Connect with us

അയ്യോ മാഷെ! ആള് മാറിപ്പോയി ; ഇത് നിങ്ങളുടെ ടീച്ചറല്ല , ഋഷി സാറിന്റെ കുട്ടിയാണ്; കൂടെവിടെ താരവും അമ്മയറിയാതെ താരവും ഒന്നിച്ചപ്പോൾ പ്രേക്ഷകർ പറഞ്ഞത് കണ്ടോ?

Malayalam

അയ്യോ മാഷെ! ആള് മാറിപ്പോയി ; ഇത് നിങ്ങളുടെ ടീച്ചറല്ല , ഋഷി സാറിന്റെ കുട്ടിയാണ്; കൂടെവിടെ താരവും അമ്മയറിയാതെ താരവും ഒന്നിച്ചപ്പോൾ പ്രേക്ഷകർ പറഞ്ഞത് കണ്ടോ?

അയ്യോ മാഷെ! ആള് മാറിപ്പോയി ; ഇത് നിങ്ങളുടെ ടീച്ചറല്ല , ഋഷി സാറിന്റെ കുട്ടിയാണ്; കൂടെവിടെ താരവും അമ്മയറിയാതെ താരവും ഒന്നിച്ചപ്പോൾ പ്രേക്ഷകർ പറഞ്ഞത് കണ്ടോ?

മലയാള ടെലിവിഷനുകളിൽ ഏറെ പ്രാധാന്യം ഇന്നും ടെലിവിഷൻ പാരമ്പരകൾക്കാണ്. എത്രയെത്ര കഥകളാണ് സന്ധ്യ മയങ്ങിയാൽ സ്വീകരണ മുറിയിലേക്ക് എത്തുന്നത്. കാലം മാറിയത്തിനനുസരിച്ച് കഥയും കഥാപാത്രങ്ങളും അഭിനയിക്കുന്ന മാറിയിട്ടുണ്ട്. സീരിയൽ എല്ലാം കണ്ണീർ കഥയാണ് , ‘അമ്മ അമ്മായിയമ്മ പോരാണ് എന്ന ആക്ഷേപം ഒക്കെ അല്പം എങ്കിലും ഇന്ന് മാറ്റിനിർത്താൻ സാധിക്കും. പിന്നെ സമൂഹത്തിൽ കാണുന്ന പല ടോക്സിക്ക് കണ്ടെന്റുകളും പരമ്പരകളിലൂടെ മനസിലാക്കാൻ പാകത്തിന് സീരിയലിൽ ഉൾപ്പെടുത്തുന്നുമുണ്ട്.

എന്തുതന്നെയായാലും കുടുംബപ്രേക്ഷകർക്കൊപ്പം യൂത്തിനെയും പിടിച്ചിരുത്താൻ ഇന്ന് മലയാളം സീരിയലുകൾക്ക് സാധിക്കുന്നുണ്ട്. അതിൽ തന്നെ ഏഷ്യാനെറ്റ് പാരമ്പരകൾക്കാണ് ടെലിവിഷൻ സീരിയലുകൾക്കിടയിൽ മുൻ‌തൂക്കം കൂടുതൽ.

ഏഷ്യാനെറ്റ് സീരിയയിലുകളിൽ പ്രത്യേകതകൾ ഏറെയുള്ള രണ്ട് മലയാളം സീരിയലാണ് അമ്മയായറിയാതെയും കൂടെവിടെയും. വളരെ വ്യത്യസ്തമായ കഥകളിലൂടെ കടന്നു പോകുന്ന സീരിയലിനു യൂത്തിന്റെ സപ്പോർട്ട് ആവോളം ഉണ്ട്. അതിനുള്ള പ്രധാനകാരണം , കഥയാകില്ല… കഥാപാത്രങ്ങളായി ഓരോ ആരാധകരുടെയും ഹൃദയം കീഴടക്കിയ താരങ്ങളാകും.

ഋഷി സൂര്യ ജോഡികളും അലീന അമ്പാടി ജോഡികളും താരതമ്യപെപ്പടുത്താൻ ഒട്ടും സാധിക്കാത്ത രണ്ടു ജോഡികളാണ് . പ്രണയം വഴക്ക് കൂട്ടുകെട്ട് എന്നിങ്ങനെ ഇവർക്കിടയിലെ കെമിസ്ട്രി അസ്സലായി വർക്ക് ഔട്ട് ആകുന്നുണ്ട്.

കഥ ഏത് വഴിത്തിരിവിലൂടെ പോയാലും ഇവരുടെ കോമ്പിനേഷൻ സീൻ നഷ്ടമാക്കരുതേ… എന്നാണ് ആരാധകർ പറയാറുള്ളത്. കഥയിലെ ലോജിക്കില്ലായ്മ കൂടുമ്പോൾ പ്രേക്ഷകർ വേദനയോടെയായാലും സീരിയൽ കണ്ടിരിക്കുന്നത് പോലും ഈ താരങ്ങളെ കാണാൻ വേണ്ടിയിട്ടാണ്…

ടെലിവിഷൻ സ്‌ക്രീനിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും ഇരു ടീമിനും വൻപിച്ച പിന്തുണ കിട്ടാറുണ്ട്. അധീന ഋഷ്യ ഫാൻസ്‌ പേജുകൾ വരെ ഉണ്ട്.

ഇതിനിടയിൽ കഴിഞ്ഞ ദിവസം അൻഷിദ പങ്കിട്ട ഇന്റ്റഗ്രാം റീൽ കണ്ട് ആരാധകർ എല്ലാം ബഹളം കൂട്ടുകയാണ്… ” അയ്യോ മാഷെ ആള് മാറിപ്പോറി…. ടീച്ചർ കാണേണ്ട…. ഋഷി സാർ എവിടെ? ഇത് ഋഷി സാറിന്റെ കുട്ടിയാണ്…” അങ്ങനെ ചോദിക്കാൻ ചോദ്യങ്ങൾ ഏറെയുണ്ട്…

സംഭവം നിങ്ങൾ എല്ലാവരും ഏറ്റെടുത്ത അൻഷിദയുടെയും നിഖിലിന്റെയും റീല് തന്നെയാണ്. അതിമനോഹരമായി നീലയിൽ കുളിച്ച ഒരു അസൽ കോമെടി വിഡിയോ… അണ്ണാ നായിക മാറിപ്പോയി അലീന ടീച്ചറും ഋഷി സാറും കാണണ്ടാ….ഈശ്വരാ ഋഷി സാറും ടീച്ചറും ഇല്ലാത്തതു നന്നായി… എന്നിങ്ങനെ സീരിയൽ കഥയുമായി ചേർത്താണ് പ്രേക്ഷകർ കൂടുതലും കമന്റ് ചെയ്തിരിക്കുന്നത് .

അൻഷിയുടെ ഇൻസ്റ്റാ വീഡിയോസും യൂട്യൂബ് വീഡിയോസും എല്ലായിപ്പോഴും ആരാധകർക്ക് ഫീൽ ഗുഡ് പ്രതീതിയാണ് കൊടുക്കാറുള്ളത്. സൂര്യ കൈമൾ എന്ന കഥാപാത്രത്തേക്കാൾ അൻഷിദയായി തന്നെ ആരാധകരെ നേടിയെടുക്കാൻ താരത്തിനായിട്ടുണ്ട്.

നിഖിൽ നായർക്കും സോഷ്യൽ മീഡിയയിൽ മികച്ച പിന്തുണയാണ്. ആദ്യ സീരിയലിൽ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഒരിക്കൽ അവർ നെഞ്ചോട് ചേർത്ത് കഴിഞ്ഞാൽ പിന്നെ അളവറ്റ സ്നേഹവും കിട്ടും. അത്തരത്തിൽ സ്നേഹിക്കപ്പെടാനുള്ള ഭാഗ്യം ലഭിച്ച താരമായിരിക്കുകയാണ് നിഖിൽ. ഈ റീലിലൂടെ മിനിസ്‌ക്രീനിലെ താരങ്ങളുടെ സൗഹൃദവും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ഇനിയിപ്പോൾ ഋഷി സാറും അലീന ടീച്ചറും കണ്ടാലും അവർ ഒന്നും പറയില്ല എന്ന് വേണം കരുതാൻ..

about malayalam serial

Continue Reading
You may also like...

More in Malayalam

Trending

Recent

To Top