Connect with us

ആ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ വിശ്വസ്തൻ! ഒളിച്ചിരുന്നത് മതി, VIP യ്ക്ക് കത്രികപ്പൂട്ട് ക്ലൈമാക്സിലേക്ക്? പുതിയ സൂചനകള്‍ പുറത്ത്

Malayalam

ആ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ വിശ്വസ്തൻ! ഒളിച്ചിരുന്നത് മതി, VIP യ്ക്ക് കത്രികപ്പൂട്ട് ക്ലൈമാക്സിലേക്ക്? പുതിയ സൂചനകള്‍ പുറത്ത്

ആ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ വിശ്വസ്തൻ! ഒളിച്ചിരുന്നത് മതി, VIP യ്ക്ക് കത്രികപ്പൂട്ട് ക്ലൈമാക്സിലേക്ക്? പുതിയ സൂചനകള്‍ പുറത്ത്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക കണ്ണിയായി അന്വേഷണ സംഘം കരുതുന്ന വിഐപിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. റിപ്പോർട്ടർ ചാനൽ ആണ് ഇത് സംബന്ധിച്ചുള്ള വിവരം പുറത്തുവിട്ടത്. വിഐപിക്ക് കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുണ്ടെന്നും ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ വിശ്വസ്തനുമാണെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യത്തില്‍ അന്വേഷണ സംഘം സ്ഥിരീകരണം നടത്തിയിട്ടില്ല. അന്വേഷണ സംഘം വിഐപിക്കരികിലെത്തിയിട്ടുണ്ട്. ഇയാളുടെ ശബ്ദ സാമ്പിള്‍ കൂടി പരിശോധിച്ച ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ.

ഇന്ന് തന്നെ ശബ്ദസാമ്പിള്‍ ബാലചന്ദ്രകുമാറിന് കൈമാറിയേക്കും.ക്രൈം ബ്രാഞ്ച് കാണിച്ച ഫോട്ടോകളിലൊന്നില്‍ നിന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഒരാളില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അന്വേഷണ സംഘം ഇയാളുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ്. വിഐപിയെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആറ് ഫോട്ടോകളാണ് തന്നെ കാണിച്ചത്. വിഐപിക്കെടുത്തെത്താനുള്ളശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു

കേസിലെ നിര്‍ണായക തുമ്പാവുമെന്ന് അന്വേഷണ സംഘം കരുതുന്നയാളാണ് വിഐപി. നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ വിഐപിക്ക് പങ്കുണ്ടെന്നാണ് ഇതുവരെ പുറത്തു വന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള ദിലീപിനൊപ്പം നിന്ന നിര്‍ണായക സാന്നിധ്യം, സാക്ഷികളെ സ്വാധീനിച്ചു, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ പദ്ധതിയിട്ടു, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്‍കി തുടങ്ങി നിരവധി വെളിപ്പെടുത്തലുകളാണ് ഇതിനകം വിഐപിക്കെതിരെ പുറത്തു വന്നിട്ടുള്ളത്.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു. അതുവരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

More in Malayalam

Trending

Recent

To Top