Connect with us

ദിലീപിന് അഭിനയം നിർത്തി മഞ്ജുവിന് അഭിനയിച്ചു കൂടെ..; അന്ന് മമ്മൂട്ടി പ്രവചിച്ച ആ വാക്കുകൾ; മൂന്ന് അഭിനയ പ്രതിഭകളെ മൂലയ്ക്കിരുത്തി ; “പിടികിട്ടാപ്പുള്ളി” ദിലീപിന്റെ പുത്തൻ സിനിമയ്ക്ക് പേരായി!

Malayalam

ദിലീപിന് അഭിനയം നിർത്തി മഞ്ജുവിന് അഭിനയിച്ചു കൂടെ..; അന്ന് മമ്മൂട്ടി പ്രവചിച്ച ആ വാക്കുകൾ; മൂന്ന് അഭിനയ പ്രതിഭകളെ മൂലയ്ക്കിരുത്തി ; “പിടികിട്ടാപ്പുള്ളി” ദിലീപിന്റെ പുത്തൻ സിനിമയ്ക്ക് പേരായി!

ദിലീപിന് അഭിനയം നിർത്തി മഞ്ജുവിന് അഭിനയിച്ചു കൂടെ..; അന്ന് മമ്മൂട്ടി പ്രവചിച്ച ആ വാക്കുകൾ; മൂന്ന് അഭിനയ പ്രതിഭകളെ മൂലയ്ക്കിരുത്തി ; “പിടികിട്ടാപ്പുള്ളി” ദിലീപിന്റെ പുത്തൻ സിനിമയ്ക്ക് പേരായി!

നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിലേക്ക്…. ആ വി ഐ പി ഇവിടെയുണ്ട്… വി ഐ പി ആണോ പെണ്ണോ?,, പീഡന ദൃശ്യങ്ങൾ പറന്നത് ഏത് രാജ്യത്തേക്ക്, പൾസർ സുനിയ്ക്ക് കൊട്ടേഷൻ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളുമായി ഇന്ന് ഒരു വാർത്ത കത്തിക്കയറുകയാണ്…

ജനപ്രിയൻ കുടുങ്ങുമോ ഇല്ലയോ… ജനപ്രിയന് ഒപ്പം നിൽക്കണോ അതോ അൽപ്പം മാറിനിൽക്കണോ… ഏത് ശരി ഏത് തെറ്റ് എന്നിങ്ങെനെ അകമൊത്തം കൺഫൂഷൻ….

ദിലീപ് കഥകൾ തുടങ്ങുന്നത് ഹാസ്യങ്ങളിലൂടെയായിരുന്നു എങ്കിലും ദിലീപ് അഭിനയിച്ചു ഫലിപ്പിച്ച ഹീറോയിസം ഇന്നും നമ്മളിൽ തങ്ങിനിൽക്കുന്നുണ്ട്… ആ നായക പരിവേഷം ഉള്ളതുകൊണ്ട് ദിലീപ് ഹീറോ ആണെന്നെ ആർക്കും പറയാൻ സാധിക്കൂ… പക്ഷെ ഇത് സിനിമയല്ലന്ന് നമ്മൾ സൗകര്യപൂർവം മറക്കുകയാണോ ?

ഏതായാലും ഒരുകാലത്ത് മലയാളികളുടെ ഹൃദയം കീഴടക്കിയ സ്വപ്നജോഡിയായിരുന്നു ദിലീപും മഞ്ജു വാര്യരും . സല്ലാപം, ഈ പുഴയും കടന്ന്, കുടമാറ്റം എന്നീ സിനിമകളിലൂടെ ഉടലെടുത്ത ദിലീപ്-മഞ്ജു ജോഡിയുടെ മിന്നുന്ന രസതന്ത്രം ജീവിതത്തിലും കാണാൻ സാധിച്ചപ്പോൾ കേരളക്കര അങ്ങേയറ്റം സന്തോഷിച്ചു.

അങ്ങനെ ഇരിക്കുമ്പോൾ അധികമാർക്കും അറിയാത്ത ഒരു മമ്മൂട്ടി പ്രവചന കഥയുണ്ട്…. മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് മഞ്ജു വാര്യരെ ദിലീപ് ജീവിതപങ്കാളിയാക്കിയയത് . വിവാഹത്തിന് ശേഷം അഭിനയിക്കേണ്ടതില്ല എന്ന് സാധാരണ കാണുന്ന കഥപോലെ അവരും തീരുമാനിക്കുകയായിരുന്നു. ഒരുകാലത്ത് വിവാഹം നടിമാർക്ക് ഒരു എക്സ്പയറി ഡേറ്റ് ആയിരുന്നല്ലോ? ഇന്നത്രയ്ക്ക് ഇല്ല എങ്കിലും ഉണ്ട് എന്ന് പറയാം…

അപ്പോൾ നമ്മുടെ മമ്മൂട്ടി പ്രവചന കഥ പറയേണ്ടേ……

ദിലീപ് മഞ്ജു വിവാഹം കഴിഞ്ഞയുടൻ തന്നെ താരജോഡികൾ മമ്മൂട്ടിയെ കാണാനായിട്ടെത്തി.

ഇനിയെന്താ പരിപാടി??? മമ്മൂട്ടിയുടെ ഒരു ചോദ്യം!

ഉടനെ ദിലീപ് ഏട്ടൻ; ‘ഞങ്ങളിൽ ഒരാൾ അഭിനയം നിർത്തും’….

അക്കാലത്ത് എന്തുകൊണ്ടും ദിലീപിനേക്കാൾ താരമൂല്യമുള്ള നടിയായിരുന്നു മഞ്ജു വാര്യർ. അതുകൊണ്ടാവാം മമ്മൂട്ടി രണ്ടും കൽപ്പിച്ചു തിരിച്ചങ്ങ് ചോദിച്ചു , എന്നാൽ നിനക്ക് അഭിനയം നിർത്തി അവളെ അഭിനയിപ്പിച്ചുകൂടെ……

ഇതിന് പക്ഷെ ദിലീപ് മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്.

ശേഷം….. ‘നീ കാരണമാണ് അവൾ അഭിനയം നിർത്തുന്നത്. നിനക്കു വേണ്ടി’.എന്ന് മമ്മൂട്ടി ഒരു പ്രവചനം പോലെ അപ്പോൾ പറഞ്ഞുവെന്നാണത്രെ ആ കഥ…

അങ്ങനെ കാലമേറെക്കഴിഞ്ഞു…… ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞു. ദിലീപുമായുള്ള ബന്ധന ചങ്ങല കാലിൽ നിന്നും അഴിച്ചെറിഞ്ഞ് 2012 ഒക്ടോബര്‍ 24 ന് ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ വച്ച് മഞ്ജു വാര്യര്‍ കുച്ചിപ്പുടി നൃത്തം അവതരിപ്പിച്ചുകൊണ്ട് രണ്ടാം വരവിന്റെ പടയൊരുക്കം ആരംഭിച്ചു.

മഞ്ജു വാര്യരെ വിവാഹം കഴിച്ച ദിലീപിന് കാവ്യാ മാധവന്‍ എന്ന നടിയോട് ഉണ്ടായതായി പറയപ്പെടുന്ന ബന്ധമാണ് ഇവര്‍ തമ്മിലുള്ള വിവാഹ ജീവിതത്തില്‍ വലിയ അസ്വസ്ഥകള്‍ സൃഷ്ടിച്ചതെന്ന് സിനിമാ രംഗത്തുള്ളവര്‍ തന്നെ പറയുന്നു. ദിലീപ് കാവ്യാ ബന്ധത്തെ ആഗ്രഹിച്ച മലയാളികളും കുറവൊന്നും ആയിരുന്നില്ല…

ഒടുവിൽ, ഏറെ കാലത്തെ ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്തകള്‍ക്കൊടുവില്‍….. അത് സംഭവിച്ചു. ജനപ്രിയ താരം എന്ന് അറിയപ്പെടുന്ന ദിലീപ് നടി കാവ്യ മാധവനെ വിവാഹം കഴിച്ചു.

അവിടെയും മെഗാ സ്റ്റാർ മമ്മൂട്ടിയുടെ റീ എൻട്രി…..

വിവാഹ ശേഷം ദുബായില്‍ ഇരുവര്‍ക്കും വിരുന്ന് സത്കാരം ഒരുക്കിയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും പ്രത്യക്ഷപ്പെട്ടത്.

മഞ്ജുവിനെപോലെ അത്രയ്ക്കങ്ങോട്ട് ഇല്ലെങ്കിലും കാവ്യയും സിനിമയിൽ അഭിനയം തുടരുന്നതിനിടെയാണ് വിവാഹം കഴിച്ചത്. വിവാഹത്തോടെ….. ദിലീപ് ഏട്ടനുമായുള്ള വിവാഹത്തോടെ അവരും അഭിനയം നിർത്തി.

ഒരു നടി കൂടി നിനക്കുവേണ്ടി അഭിനയം നിർത്തി അല്ലെ…… എന്ന് ആ അവസരത്തിൽ മെഗാസ്റാർ മനസ്സിൽ പറഞ്ഞിട്ടുണ്ടാകാം. ഏതായാലും മഞ്ജു കൂടെയുണ്ടായിരുന്നപ്പോഴത്തെ ഭാഗ്യം ദിലീപിന് കാവ്യ വന്നതിൽപ്പിന്നെ ഉണ്ടായിട്ടില്ല എന്ന് പലരും സോഷ്യൽ മീഡിയയിൽ കുറിച്ച് കണ്ടിട്ടുണ്ട്….

മലയാളത്തിലെ രണ്ട് …. അല്ലല്ല…. മൂന്ന് നായികമാരുടെ കരിയർ നശിപ്പിച്ചു വീട്ടിലിരുത്തിയ നായകനാണ് ഈ ജനപ്രിയ നായകൻ….ദിലീപിന്റെ കൈയിൽ നിന്നും രക്ഷപെട്ട നായികാ ഇന്ന് മലയാളത്തിൽ തിളങ്ങുന്നുണ്ട്… ഇനി അതിജീവിച്ച നായിക കൂടി മുന്നോട്ട് വരട്ടെ….

ഇതിപ്പോൾ ജനപ്രിയനായകൻറെ കരിയർ ഏകദേശം അവസാനിച്ച മട്ടാണ് എന്നൊക്കെ തോന്നുന്നുണ്ടോ…?. എവിടെ? ഇതൊക്കെ എന്ത്? പുഷ്പ്പം പോലെ ഇറങ്ങി വരില്ലേ… എന്നിട്ട് ഈ നടക്കുന്ന സംഭവവികാസങ്ങളൊക്കെ കോർത്തിണക്കി ജനപ്രിയൻ തന്നെ അഭിനയിക്കുന്ന ജയിൽ കാണാതെ പ്രതി എന്ന പേരിൽ സിനിമയും ഇറങ്ങും.,.. അല്ല പിന്നെ… നായികാ പ്രാധാന്യം ഇല്ലാത്ത സിനിമയാക്കാൻ ആകും സാധ്യത… പിന്നെ പ്രൊഡ്യൂസ് ചെയ്യാൻ സംഘടന ദിലീപിൻറെ കൈയിൽ ഭദ്രമായിട്ടുണ്ടല്ലോ…? ഈ പ്രവചനം സത്യമാകുമോ എന്നൊക്കെ വരും കാലങ്ങളിൽ അറിയാം…

about dileep

Continue Reading
You may also like...

More in Malayalam

Trending

Recent

To Top