Connect with us

കുത്തിക്കീറാൻ കാത്തിരിക്കുന്ന അനുപമയുടെ തീരാപ്പക ;ആ സത്യം മറനീക്കി പുറത്തേക്ക് ; അലീന ടീച്ചറുടെ ഒരു കള്ളത്തരം; അമ്പാടി മാഷ് തകർത്തു; അമ്മയറിയാതെ പ്രേക്ഷകർ സന്തോഷത്തിൽ!

Malayalam

കുത്തിക്കീറാൻ കാത്തിരിക്കുന്ന അനുപമയുടെ തീരാപ്പക ;ആ സത്യം മറനീക്കി പുറത്തേക്ക് ; അലീന ടീച്ചറുടെ ഒരു കള്ളത്തരം; അമ്പാടി മാഷ് തകർത്തു; അമ്മയറിയാതെ പ്രേക്ഷകർ സന്തോഷത്തിൽ!

കുത്തിക്കീറാൻ കാത്തിരിക്കുന്ന അനുപമയുടെ തീരാപ്പക ;ആ സത്യം മറനീക്കി പുറത്തേക്ക് ; അലീന ടീച്ചറുടെ ഒരു കള്ളത്തരം; അമ്പാടി മാഷ് തകർത്തു; അമ്മയറിയാതെ പ്രേക്ഷകർ സന്തോഷത്തിൽ!

മലയാളികളുടെ ത്രില്ലെർ പരമ്പര ഇപ്പോൾ അടിപൊളി ട്രാക്കിലൂടെയാണ് പോകുന്നത്. അപർണ്ണ വിനീത് ഒളിച്ചുകളി ഒന്ന് മാറ്റിനിർത്തിയാൽ ഇനിയുള്ള എപ്പിസോഡുകൾ വളരെ നിർണ്ണായകമാണ്. അമ്പാടി നാട്ടിലേക്ക് വരുന്നതും അനുപമ ഒപ്പം കൂടുന്നതും, പിന്നെ നരസിംഹത്തിന്റെ പ്ലാനും സച്ചിയുടെയും മൂർത്തിയുടെയും ഓവർ കോൺഫിഡൻസ്, എല്ലാം കാണേണ്ടത് തന്നെ ..

ഇതിനിടയിൽ ഓർത്തിട്ട് പാവം തോന്നുന്നത് അനുപമയുടെ കാര്യമാണ്, ശത്രുവിന്റെ മിത്രത്തെ കൂട്ടുപിടിച്ച് സ്വയം കുഴി തോണ്ടുന്ന അനുപമ… ഏതായാലും അധികം കാത്തിരിക്കാതെ തന്നെ ഇന്ന് അമ്പാടി വരുന്ന ഒരുക്കങ്ങൾ ഒക്കെ കാണാം. അതിൽ ഇന്നത്തെ പ്രൊമോയിൽ തന്നെ അലീന ടീച്ചറുടെയും അമ്പാടി മാഷിന്റെയും സീൻ ഉൾപ്പെടുത്തിയതിന് അപ്ലോഡർ മാമന് ഒരുപാട് നന്ദി…

അലീന ടീച്ചർക്ക് അങ്ങനെ അമ്പാടിയെ കാണണം എന്നൊന്നുമില്ല… പക്ഷെ ദ്രൗപതി അമ്മയും ശങ്കര മാമയും എല്ലാം മാഷിനെ സ്വീകരിക്കാൻ ഒരുങ്ങി നിൽക്കുകയല്ലേ… അപ്പോൾ അവരെ നിരാശപ്പെടുത്തരുതല്ലോ… അതാണ് നമ്മുടെ ടീച്ചറുടെ വിഷമം.,.. അല്ലാണ്ട് ടീച്ചർക്ക് അമ്പാടി വരുന്നതിൽ ഒരു ത്രില്ല് ഒന്നുമില്ലന്നെ….

പക്ഷെ അമ്പാടി അത്ര ഹെഡ് വൈറ്റ് എടുത്തില്ല… സാധാരണ രണ്ടാളും മത്സരിച്ചു ആണ് ഈഗോ കാണിക്കാറുള്ളത്. പക്ഷെ ഇവിടെ മാഷ് തുറന്നങ്ങ് പറയുന്നുണ്ട്…

“എന്നാ ഞാൻ ഉള്ളതുപറയാം , ടീച്ചറെ കാണാൻ വേണ്ടിയാണ് ഞാൻ പാഞ്ഞെത്തുന്നത്…. ” അല്ല പിന്നെ അങ്ങനെ തന്നെ പറയണം മാഷെ…

ഏതായാലും ടീച്ചർക്ക് ടീച്ചറുടെ നാണം ഒളിപ്പിക്കാൻ സാധിച്ചിട്ടില്ല… ഇനി അവർ പരസ്പരം കാണാൻ വേണ്ടി കാത്തിരിക്കുന്നതിലും കൂടുതലാണ് പ്രേക്ഷകർ അവരുടെ ഒന്നിച്ചുള്ള രംഗങ്ങൾ കാണാൻ കാത്തിരിക്കുന്നത്. അതുകൊണ്ട് ഈഗോ ഇല്ലാതെ പറയാം വേഗം നിങ്ങൾ ഒന്ന് ഒന്നിക്കേന്നെ….

ഈ വരവ് അത്ര ഈസി ആകില്ല… കാരണം സച്ചിയും മൂർത്തിയും നരസിംഹനെ കൊണ്ട് എന്തെങ്കിലും പണി കൊടുക്കും… അപ്പോൾ അനുപമ ഇവരുടെ വെറും ഉപകാരണമായിപ്പോകും… ഒരുകണക്കിന് ഈ നീക്കം നല്ലതാണ്. ഈ യാത്രയിൽ തിരിച്ചടി കിട്ടുന്നത് നരസിംഹത്തിന് തന്നെയാകും,.. അനുപമയും അമ്പാടിയും ഈ യാത്രയിലൂടെ ചങ്ങാതിമാരാവുകയും ചെയ്യും… പിന്നെ അലീന ആരാണെന്നും അലീനയുടെ ലക്ഷ്യം എന്നതാണെന്നും കൂടി അനുപമ അറിഞ്ഞാൽ ശുഭം..

അതുപോലെ കഴിഞ്ഞ എപ്പിസോഡിൽ പറയാതിരിക്കാൻ പറ്റാത്ത ഒരു സീൻ അമ്പാടി മാരൻ കോംബോ ആണ്. രണ്ടാളും തമ്മിലുള്ള സംസാരം രസമാണ്…

അമ്പാടി ബാഗ് പാക്ക് ചെയ്യുന്നതിന് പിന്നാലെ മാരൻ പറയുന്ന ഓരോന്നും രസമായിരുന്നു..” വീട്ടിൽ പോകുന്നതൊക്കെ കൊള്ളാം , വരുമ്പോൾ അമ്മയുടെ ചമ്മന്തിപ്പൊടിയും അച്ചാറും എല്ലാം കൊണ്ടുവരണം. പിന്നെ ‘അമ്മ മാത്രമല്ലല്ലോ, ടീച്ചറും എന്തെങ്കിലും കൊടുത്തുവിടുമല്ലോ …. മാരന്റെ കൂട്ട് ഒരു രസമാണ്… പക്ഷെ അമ്പാടി നാട്ടിൽ വന്നാൽ മാരനെ മിസ് ചെയ്യും…

പിന്നെ ജിതേന്ദ്രൻ വരുമോ എന്നും പറഞ്ഞുള്ള മാരന്റെ പേടി…

“അപ്പോഴും നമ്മുടെ ഹീറോ…., എന്തിന്… ഇതൊക്കെ ഒരു ത്രില്ല് അല്ലെ….എന്നാണ് പറയുന്നത് . “

ബ്ലഡ് കണ്ട് അറപ്പ് മാറിയ ജിതേന്ദ്രനും ബ്ലഡ് കണ്ടാൽ തലകറങ്ങി വീഴുന്ന മാരനും… ഐ പി എസ് കാരന്റെ ജോലിയെ കുറിച്ച് മാരൻ പറയുന്ന കേട്ടാൽ ചിരിച്ച് ഒരു വഴിക്കാകും… ഇതിൽ അമ്പാടിയെ പോലെ ഐ പി എസ് ആകണം എന്നാഗ്രഹിക്കുന്നവരും മാരനെ പോലെ ഐ പി എസ് ആകണം എന്നാഗ്രഹിക്കുന്നവരും ഉണ്ടേൽ ഒന്ന് കമന്റ് ചെയ്ത് ട്ടോ… ആരാണ് കൂടുതൽ എന്ന് നോക്കാമല്ലോ…

പിന്നെ സച്ചി അമ്പാടിയെ കുറിച്ചുള്ള കുട്ടിക്കാല കഥകൾ മൂർത്തിയോട് പറയുന്ന സീനും ഇന്നലെ നല്ലതായിരുന്നു . സച്ചിയുടെ ആക്റ്റിങ് സംസാരം ഒക്കെ കടന്നിരിക്കാൻ ഒരു പ്രത്യേക രസമാണ്…

അങ്ങനെ എല്ലാ കഥാപാത്രങ്ങളും അടിപൊളി ആയിപ്പോയിക്കൊണ്ടിരിക്കുമ്പോൾ കണ്ണുവെക്കാതിരിക്കാൻ കഥയിൽ മറ്റൊരു ലവ് ട്രക്കും ഉണ്ട്… വിനീത് അപർണ്ണ ആത്മാർത്ഥ പ്രണയം നിങ്ങൾ കാണുന്നില്ലേ… കാണണം മറക്കാതെ കാണണം… അവരില്ലാത്ത അമ്മയറിയാതെ അച്ചാറില്ലാത്ത കഞ്ഞിപോലെയാണ്…

about ammayariyathe

Continue Reading
You may also like...

More in Malayalam

Trending

Recent

To Top