Connect with us

കര്‍ഷക പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ട്; തുറന്നടിച്ച് സംവിധായകന്‍ മേജര്‍ രവി

Malayalam

കര്‍ഷക പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ട്; തുറന്നടിച്ച് സംവിധായകന്‍ മേജര്‍ രവി

കര്‍ഷക പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ട്; തുറന്നടിച്ച് സംവിധായകന്‍ മേജര്‍ രവി

കാർഷിക ബില്ലിനെതിരെ നടക്കുന്ന കർഷകരുടെ പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടകളുണ്ടെന്ന് സംവിധായകന്‍ മേജര്‍ രവി. ഫേസ്ബുക്ക് ലൈവില്‍ എത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കര്‍ഷക ബില്ലില്‍ ചെറിയ ഒരു കാര്യത്തില്‍ കൂടി വ്യക്തത വരുത്തണമെന്നും അതു വന്നാലും സമരം അവസാനിപ്പിക്കാന്‍ സംഘടനകള്‍ തയ്യാറാവുമെന്ന് തോന്നുന്നില്ലെന്നും മേജര്‍ രവി പറഞ്ഞു.

ഇപ്പോൾ പലരും എന്റെയടുത്ത് ചോദിക്കുന്നൊരു കാര്യം കർഷക സമരമവിടെ നടക്കുന്നുണ്ട്, എന്തുകൊണ്ട് അതിനെക്കുറിച്ച് ഒന്നും സംസാരിക്കുന്നില്ലെന്ന്. അതിനകത്ത് ഒരു രാഷ്ട്രീയ അജണ്ടയുണ്ട്. ഈ കോർപറേറ്റുകൾ പൈസ നമുക്ക് തന്നില്ലെങ്കിൽ അതിനെ ചോദ്യം ചെയ്യാനുള്ളൊരു പ്രവണത ഉണ്ടോ ഇല്ലയോ എന്നത് പ്രധാനമന്ത്രി പറഞ്ഞില്ലെന്നത് എവിടെയൊ ഞാൻ കേട്ടു. നമ്മുടെ മാന്യ പ്രധാനമന്ത്രി ആ വാക്കുകൂടി പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്ക് ഈ സമരം തീർക്കാൻ പറ്റുമോ? പക്ഷേ അതുപറഞ്ഞാലും ഈ സമരം തീരില്ല. കാരണം അതൊരു രാഷ്ട്രീയ അജണ്ടയാണ്.

അവിടെ കർഷകർ എന്നു പറഞ്ഞാൽ ഉയർന്ന അഭിമാനമുള്ളവരാണ്. പട്ടാളത്തിലാണ് എന്ന് പറയുന്നതുപോലെയാണ് അവിടെ കർഷകനാണ് എന്നു പറയുന്നത്. പൂർണമായും കർഷകർക്ക് ഗുണം ചെയ്യുന്ന ഒരു നിയമമാണ് ഇത്. കൃഷി തുടങ്ങും മുൻപ് വിളയ്ക്ക് ഒരു വില ഉറപ്പിക്കും. അതു കർഷകന് ലാഭം കിട്ടുന്ന തരത്തിലാണ്. ഉദാഹരണത്തിന് ഉള്ളിക്ക് ആദ്യം 20 രൂപ ഉറപ്പിക്കുന്നു. വിളവെടുക്കുമ്പോൾ അന്ന് ഉള്ളി വില 10 രൂപയാണെങ്കിലും കർഷകന് 20 രൂപ കിട്ടും. അന്ന് 25 രൂപയാണെങ്കിൽ പക്ഷേ ഉറപ്പിച്ച 20 രൂപയേ ലഭിക്കൂ. പക്ഷേ അവിടെ കർഷകന്റെ ലാഭം ഉറപ്പാകുന്നുണ്ട്.’- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കർഷകർ നടത്തുന്ന സമരം രാഷ്ട്രീയ നാടകമാണെന്ന് പറഞ്ഞ് സന്തോഷ് പണ്ഡിറ്റും രംഗത്ത് എത്തിയിരുന്നു . സമരത്തിൽ പങ്കെടുക്കുന്ന ഭൂരിഭാഗം പേരുടെ കൈയിലും ഒരു ലക്ഷത്തിന്റെ രണ്ടു മൊബൈൽ ഫോണും 50 ലക്ഷത്തിന്റെ ആഡംബരകാറുമുണ്ട്. മണിമാളികയിൽ ജീവിക്കുന്ന കോടീശ്വരന്മാരാണ് കർഷക സമരത്തിൽ പങ്കെടുക്കുന്നത് . ഇവരാണോ ഇന്ത്യയിലെ ദരിദ്ര്യ കർഷകർ. പ്രതിഷേധിക്കുന്നവർ കർഷകരല്ല പണം തട്ടുന്ന ഇടനിലക്കാരാണെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top