Connect with us

അമ്പലത്തിന് മുന്നിലൂടെ കരഞ്ഞ് കൊണ്ട് നടന്ന് നീങ്ങി! പ്രാർത്ഥിച്ചത് ആ ഒരൊറ്റ കാര്യം, ആദ്യമായി അമ്പിളി പറയുന്നു

Malayalam

അമ്പലത്തിന് മുന്നിലൂടെ കരഞ്ഞ് കൊണ്ട് നടന്ന് നീങ്ങി! പ്രാർത്ഥിച്ചത് ആ ഒരൊറ്റ കാര്യം, ആദ്യമായി അമ്പിളി പറയുന്നു

അമ്പലത്തിന് മുന്നിലൂടെ കരഞ്ഞ് കൊണ്ട് നടന്ന് നീങ്ങി! പ്രാർത്ഥിച്ചത് ആ ഒരൊറ്റ കാര്യം, ആദ്യമായി അമ്പിളി പറയുന്നു

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ താരങ്ങളിലൊരാളാണ് അമ്പിളി ദേവി. വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവില്‍ ജീവിതം വീണ്ടും തിരിച്ചുപിടിക്കുകയാണ് നടി ഇപ്പോൾ. വിഷമഘട്ടത്തെ അതിജീവിച്ച് തളരാതെ മുന്നേരുന്ന താരത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്

അഭിനയത്തിനൊപ്പം തന്‌റെ നൃത്ത വിദ്യാലയവും അമ്പിളിമുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. നിരവധി പേരാണ് നടിക്ക് കീഴില്‍ നൃത്തം അഭ്യസിക്കുന്നത്. അടുത്തിടെയാണ് ഒരു ഇടവേളയ്ക്ക് ശേഷം നടി അഭിനയ രംഗത്തേക്ക് തിരിച്ചുവരവ് നടത്തിയത്. തുമ്പപ്പൂവിലൂടെയാണ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത്. ഒരു യൂട്യൂബ് ചാനലും നടി തുടങ്ങിയിരിക്കുകയാണ്. ചാനലിലൂടെയായി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോൾ ഇതാ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് അമ്പിളി ദേവി

രണ്ടാമത്തെ മകനായ അര്‍ജുന്‍ ആദ്യമായി കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രത്തില്‍ പോയതിന്റെ വിശേഷങ്ങളുമായാണ് അമ്പിളി ദേവി എത്തിയത്. അര്‍ജുന്‍ മോനെ പ്രഗ്നന്റായിരിക്കുന്ന സമയത്ത് കുറച്ച് കോംപ്ലിക്കേഷന്‍സൊക്കെയുണ്ടായിരുന്നു. ബ്ലീഡിംഗൊക്കെ ആയിരുന്നു. ബെഡ് റെസ്റ്റൊക്കെ പറഞ്ഞിരുന്നു. അമ്പലത്തിന് മുന്നിലൂടെയാണ് ആശുപത്രിയിലേക്ക് പോവുന്നത്. ശരിക്കും കരഞ്ഞാണ് പോയത്. ദേവി എന്റെ കുഞ്ഞിനെ ഒരാപത്തും കൂടെ തന്നേക്കണേ. ദേവിയമ്മയുടെ നടയില്‍ക്കൊണ്ടുവന്ന് തുലാഭാരം തൂക്കിയേക്കാമെന്നായിരുന്നു അന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചതെന്ന് അമ്പിളി ദേവി പറയുന്നു. അന്ന് മോനാണോ മോളാണോ എന്നറിയില്ല. ഭാഗ്യത്തിന് ഒരാപത്തും കൂടെ മോനെ ഞങ്ങള്‍ക്ക് കിട്ടി. അവന്‍ ജനിച്ച് അധികം കഴിയാതെ തന്നെ ലോക്ഡൗണായി. ചോറൂണ്‍ സമയത്തൊന്നും പുറത്തേക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഇപ്പോള്‍ അവന് 2 വയസായി, ഈ സമയത്താണ് ഞങ്ങള്‍ക്ക് അവനേം കൊണ്ട് പുറത്തൊക്കെ പോവാന്‍ പറ്റിയത്.

ആദ്യമായാണ് പോവുന്നതെങ്കിലും അവന്‍ നല്ല ഹാപ്പിയായിരുന്നു. മുന്‍പരിചയമുള്ള ആളെപ്പോലെ ഞങ്ങളുടെ കൈയ്യൊക്കെ വിട്ടായിരുന്നു നടന്നത്. ആ വീഡിയോയാണ് താന്‍ കാണിക്കാന്‍ പോവുന്നതെന്നും അമ്പിളി പറഞ്ഞത്. വീഡിയോയ്ക്ക് താഴെയായി വരുന്ന കമന്റുകളെല്ലാം ശ്രദ്ധിക്കാറുണ്ട്. ഡാന്‍സ് വീഡിയോയും ഡേ ഇന്‍ മൈ ലൈഫുമെല്ലാം ചെയ്യാം. ഷൂട്ടിന്റെ തിരക്കിലും കുറച്ച് യാത്രകളിലുമെല്ലാമായിരുന്നുവെന്നും അമ്പിളി പറയുന്നു

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. കൊറ്റൻ കുളങ്ങര അമ്മയുടെ അനുഗ്രഹം ചേച്ചിക്ക് എന്നും ഉണ്ടാകും. ചേച്ചിയും കുഞ്ഞുങ്ങളും സന്തോഷത്തോടെ എന്നും മുന്നോട്ട് പോകുന്നത് ആണ് ഞങ്ങൾ പ്രേഷകർക്കു ഒത്തിരി ഇഷ്ടം. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമാണ് നമ്മുടെ കുഞ്ഞുങ്ങൾ. ഒരു കുറവുകളും കൂടാതെ അവരെ നല്ല മക്കളായി വളർത്തിഎടുക്കുവാനുള്ള അനുഗ്രഹം ഈശ്വരൻ ചേച്ചിക്ക് നൽകട്ടെ. ദൈവം തന്ന രണ്ട് നിധികൾ മക്കളെ നല്ലോണം നോക്കി തോൽപ്പിച്ചവരുടെ മുന്നിൽ ജീവിച്ച് ജയിച്ച് കാണിക്കൂ. മക്കളാണ് നമ്മുടെ സ്വത്ത്. നല്ലത് വരുത്തട്ടെ അമ്പിളിക്കും, പൊന്നു മക്കൾക്കും. അവരെ കാണുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോവുന്നു എന്നുമായിരുന്നു ആരാധകരുടെ കമന്റുകൾ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top