Connect with us

മണിക്കൂറുകളോളം മാനസികമായി തളർത്തും.. രക്ഷകനായി അയാൾ എത്തുമ്പോൾ ട്വിസ്റ്റ്! VIP ചോദ്യമുറിയിൽ സംഭവിക്കുന്നത് ഇങ്ങനെ

Malayalam

മണിക്കൂറുകളോളം മാനസികമായി തളർത്തും.. രക്ഷകനായി അയാൾ എത്തുമ്പോൾ ട്വിസ്റ്റ്! VIP ചോദ്യമുറിയിൽ സംഭവിക്കുന്നത് ഇങ്ങനെ

മണിക്കൂറുകളോളം മാനസികമായി തളർത്തും.. രക്ഷകനായി അയാൾ എത്തുമ്പോൾ ട്വിസ്റ്റ്! VIP ചോദ്യമുറിയിൽ സംഭവിക്കുന്നത് ഇങ്ങനെ

നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെ അഞ്ചു പ്രതികളുടെ ആദ്യഘട്ട ചോദ്യം ചെയ്യൽ കഴിഞ്ഞിരിക്കുകയാണ്. ഇന്നലെ ചോദ്യം ചെയ്യൽ 11 മണിക്കൂ‌ർ നീണ്ടുനിന്നു. ചോദ്യം ചെയ്യലിൽ ദിലീപ് നൽകിയ മറുപടികളിൽ പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണ സംഘം വിലയിരുത്തിയത്. പല മറുപടികളും വിശ്വസനീയമല്ലെന്നും അന്വേഷണ സംഘം വിലയിരുത്തി. കള്ളക്കേസാണെന്ന് ആവർത്തിച്ച ദിലീപ്, നടിയെ ആക്രമിക്കുന്ന ദൃശ്യം കൈപ്പറ്റിയിട്ടില്ലെന്നും കണ്ടിട്ടില്ലെന്നും പറഞ്ഞു. ഇന്നും നാളെയും ചോദ്യം ചെയ്യൽ തുടരും.

കേരളം ഞെട്ടലോടെ കേട്ട ഒരു ക്രൈം ത്രില്ലറാണ് കൊച്ചിയിൽ നടിയെ ആക്രമിച്ച കേസും അതിനെത്തുടർന്ന് ദിലീപ് അറസ്റിലായതും. കേസുമായി ബന്ധപ്പെട്ട് ചോദ്യ ശരങ്ങളിലാണ് ദിലീപ് ഇപ്പോൾ ഉള്ളത്. വിഐപി ചോദ്യമുറിയിൽ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നറിയാൻ എല്ലാവർക്കും ആകാംഷ ഉണ്ടാകും. സാധാരണ കുറ്റവാളികളെ ചോദ്യം ചെയ്യുന്നതു പോലയാണ് വിഐപികളെ പൊലീസ് ചോദ്യം ചെയ്യുന്നത് എന്ന് കരുതിയെങ്കിൽ തെറ്റി.

അത്തരത്തിലായിരിക്കില്ല പോലീസ് വിഐപികളോട് അടവുകൾ സ്വീകരിക്കുന്നത്. വിഐപികളുടെ മനസിൽ സൂക്ഷിരിക്കുന്ന സത്യങ്ങൾ വെളിച്ചത്തേക്ക് കൊണ്ട് വരാൻ പോലീസ് ഒരു ഘട്ടത്തിൽ പതിനെട്ട് അടവുകളും അവലംബിച്ചിരുന്നു. അത് എന്തൊക്കെയാണെന്ന് നമുക്ക് ഒന്ന് പരിശോധിക്കാം. പലപ്പോഴും ഒന്നും ഉരിയാടാതെ രക്ഷപ്പെടാനാണ് പ്രതികൾ ശ്രമിക്കുന്നത്. അവരുടെ കള്ളങ്ങളെ പൊളിച്ചടുക്കാൻ പല തന്ത്രങ്ങളും ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥർ അവലംബിക്കുമായിരുന്നു.

നിരവധി തയ്യാറെടുപ്പുകൾ ഉദ്യോഗസ്ഥർ നടത്തും. പ്രതിസ്ഥാനത്തുള്ള വ്യക്തിയെ കുറിച്ചുള്ള സകലമാന വിവരങ്ങളും ശേഖരിക്കുകയാണ് ഉദ്യോഗസ്ഥരുടെ ചില കടമ്പകളിൽ ഒന്ന്. പ്രതിസ്ഥാനത്തുള്ള വ്യക്‌തിയെ സംബന്ധിച്ചുള്ള സകല വിവരങ്ങളും തയ്യറാക്കിയിരിക്കും പോലീസ് . പ്രതിയുടെ ചരിത്രം പൊലീസ് അന്വേഷിക്കും. മിടുക്കരായ ഉദ്യോഗസ്‌ഥരടക്കമുള്ളവരെ വിളിച്ചു ചേർത്ത് കേസിനെ കുറിച്ച് വിശദമായി സംസാരിക്കും.

കുറ്റം നടന്നത് എങ്ങനെയാണെന്ന് ഉദ്യോഗസ്ഥർ ചിന്തിക്കും. തെളിവുകളിലൂടെ മാത്രമേ ഉദ്യോഗസ്ഥർ ഓരോ ചുവടുകളും വയ്ക്കുകയുള്ളൂ. ഇതിലൂടെ കുറ്റവാളിയെ കുറിച്ചുള്ള ഒരു നിഗമനത്തിലെത്താൻ പോലീസിന് കഴിയും. എങ്കിലും എല്ലാ സത്യങ്ങളും കുറ്റവാളിയെ കൊണ്ട് പറയിക്കാനാണ് അന്വേഷണ സംഘാംഗങ്ങൾ തീവ്രമായി ശ്രമിക്കുന്നത് . സംഘമായി ചേർന്ന് ചോദ്യങ്ങൾ അവർ തയാറാക്കും.

ചോദ്യം ചെയ്യാനായി തങ്ങൾക്ക് മുന്നിലേക്കെത്തുന്ന വിഐപികളുടെ മാനത്തെ തച്ചുടയ്ക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. നല്ല വെളിച്ചമുള്ള മുറിയുടെ നടുവിലായി ഒരു കസേര അവർക്കായി തയ്യാറാക്കിയിരിക്കും. ചോദ്യം ചെയ്യുന്ന മുറിയിൽ ഇരുപതോളം ഉദ്യോഗസ്ഥർ ഉണ്ടാകും. ചോദ്യം ചെയ്യാൻ മുന്നിലിരിക്കുന്ന വ്യക്തിയുടെ ശരീര ഭാഷ അടക്കം വിശദമായി കാണാൻ കഴിയുന്ന രീതിയിലാണ് മുറി സജ്ജമാക്കുന്നത് . കടുത്ത സമ്മർദ്ദത്തിലാകുന്ന രീതിയിൽ പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥർക്ക് പ്രതിയെ നയിക്കേണ്ടാതായിട്ടും വരും.

ചോദ്യം ചെയ്യാനെത്തുന്നത് വിഐപി ആയത് കൊണ്ട് ആ സ്ഥാനത്തെ തൃണവൽക്കരിച്ച് കൊണ്ടുള്ള പെരുമാറ്റമായിരിക്കും ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത് . വിഐപി പറയുന്ന മറുപടിയിലെ പൊരുത്തമില്ലായ്മ പോലീസ് സൂക്ഷമായി നിരീക്ഷിക്കും. ചോദ്യങ്ങൾ ആവർത്തിച്ചു ചോദിക്കുമ്പോൾ ചിലപ്പോഴൊക്കെ പ്രതികൾക്ക് പിഴയ്ക്കാറുണ്ട്. ആദ്യം പറഞ്ഞ ഉത്തരങ്ങളിൽ നിന്നും എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്‌ഥർ അതിൽ ചാടിപിടിക്കും.

അന്വേഷണ ഉദ്യോഗസ്ഥർ മാറി മാറി ചോദ്യം ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥർ കുറച്ച് സംസാരിക്കുകയും ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിയെ കൊണ്ടു പരമാവധി സംസാരിപ്പിക്കുവാനും ശ്രമിക്കും. പ്രതി പറയുന്നതു പച്ചക്കളള്ളമാണെന്നു മനസിലായാലും പിന്നെയും ചോദ്യങ്ങൾ ചോദിക്കുകും ചെയ്യും . ചോദ്യം ചെയ്യലിനിടയിൽ വെള്ളവും ഭക്ഷണവും കൊടുക്കാറുണ്ട്.

ചോദ്യം ചെയ്യാൻ വിളിപ്പിച്ച വ്യക്തിക്ക് സമയത്തിനു ഭക്ഷണം നൽകാറില്ല . മനസിനൊപ്പം ആരോഗ്യം തളർത്തുക എന്ന ലക്ഷ്യമാണിതിലൂടെ. മർദിച്ച് ഒരിക്കലും ഇങ്ങനെ ചെയ്യാനായി ഉദ്യോഗസ്ഥർ മുതിരാറില്ല . ചോദ്യം ചെയ്യുന്നതിനിടയിൽ പ്രതി ഉറക്കം തൂങ്ങുകയാണെങ്കിൽ പൊലീസുകാർ വിളിച്ചുണർത്തുകയും ചെയ്യും. എന്നിട്ട് കുറച്ചു നേരം പ്രതിയെ ഉറങ്ങാൻ സമ്മതിക്കും . ഉറക്കത്തിന്റെ ആഴത്തിലേക്കെത്തുമ്പോൾ വിളിച്ചുണർത്തി ചോദ്യങ്ങൾ ചോദിക്കും. എത്ര കരുത്തനായ കുറ്റവാളിയും ഈ സമയത്ത് പതറുകയും സത്യം പറയുകയും ചെയ്യുമെന്നാണ് കരുതുന്നത്.

തെളിവുകൾ നിരത്തി എത്ര ചോദ്യം ചെയ്തിട്ടും കുറ്റം സമ്മതിക്കാതെ പറ്റിക്കുന്ന പ്രതിയെ തൂക്കിയെടുക്കാനും ഉദ്യോഗസ്ഥർക്ക് കഴിയും. ദീർഘനേരത്തെ ചോദ്യം ചെയ്യലിൽ പ്രതി ചിലപ്പോൾ തളരും. അപ്പോഴാണ് മറ്റൊരു നിർണ്ണായക അടവ് സ്വീകരിക്കുന്നത്. തളർന്നിരിക്കുന്ന വ്യക്തിയുടെ അടുത്തേക്ക് ഒരു പൊലീസുദ്യോഗസ്ഥനെത്തും. വളരെ സ്നേഹത്തോടെ ഇടപെടുന്ന ഇദ്ദേഹം പ്രതിയെ അടുത്ത മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോകും.

സത്യം തുറന്ന് പറഞ്ഞാൽ വകുപ്പുകളിൽ ഇളവ് വരുത്താമെന്നും കേസിൽ നിന്നു തന്നെ രക്ഷപ്പെടുത്താനുള്ള വഴികൾ ചെയ്യാമെന്നും വാഗ്ദാനം ചെയ്യും. മറ്റാരോടും പറയാതെ തന്നോട് സത്യം പറയാൻ ഈ പോലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെടും . ഇദ്ദേഹത്തെ വിശ്വസിച്ച് പ്രതി കുറ്റം സമ്മതം നടത്തിയാൽ പിന്നെ സംഭവിക്കുന്നത് ട്വിസ്റ്റാണ് . ആ പോലീസ് ഉദ്യോഗസ്ഥൻ അവിടെ നിന്നും സ്ഥലം കാലിയാക്കും . ചോദ്യം ചെയ്യലിന്റെ ഒടുവിൽ പ്രതി കുറ്റം സമ്മതിച്ചാൽ തെളിവുകൾ അടക്കം യോജിപ്പിച്ച് കുറ്റപത്രം സമർപ്പിക്കുക എന്ന ദൗത്യമാണ് പിന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിലുള്ള കടമ്പ.

ഇതിനിടെ, നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ദിലീപ് സുപ്രീംകോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. തുടരന്വേഷണം വേണമെന്ന ആവശ്യം പ്രഹസനമാണ്. കേസില്‍ തുടരന്വേഷണം ആവശ്യമില്ല. വിചാരണ കോടതി ജഡ്ജിയെ മാറ്റുന്നതിനായാണ് സര്‍ക്കാര്‍ സമയം തേടുന്നതെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. നാളെ സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top