Connect with us

അനൂപിന്റെ വി വാഹത്തിന് മണിക്കുട്ടൻ എത്തി, വിവാഹം എപ്പോഴെന്ന ചോദ്യത്തിന് മണികുട്ടന്റെ മറുപടി ഞെട്ടിച്ചു

Malayalam

അനൂപിന്റെ വി വാഹത്തിന് മണിക്കുട്ടൻ എത്തി, വിവാഹം എപ്പോഴെന്ന ചോദ്യത്തിന് മണികുട്ടന്റെ മറുപടി ഞെട്ടിച്ചു

അനൂപിന്റെ വി വാഹത്തിന് മണിക്കുട്ടൻ എത്തി, വിവാഹം എപ്പോഴെന്ന ചോദ്യത്തിന് മണികുട്ടന്റെ മറുപടി ഞെട്ടിച്ചു

ബിഗ്ബോസ് മലയാളം മൂന്നാം സീസണിൽ വിജയിയായത് മണിക്കുട്ടനായിരുന്നു. മൂന്നാം സീസൺ ഒട്ടേറെ പ്രശ്നങ്ങളിലൂടെ കടന്നു പോയെങ്കിലും മലയാളികൾക്ക് പുതിയൊരു സെൻസേഷണൽ ഹീറോയെ സമ്മാനിച്ചാണ് സീസൺ പൂർത്തിയായത്. മറ്റാരുമല്ല, വിജയ കിരീടം ചൂടിയ എംകെ എന്ന മണിക്കുട്ടൻ തന്നെയാണ്. ടെലിവിഷനിലൂടെ തുടക്കം കുറിച്ച് പിന്നീട് സിനിമയിലെത്തിയ മണിക്കുട്ടൻ വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം നേടിയെടുത്തു. ബിഗ് ബോസ് ഷോയിലെ വിജയം മണിക്കുട്ടനെ സംബന്ധിച്ചിടത്തോളം പ്രേക്ഷകർ സമ്മാനിച്ചതാണ്. ബിഗ് ബോസിന് ശേഷമാണ് മണിക്കുട്ടൻ സോഷ്യൽ മീഡിയയിൽ സജീവമായത്. ഇപ്പോൾ തന്റെ വിശേഷങ്ങൾ എല്ലാം നടൻ ആരാധകരുമായി പങ്കുവെക്കാറുണ്ട്

മണിക്കുട്ടന്റെ വിവാഹം എല്ലാവരും കാത്തിരിക്കുന്ന ഒന്നാണ്. മുപ്പത്തിയഞ്ചുകാരനായ മണിക്കുട്ടൻ ഇതുവരെ വിവാഹിതനായിട്ടില്ല. ബി​ഗ് ബോസിൽ ആയിരുന്ന സമയത്ത് സഹ മത്സരാർഥിയായിരുന്നു സൂര്യ മണിക്കുട്ടനോട് പ്രണയം പറഞ്ഞിരുന്നു. എന്നാൽ മണിക്കുട്ടൻ മറുപടിയൊന്നും പറഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം സീരിയൽ താരം അനൂപ് കൃഷ്ണന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ മണിക്കുട്ടൻ തന്റെ വിവാഹം എപ്പോഴുണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ചും ഭാര്യാ സങ്കൽപ്പങ്ങളെ കുറിച്ചും മണിക്കുട്ടൻ മനസ് തുറന്നത്.

‘ഇന്നിപ്പോൾ അനൂപിന്റെ വിവാഹ സന്ധ്യ കഴിക്കാം… എന്നിട്ട് എന്റെ വിവാഹത്തെ കുറിച്ച് ആലോചിക്കണം. വിവാഹം വന്നുചേരേണ്ടതാണ്. അനൂപിന് ഐശ്വര്യ വന്ന് ചേർന്നപ്പോലെ എനിക്കും ആരെങ്കിലും ഒരാൾ വന്ന് ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. വിവാഹത്തെ കുറിച്ച് ആലോചനകൾ നടക്കുന്നുണ്ട്. ഇതുവരെ ഒന്നും റെഡിയായിട്ടില്ല. എല്ലാം വന്നുചേരേണ്ടതാണ് എന്നാണ് ഞാൻ‌ വിശ്വസിക്കുന്നത്. വലിയ സങ്കൽപ്പങ്ങളൊന്നുമില്ല. എന്റെ ജോലി എന്താണ് എന്ന് മനസിലാക്കുന്ന ഒരാളായിരിക്കണം എന്ന് മാത്രമെയുള്ളൂ’ മണിക്കുട്ടൻ പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു അനൂപ് ഇഷയുടെ കഴുത്തിൽ മിന്ന് ചാർത്തിയത്. ബി​ഗ് ബോസ് മൂന്നിലെ മത്സരാർഥികളായിരുന്ന മണിക്കുട്ടൻ, പൊളി ഫിറോസ് ഭാര്യ സജ്ന, സന്ധ്യ, റിതു മന്ത്ര തുടങ്ങിയവരും അനൂപിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. കൂടാതെ അവതാരകനും സിനിമാ താരവുമായ ​ഗോവിന്ദ് പത്മസൂര്യയും ചടങ്ങിൽ പങ്കെടുത്തു. പാട്ടും ഡാൻസും തമാശയുമെല്ലാമായി അനൂപിന്റെ വിവാഹം അടിച്ച് പൊളിക്കുന്ന ബി​ഗ് ബോസ് താരങ്ങളുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. ബി​ഗ് ബോസിലൂടെ അനൂപിന്റെ അടുത്ത സുഹൃത്തായ ആളാണ് നടൻ മണിക്കുട്ടൻ. അനൂപിന്റെ സഹോദരിയുടെ വിവാഹത്തിനും മണിക്കുട്ടൻ എത്തിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top