Connect with us

അശ്ശോടാ.. ഈ പ്രേമം എന്നെ വഴിതെറ്റിക്കും; അപർണ്ണ വിനീത് വിവാഹബന്ധം പുത്തൻ നാടകത്തിലേക്ക് ; അമ്പാടിയെ കാണ്മാനില്ല; അമ്മയറിയാതെ പുത്തൻ കഥ !

Malayalam

അശ്ശോടാ.. ഈ പ്രേമം എന്നെ വഴിതെറ്റിക്കും; അപർണ്ണ വിനീത് വിവാഹബന്ധം പുത്തൻ നാടകത്തിലേക്ക് ; അമ്പാടിയെ കാണ്മാനില്ല; അമ്മയറിയാതെ പുത്തൻ കഥ !

അശ്ശോടാ.. ഈ പ്രേമം എന്നെ വഴിതെറ്റിക്കും; അപർണ്ണ വിനീത് വിവാഹബന്ധം പുത്തൻ നാടകത്തിലേക്ക് ; അമ്പാടിയെ കാണ്മാനില്ല; അമ്മയറിയാതെ പുത്തൻ കഥ !

എല്ലാ അമ്മയറിയാതെ സീരിയൽ പ്രേക്ഷകർക്കും ഒരു പ്രത്യേക അറിയിപ്പുണ്ട്. നാനൂറ് എപ്പിസോഡുകളിൽ നമ്മൾ കണ്ട ഇടയ്ക്ക് അല്പം നമ്മളെ മിസ് ചെയ്യിച്ച നമ്മുടെ സ്വന്തം അമ്പാടി ചേട്ടനെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണ്മാനില്ല . ആഴ്ച ആഴ്ച ജനറൽ പ്രൊമോ ഇടുമ്പോൾ മാത്രം നിറഞ്ഞു നിൽക്കുന്ന അമ്പാടി ചേട്ടൻ എവിടെയെന്നു ഞങ്ങൾ പ്രേക്ഷകരെ അറിയണക്കണമെന്ന് വിനയാപ്പൂർവം അഭ്യർത്ഥിച്ചുകൊള്ളുന്നു ….അപേക്ഷിച്ചുകൊള്ളുന്നു..

ഇന്നിങ്ങനെ പറയാനുള്ള പ്രചോദനം, സീരിയൽ കണ്ടപ്പോൾ തന്നെ ഞാൻ ഊഹിച്ചു നിങ്ങൾ പ്രേക്ഷകരും എന്നെ പോലെ അസ്വസ്ഥരാണ് എന്ന്…. ആ അസ്വസ്ഥതയുടെ പ്രധാന കാരണം, ഇന്ന് തീരും നാളെ തീരും എന്നുപറയുന്ന വിപർണ്ണ പുരാണമാണ്… ഇപ്പോൾ കമന്റ് ബോക്സിൽ വിപർണ്ണ പുരാണം എന്ന പേര് മാറി വിപർണ്ണ രഹസ്യ മൊഹബത്ത് എന്നായിട്ടുണ്ട്..

രാവിലെ അതി രസകരമായ ഒരു കമന്റ് കണ്ടിരുന്നു …അമ്മയറിയാതെ സീരിയലിലെ നായകനെ (അങ്ങനെ ആണ് വെപ്പ് )കാണ്മാനില്ല…. കണ്ടു കിട്ടുന്നവർ അമ്മയറിയാതെ ടീമിനെ ഏൽപ്പിക്കേണ്ടത് ആണ്… NB: ഏൽപ്പിക്കുമ്പോൾ ഇതാണ് നായകൻ എന്ന് പ്രതേകം അവരെ പറഞ്ഞു ഏൽപ്പിക്കണം പാവങ്ങൾ അത് മറന്നു പോയിയിരിക്കുന്നു . 6 അടി പൊക്കം, വെളുത്ത നിറം ഒത്ത ശരീരം…

കൂട്ടത്തിൽ അലീന ടീച്ചർ നായിക ആണ് എന്ന് കൂടി പറഞ്ഞേക് സമയം ഉണ്ടേൽ stry plot കൂടി പറഞ്ഞു കൊടുത്തേക്…..ഒപ്പം വഴിയിൽ കളഞ്ഞു പോയ കഥാപാത്രങ്ങളുടെ സ്വഭാവം കൂടി… എന്നാണ് ആ കമന്റ് . ബാക്കി കമെന്റുകൾ കൂടി പറയുന്നില്ല … എല്ലാം ഇതൊക്കെ തന്നെയാണ്…

അപ്പോൾ കഴിഞ്ഞ എപ്പിസോഡിൽ നീരജ സത്യങ്ങൾ എല്ലാം അറിഞ്ഞിരിക്കുകയാണ്.. കുറെ കാലം കൊണ്ട് കാണാൻ കാത്തിരുന്ന ഒരു സംഭവമായിരുന്നു നീരജ അപർണ്ണയുടെ ബന്ധത്തിലെ പൊരുത്തക്കേടുകൾ തിരിച്ചറിയുന്ന രംഗം . നീരജ അറിഞ്ഞാൽ ബോധം കെടും എന്ന് നാഴികയ്ക്ക് നാല്പത് വെട്ടം പറഞ്ഞ് പറഞ്ഞ് നമ്മളെ പീഡിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. ഏതായാലും ആ പേടി മാറി…

” നീരജ അറിഞ്ഞാൽ പേമാരി വരും എന്നായിരുന്നു… ” ഇപ്പോൾ പൊട്ടും ഇപ്പോൾ പൊട്ടും എന്ന് പറഞ്ഞിട്ട് അവസാനം ചെട്ടിപോയ അവസ്ഥ…” ഏതായാലും എല്ലാം കലങ്ങിത്തെളിഞ്ഞു…

വിനീത് അപർണയെ ഉപേക്ഷിക്കുന്ന കാര്യം അറിയുന്നു … അപ്പോൾ നീരജ പറയുന്നത് , വിനീത് നാലാൾ പയ്യനാണ്.. നമ്മുടെ എടുത്തുചാട്ടവും നമ്മുടെ മകളുടെ ഭാഗത്തെ തെറ്റുമാണ് ഇതിനെല്ലാം കാരണം…

അങ്ങനെ പറയുന്ന നീരാജയെ കേൾക്കുന്ന അലീന…; അയ്യോ ഇങ്ങനെ അല്ല അമ്മെ…. ബോധം… കെട് ബോധം കെടു…

നീരജയ്ക്ക് അപ്പോഴും വിഷമം ആയത് മകളുടെ വിവാഹബന്ധം വേർപെടുന്നതിലല്ല… മരുമകന് വേണ്ടി സ്‌പെഷ്യൽ ആയിട്ട് ഉണ്ടാക്കിയ ഫുഡ് ഒന്നും മകൾ മരുമകന് കൊടുക്കാത്തത്തിലാണ്… അത് നീരജ പറയുമ്പോൾ ഹൃദയം നൊന്തുപോകുന്ന വേദനയാണ് തോന്നിപ്പോയത് …

അലീനപോലും പ്രതീക്ഷിച്ചത് ‘അമ്മ ഇത് കേട്ട് ബോധം കെട്ടു വീഴും അപ്പോൾ ഈ പ്രശ്നത്തിനെല്ലാം പരിഹാരം കാണാം എന്നൊക്കെയാണ്… ഏതായാലും അതൊന്നും സംഭവിച്ചില്ല. അപ്പോൾ ബന്ധം വേർപെടുത്താൻ തന്നെ തീരുമാനിച്ച സ്ഥിതിയ്ക്ക് ഇനി വിനീതും അപർണ്ണയും പ്രണയിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതുവരെ മലയാള സീരിയലിൽ കണ്ടിട്ടില്ലാത്ത അടിപൊളി ഒരു സ്റ്റോറി ആണ് ഇനി വിനീത് അപർണ്ണ കഥയിൽ വരാൻ പോകുന്നത്.

നമ്മുടെ അമ്പാടി എവിടെ എന്നുള്ളത് ഒരു വേദനിപ്പിക്കുന്ന സത്യമാണെങ്കിലും ഈ ട്രാക്ക് തീരും വരെ കാത്തിരുന്നേ പറ്റു.. അപ്പോൾ വിപർണ്ണ വെറൈറ്റി ലവ് സ്റ്റോറി നിങ്ങൾക്ക് ഇന്ന് ആസ്വദിക്കാം…

about ammayariyathe

Continue Reading
You may also like...

More in Malayalam

Trending

Recent

To Top