Connect with us

വിഐപിയെ പൂട്ടി അടുത്തത് ‘ആ മാഡം’ വളഞ്ഞിട്ട് പൂട്ടാനൊരുങ്ങി ക്രൈംബ്രാഞ്ച്, നിമിഷങ്ങൾക്കുള്ളിൽ അത് സംഭവിക്കും..

Malayalam

വിഐപിയെ പൂട്ടി അടുത്തത് ‘ആ മാഡം’ വളഞ്ഞിട്ട് പൂട്ടാനൊരുങ്ങി ക്രൈംബ്രാഞ്ച്, നിമിഷങ്ങൾക്കുള്ളിൽ അത് സംഭവിക്കും..

വിഐപിയെ പൂട്ടി അടുത്തത് ‘ആ മാഡം’ വളഞ്ഞിട്ട് പൂട്ടാനൊരുങ്ങി ക്രൈംബ്രാഞ്ച്, നിമിഷങ്ങൾക്കുള്ളിൽ അത് സംഭവിക്കും..

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അവസാനഘട്ടത്തിൽ എത്തിനിൽക്കവെയായിരുന്നു ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ നിർണ്ണായക വെളിപ്പെടുത്തൽ പുറത്ത് വന്നത്. വെളിപ്പെടുത്തലുകൾ ഓരോന്നായി പുറത്തു വരുമ്പോൾ അന്വേഷണ സംഘത്തിന് കേസിൽ വെളിച്ചത്തു കൊണ്ടുവരാനുള്ള വസ്തുതകൾ ഇനിയുമുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പുറത്തുവന്ന സാഹചര്യത്തിൽ ’മാഡ’ത്തിനായുള്ള അന്വേഷണം വീണ്ടും ആരംഭിക്കുകയാണ്

ദിലീപിന്റേതായി അടുത്തിടെ പുറത്തു വന്ന ശബ്ദരേഖയില്‍ ഒരു സ്ത്രീയെക്കുറിച്ച് ദിലീപ് പരാമര്‍ശിക്കുന്നുണ്ടായിരുന്നു. ഇക്കാര്യം കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ ബാലചന്ദ്രകുമാറാണ് ഈ സംഭാഷണ റെക്കോഡ് ചെയ്തത്. ദിലീപ്, അദ്ദേഹത്തിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ബൈജു എന്നിവർ 2017 നവംബർ 15 ന് ആലുവയിലെ ദിലീപിന്റെ വസതിയിൽ വെച്ചു നടത്തിയ സ്വകാര്യ സംഭാഷണമാണ് ഒരു ചാനലിന് ലഭിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ തനിക്ക് പങ്കുള്ളതായി ദിലീപ് തന്നെ വെളിപ്പെടുത്തുന്നതിന്റേതും മറ്റ് ചിലരെ രക്ഷിക്കാൻ ശ്രമിച്ചെന്നടക്കം തുറന്നുപറയുന്നതുമാണ് സംഭാഷണങ്ങൾ. കേസിൽ തനിക്ക് വളരെ അടുപ്പമുള്ള ഒരു സ്ത്രീയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്ന് ദിലീപ് പറയുന്നു. ‘ഞാൻ അനുഭവിക്കേണ്ടതല്ല. വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ നമ്മൾ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയി ഞാൻ ശിക്ഷിക്കപ്പെട്ടു’, തന്റെ ഉറ്റ സുഹൃത്തായ ബൈജു എന്നയാളുമായി സംസാരിക്കുന്നതിനിടെയാണ് ദിലീപ് ഇക്കാര്യം പറയുന്നത്. ഇവർക്കായുള്ള അന്വേഷണം ക്രൈം ബ്രാഞ്ച് ഊർജിതമാക്കിയിട്ടുണ്ട്.

പള്‍സര്‍ സുനി അന്ന് പറഞ്ഞ ‘മാഡം’ ആരാണെന്നുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. ഈ സംഭവത്തിന് പിന്നില്‍ സിനിമാ മേഖലയില്‍ നിന്നുള്ള ഒരു മാഡമാണെന്ന് പള്‍സര്‍ സുനി ആദ്യം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കേസില്‍ മാഡത്തിന് വലിയ പങ്കില്ലെന്നാണ് പിന്നീട് പള്‍സര്‍ സുനി പറഞ്ഞത്. ഒരു മാഡമാണ് തങ്ങള്‍ക്ക് ക്വട്ടേഷന്‍ തന്നതെന്ന് ആക്രമിക്കപ്പെട്ട നടിയോട് പ്രതികള്‍ സംഭവ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ക്ക് കേസില്‍ വലിയ പങ്കില്ലെന്ന് അന്ന് പള്‍സര്‍ സുനി അന്വേഷണ സംഘത്തോട് പറഞ്ഞതോടെ മാഡത്തെക്കുറിച്ചുള്ള അന്വേഷണം അവസാനിച്ചു. എന്നാല്‍ ശബ്ദരേഖ പുറത്തു വന്ന സാഹചര്യത്തില്‍ വീണ്ടും മാഡം സംശയനിഴലിലാവുകയാണ്.

നേരത്തെ, വിഐപി നടിയെ ആക്രമിച്ച ദൃശ്യങ്ങളുമായി എത്തിയ സമയത്ത് ഒരു നടിയും ദിലീപിന്റെ വീട്ടിലെത്തിയിരുന്നെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. അന്ന് ഒരു നടി അവിടെ വന്നു. തന്റെ സഹോദരന്റെ വിവാഹത്തിന് ക്ഷണിക്കാന്‍ വേണ്ടിയായിരുന്നു അവര്‍ വന്നത്. കേസിന്റെ ആദ്യഘട്ടത്തില്‍ നാല് വര്‍ഷം മുമ്പ് ഈ നടിയെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ ചാനലില്‍ ഒരാള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.അവരുമായിട്ട് ഈ വീഡിയോ കണക്ട് ചെയ്ത് അന്ന് ചില വാര്‍ത്തകള്‍ വന്നിരുന്നു. അതേനടിയാണ് വിഐപി എത്തിയതിനു ശേഷം അവിടെ എത്തിയത്. അവര്‍ ദിലീപുമായിട്ടെല്ലാം സംസാരിച്ചു. അവര്‍ പോയത് ഞാന്‍ കണ്ടിട്ടില്ല. അതിനു ശേഷമാണ് വിഐപി ടാബുമായി അകത്തേക്ക് വരുന്നത്. കാവ്യയുടെ ഏറ്റവുമടുത്ത സുഹൃത്താണ് നടിയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

അതേസമയം കേസിലെ നിർണായക കണ്ണിയായി അന്വേഷണ സംഘം സംശയിക്കുന്ന വിഐപിയെ ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുകയാണ്. വിഐപി ദിലീപിന്റെ സുഹൃത്ത് ശരത് ജി നായര്‍ തന്നെയാണെന്ന് അന്വേഷണസംഘം അറിയിച്ചു. ശരത്തിന്റെ ആലുവയിലെ വീട്ടിലെ റെയ്ഡിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഇയാള്‍ ഒളിവിലാണെന്നും ശരത്തിലേക്ക് എത്താന്‍ സഹായമായത് ശബ്ദസന്ദേശമാണെന്നും അന്വേഷണസംഘം അറിയിച്ചു.ക്രൈംബ്രാഞ്ചിന്റെ 13 പേരടങ്ങുന്ന സംഘം മൂന്നായി തിരിഞ്ഞാണ് കേസ് അന്വേഷിച്ചുക്കൊണ്ടിരിക്കുന്നത്.

More in Malayalam

Trending

Recent

To Top