Connect with us

ചുറ്റും ആ ക്യാമറ കണ്ണുകൾ! വളഞ്ഞിട്ടു പൂട്ടും!? കല്ലേ പിളർക്കുന്ന കൽപ്പന, പിടിമുറുക്കി ക്രൈംബ്രാഞ്ച്! ദിലീപ് അഴിക്കുള്ളിലേക്കെന്ന് സൂചന?

Malayalam

ചുറ്റും ആ ക്യാമറ കണ്ണുകൾ! വളഞ്ഞിട്ടു പൂട്ടും!? കല്ലേ പിളർക്കുന്ന കൽപ്പന, പിടിമുറുക്കി ക്രൈംബ്രാഞ്ച്! ദിലീപ് അഴിക്കുള്ളിലേക്കെന്ന് സൂചന?

ചുറ്റും ആ ക്യാമറ കണ്ണുകൾ! വളഞ്ഞിട്ടു പൂട്ടും!? കല്ലേ പിളർക്കുന്ന കൽപ്പന, പിടിമുറുക്കി ക്രൈംബ്രാഞ്ച്! ദിലീപ് അഴിക്കുള്ളിലേക്കെന്ന് സൂചന?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് ഓരോ കോണുകളിൽ നിന്നും ഉയർന്ന് വരുന്നത്. കേസ് അവസാനിക്കാൻ ഇരിക്കെ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലും, പൾസർ സുനിയുടെ അമ്മയുടെ വെളിപ്പെടുത്തലും, ദിലീപിന്റെ ശബ്ദ രേഖയും, ജയിലിൽ നിന്ന് പള്‍സര്‍ സുനിയും കേസിലെ സാക്ഷിയും സുനിയുടെ സുഹൃത്തുമായ ജിന്‍സണുമായുള്ള ഫോണ്‍ സംഭാഷണം, ഏറ്റവും ഒടുവിലായി ആക്രമിക്കപ്പെട്ട നടിയുടെ പ്രതികരണവും പുറത്തുവന്നു. ദിനം പ്രതി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത് വരുമ്പോള്‍ സത്യം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളികൾ

നടൻ ദിലീപിനെ വൈകാതെ അറസ്റ്റ് ചെയ്തേക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അറസ്റ്റിന് തയ്യാറെടുക്കാനും ദിലീപിൻ്റെ ചലനങ്ങൾ നിരീക്ഷിക്കാനുമുള്ള നിർദ്ദേശം ക്രൈംബ്രാഞ്ച് മേധാവി നൽകിയതായി സൂചന. അന്വേഷണ ഉദ്യോ ഗസ്ഥരെ അപായപെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ ദിലീപിനെ ചോദ്യം ചെയ്ത ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. ഇത് സംബന്ധിച്ചുള്ള പുതിയ എഫ് ഐ ആർ ഇന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യൽ. ഡി വൈ എ സ്പി ബൈജു പൗലോസിൻ്റെ പരാതിയിലാണ് നടപടി. ജാമ്യമില്ലാ കുറ്റം ചുമത്തിയ തിനാൽ അറസ്റ്റ് ചെയ്താൽ ജയിലിൽ കിടക്കും.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് കുരുക്കായി ജയിലിലെ ഫോൺവിളി പുറത്തുവന്നതോടെയാണ് കുരുക്ക് മുറുകിയത്. മുഖ്യ പ്രതി പൾസർ സുനി എന്ന സുനിൽ കുമാർ, സാക്ഷിയായ ജിൻസനുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടിട്ടുണ്ടെന്ന് സുനിൽ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.

ആലുവയിലെ ദിലീപിന്‍റെ വീട്ടിൽവെച്ചും ഹോട്ടലിൽ വെച്ചും ബാലചന്ദ്രകുമാറിനെ കണ്ടു. പിക് പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ടും കണ്ടിട്ടുണ്ടെന്ന് സുനിൽ പറയുന്നുണ്ട്. ദിലീപിനൊപ്പം മുഖ്യ പ്രതിയായ സുനിലിനെ നിരവധി വട്ടം കണ്ടിരുന്നെന്നായിരുന്നു ബാല ചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ. ഇതോടെ ദിലീപും ബാലചന്ദ്രകുമാറും സുനിൽകുമാറും തമ്മിലുള്ള ബന്ധം വ്യക്തമായിരിക്കുകയാണ്.

പൾസർ സുനിയുടെ ഫോൺ വിളി ശരിക്കും ദിലീപിന് കുരുക്കായിതീർന്നിരിക്കുകയാണ് . ബാലചന്ദ്രകുമാറുമായി ദിലീപിന് വ്യക്തമായ ബന്ധം ഉണ്ടെന്ന് തെളിയിക്കേണ്ടത് പോലീസിൻ്റെ ബാധ്യതയായിരുന്നു.

ഇതിനിടെ ഫോൺവിളിയിൽ ക്രൈംബ്രാ‌ഞ്ച് അന്വേഷണം തുടങ്ങി. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയ സംഭവം എറണാകുളം ക്രൈം ബ്രാ‌ഞ്ച് എസ്പി മോഹന ചന്ദ്രൻ ആണ് അന്വേഷിക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എടുത്ത കേസ് കൊച്ചി യൂണിറ്റിന് കൈമാറി ക്രൈംബ്രാ‌ഞ്ച് മേധാവി ഉത്തരവിറക്കിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ പുതിയ കേസ് കഴിഞ്ഞ ദിവസം റജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന് വ്യക്തമാക്കി സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. ക്രൈംബ്രാഞ്ചാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. അന്വേഷണസംഘത്തിലുള്ള ചിലരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ദിലീപ് ലോറിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.

അന്വേഷണ ഭാഗമായി പൾസർ സുനിയെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ ആണ് ചോദ്യം ചെയ്യൽ.

ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം കിട്ടിയിരുന്നു. ദിലീപിനെയും കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന് വിളിക്കപ്പെടുന്ന സുനിൽ കുമാറിനെയും വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.

വീണ്ടും ദിലീപ് ജയിലിലാകുമെന്ന സൂചന തന്നെയാണ് ലഭിക്കുന്നത്. പോലീസുദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന ആക്ഷേപത്തിൽ ഏതായാലും ഉന്നത ഉദ്യോഗസ്ഥർ പൊറുക്കാൻ തയ്യാറാവില്ല. അതു കൊണ്ടു തന്നെയാണ് പരമാവധി തെളിവുകൾ ശേഖരിച്ച് ദിലീപിനെ അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ പോലീസ് നടത്തുന്നത്. ദിലീപിൻ്റെ അപായ ഭീഷണി നിസാരവത്കരിക്കാൻ പോലീസ് തയ്യാറല്ല.കാരണം ഇരയായ നടിയെ പോലെ ഇത്രയും പ്രശസ്തയായ ഒരാളെ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെങ്കിൽ എന്തിനും ഇയാൾ തയ്യാറാകുമെന്ന്പോ ലീസ് കരുതുന്നു.

More in Malayalam

Trending

Recent

To Top