Connect with us

ഇതാണ് പത്തരമാറ്റ് പരദൂഷണം സീരിയൽ; വമ്പൻ ട്വിസ്റ്റോടെ പുത്തൻ കണ്ണീർ കഥ! ട്രാക്ക് മാറ്റിയില്ലെങ്കിൽ സാന്ത്വനം പിന്നിലാവുമെന്ന് ആരാധകർ !

Malayalam

ഇതാണ് പത്തരമാറ്റ് പരദൂഷണം സീരിയൽ; വമ്പൻ ട്വിസ്റ്റോടെ പുത്തൻ കണ്ണീർ കഥ! ട്രാക്ക് മാറ്റിയില്ലെങ്കിൽ സാന്ത്വനം പിന്നിലാവുമെന്ന് ആരാധകർ !

ഇതാണ് പത്തരമാറ്റ് പരദൂഷണം സീരിയൽ; വമ്പൻ ട്വിസ്റ്റോടെ പുത്തൻ കണ്ണീർ കഥ! ട്രാക്ക് മാറ്റിയില്ലെങ്കിൽ സാന്ത്വനം പിന്നിലാവുമെന്ന് ആരാധകർ !

ഇതുവരെ ശത്രുത ഉള്ളിലും പുറമേയും കാണിച്ചിരുന്ന തമ്പി സ്വാന്തനം വീട്ടുകാരുമായി തീരെ യോജിച്ചിരുന്നില്ല. സാന്ത്വനത്തില്‍ വന്നാല്‍ വെള്ളം പോലും കുടിക്കാന്‍ നില്‍ക്കാറില്ലായിരുന്നു. എന്നാല്‍ അതിനെയും മറികടന്ന അടവുകളാണ് ഇപ്പോള്‍ കാണിക്കുന്നത്. മുന്നറിയിപ്പില്ലാതെ വീട്ടിലേക്ക് വന്ന തമ്പി അവിടെ സാധാരണക്കാരനെ പോലെ ഇരിക്കുകയും എല്ലാവരോടും സന്തോഷമായി പെരുമാറുകയും ചെയ്യുന്നു. ഒപ്പം ദേവി ഉണ്ടാക്കിയ ദോശ കഴിക്കാനും വരെ സന്മനസ് കാണിച്ചിരിക്കുകയാണ്. അരി ദോശയാണോ എന്നൊക്കെ ചോദിച്ച് വാങ്ങി കഴിക്കുന്നു. ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാന്‍ കൂട്ടാക്കാത്ത തമ്പി, ദേവി ഉണ്ടാക്കിയ ദോശ കൈ പോലും കഴുകാതെ തിന്നാല്‍ തയ്യാറാവുന്നു. തമ്പി സാറേ കൊറോണ കാലമാണ് കൈ ഒക്കെ കഴുകിയിട്ടു കഴിയ്ക്കുന്നതാണ് നല്ലത് . പിന്നെ ദേവിടെ കൈപ്പുണ്യത്തെ പുകഴ്ത്താനും മറന്നില്ല തമ്പി.

വീട്ടില്‍ എല്ലാവരോടും സ്‌നേഹ പ്രകടനവും വിശേഷം തിരക്കലും. ശങ്കരന്റെ പ്രയാസങ്ങള്‍ മനസ്സിലാക്കി എത്ര പണം വരെ വേണമെങ്കിലും തരാം എന്നൊക്കെ പറയുമ്പോള്‍ തന്നെ ഒരു ചതി മണക്കുന്നുണ്ട്. ഹരി ഈ സ്നേഹപ്രകടനത്തിൽ സംശയം ഉണ്ട് . വീട്ടില്‍ അപ്പുവിന് ഒഴികെ മറ്റെല്ലാവര്‍ക്കും തമ്പിയുടെ പെരുമാറ്റത്തില്‍ സംശയമുണ്ട്. പെട്ടന്നുള്ള തമ്പിയുടെ മാറ്റത്തിന് പിന്നില്‍ എന്തോ ദുരുദ്ദേശം ഉണ്ട് എന്ന് ഉറപ്പാണ്. അത് എന്താവും എന്നതാണ് സാന്ത്വനം വീട്ടിലുള്ളവരുടെയും പ്രേക്ഷകരുടെയും ആകാംക്ഷ.

ഒരുപക്ഷെ സാന്ത്വനത്തിലുള്ള ആളുകളോട് സ്‌നേഹം നടിച്ച് അപ്പുവിനെ വശത്താക്കാനാക്കും തമ്പിയുടെ ശ്രമം. ഭര്‍ത്താവിന്റെ വീട്ടിലുള്ളവരോട് മകള്‍ക്ക് യാതൊരു വിരോധവുമില്ല, മറിച്ച് സ്‌നേഹം മാത്രമാണെന്ന് തമ്പിയ്ക്ക് ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് മനപൂര്‍വ്വം അപ്പുവിനെ ഉപയോഗിച്ച് സാന്ത്വനത്തിലുള്ളവരോട് പ്രതികാരം ചെയ്യാന്‍ കഴിയില്ല. അപ്പുവിന്റെ വിശ്വാസം നേടിയെടുത്ത് സാന്ത്വനത്തിലുള്ളവര്‍ക്ക് എതിരെ മകളെ തിരിക്കാനാണോ തമ്പിയുടെ നീക്കം.
നല്ലവനായ തന്റെ ഡാഡിയെ കുറിച്ച് എപ്പോഴും പെരുമ കൊള്ളുന്ന അപ്പുവിന് ഈ സ്‌നേഹ പ്രകടനത്തിന്റെ അര്‍ത്ഥം മനസ്സിലാവണം എന്നില്ല. ഹരിയുടെ വീട്ടുകാരെ അംഗീകരിച്ച് കഴിഞ്ഞ ഡാഡി ഇനി എന്ത് ചെയ്താലും തെറ്റ് പറയാന്‍ അപ്പുവിന് സാധിയ്ക്കില്ല. തമ്പിയുടെ ഈ ചതിയില്‍ അപ്പു വീണാല്‍ സാന്ത്വനം തറവാടിനെതിരെയുള്ള തമ്പിയുടെ റൂട്ട് ക്ലിയര്‍ ആവും. ഇതായിരിയ്ക്കുമ്പോ തമ്പിയുടെയും ഈ സ്‌നേഹ പ്രകടനത്തിന് കാരണം എന്ന് വൈകാതെ കണ്ടറിയാം. ​ ഇതൊക്കെ അവിടെ നിക്കട്ടെ .. ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഈ പരദൂഷണവും, നുണയും, ഏഷണിയും, കുത്തുത്തിരിപ്പും മാത്രമേ ഉള്ളോ ഈ സീരിയലിൽ, അടുത്ത കുത്തിതിരിപ്പുമായി ജയന്തി ഇറങ്ങിയിട്ടുണ്ട്. ശിവൻ അമ്മായിക്ക് ചിലവാക്കിയ ക്യാഷ് ഇത്രെയും പെട്ടന്ന് തിരിച്ചു കൊടുക്കണം അതിനു വേണമെങ്കിൽ എന്റെ വള തരാം എന്നൊക്കെ പറയുന്നുണ്ട് ജയന്തി അതുപോലെ അപ്പുവിനെ വിളിച്ച സാന്ത്വനത്തിൽ ഹരിയേയും ശിവനെയും രണ്ടായിട്ടാണ് കാണുന്നത് അതുകൊണ്ടാണ് ഹാരിടെ ഭാര്യ വീട്ടുകാർ എന്തെങ്കിലും കൊടുക്കുമ്പോൾ അവർ പ്രശ്നം ഉണ്ടാക്കുന്നത്. പക്ഷെ ശിവൻ ഭാര്യ വീട്ടുകാർക്ക് എന്തൊക്കെ ചെയ്തു കൊടുക്കുന്നുണ്ട്. എന്നൊക്കെ ചോദിക്കുന്നുണ്ട് . അത് പുതിയ പ്രൊമോയിൽ കാണിക്കുന്നുണ്ട് .തമ്പി വീണ്ടും ശങ്കരനിട്ട് പണി കൊടുക്കകൻ നോക്കുകയാണ് . ശങ്കരനെ തകർക്കാൻ ജഗനെ കൂട്ടുപിടിച്ച് തമ്പി പുതിയ കളികൾ നടത്തുകയാണ്.

about santhwanam

Continue Reading
You may also like...

More in Malayalam

Trending

Recent

To Top