊടുക്കാം. ഫൈനല്‍ കുറ്റച്ചാർജ് പിന്നീട് കൊടുക്കാം. എന്റെ കണക്ക് കൂട്ടലുകള്‍ അനുസരിച്ച് ഇതിനകത്ത് രണ്ട് പ്രതികള്‍ കൂടെ വരാനാണ് സാധ്യത.
രണ്ട് പ്രതികള്‍ മാത്രമല്ല പുതിയ സാക്ഷികളും പുതിയ വകുപ്പുകളും വരും. അതിനാല്‍ തന്നെ ഈ കുറ്റച്ചാർജ് ഫെബ്രുവരി 16 ന് കോടതിയില്‍ കൊടുത്തല്ലേ പറ്റു. മാഡം ഒരു പ്രതിയായി വന്നല്ലേ പറ്റൂ വേറെ ചില കഥാപാത്രങ്ങള്‍ കൂടി ഉണ്ട്. അത് ബൈജു പൌലോസിന് അറിയാമെന്നാണ് ഞാന്‍ കരുതുന്നത്. സുപ്രീംകോടതിയുടെ ഓർഡർ നിലനില്‍ക്കുന്നു വിചാരണക്കോടതിയില്‍ നിന്നും അവർ വിചാരിച്ച സഹകരണം ഇല്ലാത്തത് കൊണ്ട് രണ്ട് പ്രോസിക്യൂട്ടർ രാജിവെക്കുന്നു. ഇതൊക്കെയാണ് പൊലീസിന് മുന്നിലുള്ള വിഷമവൃത്തം.
ഈ വിഷമവൃത്തം പൊലീസ് മാറ്റണം. തോറ്റ് പിന്മാറാന്‍ പൊലീസിന് കഴിയില്ല. പൊലീസും സർക്കാരും ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ട്. ആ നിലപാടില്‍ നിന്നും ഒരിക്കലും പിന്‍മാറാന്‍ കഴിയില്ല. അതുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥർ ധൈരമായി മുന്നോട്ട് പോകട്ടെ. ഫെബ്രുവരി 16 ന് മുമ്പ് ഒരു പ്രാഥമിക റിപ്പോർട്ട് കോടതിയില്‍ കൊടുക്കുമ്പോള്‍ അതിന് അകത്ത് പുതിയ പ്രതികളും പുതിയ വകുപ്പും ഉണ്ടാകും. ബാലചന്ദ്രകുമാറും പള്‍സർ സുനിയുടെ അമ്മയും അതിനകത്ത് സാക്ഷിയായി വരും. രണ്ടാമത്തെ കേസിന് നമുക്ക് കൂടുതല്‍ സമയമുണ്ട്. ആദ്യത്തെ കേസ് വേഗത്തില്‍ പോകട്ടേയെന്നാണ് എനിക്ക് പറയാനുള്ളതെന്നും അദ്ദേഹം ചാനൽ ചർച്ചയിൽ പറയുന്നു