Connect with us

ഉഫ് മൗനരാഗം പരമ്പരയുടെ സൂപ്പർ ട്വിസ്റ്റ്; സേനനു മുന്നിൽ പ്രകാശൻ പെട്ട് ; കല്യാണിയുടെ കല്യാണം ഉടൻ തന്നെ സേനൻ നടത്തും !

Malayalam

ഉഫ് മൗനരാഗം പരമ്പരയുടെ സൂപ്പർ ട്വിസ്റ്റ്; സേനനു മുന്നിൽ പ്രകാശൻ പെട്ട് ; കല്യാണിയുടെ കല്യാണം ഉടൻ തന്നെ സേനൻ നടത്തും !

ഉഫ് മൗനരാഗം പരമ്പരയുടെ സൂപ്പർ ട്വിസ്റ്റ്; സേനനു മുന്നിൽ പ്രകാശൻ പെട്ട് ; കല്യാണിയുടെ കല്യാണം ഉടൻ തന്നെ സേനൻ നടത്തും !

അച്ഛൻ മക്കൾ കഥയിലൂടെ കടന്ന് ഇപ്പോൾ കല്യാണി കിരൺ വിവാഹത്തിലേക്കാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര മൗനരാഗം എത്തുന്നത്. സി എസ് മൗനരാഗത്തിലേക്ക് വന്ന നാൾ മുതൽ എല്ലാ പ്രേക്ഷകരും പറയുന്നുണ്ടായിരുന്നു കഥ ഇപ്പോൾ അടിപൊളി ആണെന്ന്. എന്നിട്ടും കല്യാണി കിരൺ കോംബോ മാത്രം മിസ് ചെയ്തിരുന്നു . പക്ഷെ അധികം വലിച്ചുനീട്ടാതെ അച്ഛൻ മക്കളെ തിരിച്ചറിയുന്നതും മക്കൾ അച്ഛനെ തിരിച്ചറിയുന്നതുമായ ചടങ്ങ് കഴിഞ്ഞു. ഇനിയിപ്പോഴുള്ളത് സി എസിന്റെയും രൂപയുടെയും ജീവിതത്തിൽ സംഭവിച്ച കഥ എന്താണെന്ന് അറിയുക എന്നുള്ളതാണ്.

ആ കഥയിലേക്ക് എത്തിക്കാൻ കുറേക്കൂടി നമ്മൾ ക്ഷമിച്ചേ പറ്റു. എങ്കിലും ഇനി നടക്കാൻ പോകുന്നത് കിരൺ കല്യാണി വിവാഹമാണ് . ആൾറെഡി ആ ഒരു ഷൂട്ടൊക്കെ കഴിഞ്ഞിട്ടുണ്ട് എന്ന് നമുക്കറിയാം. പ്രൊമോയിൽ മാത്രമല്ല, ലൊക്കേഷൻ വീഡിയോയും ഒരിടയ്ക്ക് വൈറലായി മാറിയിരുന്നു. അതുകൊണ്ട് എപ്പോഴെങ്കിലും ഒരു കല്യാണ സീൻ പ്രതീക്ഷിക്കാം.

ഇനി കഴിഞ്ഞ ദിവസം നല്ല സ്‌ട്രോങ് പഞ്ച് ഡയലോഗ് ആയിരുന്നു സി എസ് രാഹുലിനിട്ട് കൊടുത്തത്. കാലം തെറ്റി കടന്നുവന്നയാളാണ് സി എസ് എന്ന് രാഹുൽ വിശേഷിപ്പിക്കുന്നുണ്ട്. അതിന് ഒരൊറ്റ മറുപടിയെ പറയാനുള്ളു…

ലേറ്റാ വന്താലും ലേറ്റസ്റ്റാ വാരുവേ… അപ്പോൾ സി എസ് വന്നിരിക്കുന്നത് കളികൾ പഠിപ്പിക്കാനാണ് അതുപക്ഷേ രാഹുലിനെ മാത്രമല്ല… പ്രകാശനെക്കൂടിയാണ് എന്നോർക്കുമ്പോൾ ഒരു മനസുഖം. ഇനി പ്രകാശൻ കളത്തിൽ ഇറങ്ങാൻ പോകുകയാണ്. ഇറക്കുന്നത് സേനന്റെ ബുദ്ധിയായതുകൊണ്ട് തന്നെ , പ്രകാശൻ തെന്നിയടിച്ചു വീഴും….

ഒരു ലക്ഷം രൂപയാണ് സേനൻ പ്രകാശന് മുന്നിലേക്ക് വെച്ചുനീട്ടുന്നത്. പണം കണ്ടു കണ്ണുമഞ്ഞളിക്കുന്ന പ്രകാശൻ ഇനി എന്തായാലും സേനൻ കി കൊടുത്ത് ചലിക്കുന്ന പാവയാകും. അതോടെ കിരൺ ബാക്കി വച്ച കണക്ക് കിരണിന്റെ അച്ഛൻ കൊടുത്തോളും.

പിന്നെ രഹുലിനെ കിരൺ പഞ്ഞിക്കിടുന്ന സീനും അടിപൊളിയായിരുന്നു. കമ്പനിയിലെ എല്ലാവരെയും വിശ്വാസമാണ് പക്ഷെ രാഹുലിനെ വിശ്വാസമില്ല എന്നുതന്നെ പറഞ്ഞു. പിന്നെ പാറുക്കുട്ടിയും സേനനും കണ്ടുമുട്ടുന്ന സീൻ.. പാറു എവിടെ ആണെങ്കിലും അവിടെ പൊളിക്കും. പിന്നെ എവിടെ നിൽക്കണം എന്നറിയാതെ പറന്നു നടക്കുകയാണ് പാറു.

പിന്നെ എല്ലാം കഴിഞ്ഞ് ഇന്നലെ കല്യാണി കിരൺ ഫോൺ കാൾ ഉണ്ടായിരുന്നു. അവരുടെ കോമ്പിനേഷൻ സീൻ ഒക്കെ ഇഷ്ടമായി. പക്ഷെ ഇനിയും കല്യാണി സംസാരിക്കുമോ ഇല്ലയോ എന്നുള്ളത് വലിച്ചു നീട്ടാതെ ഒന്ന് കാണിച്ചുകൂടെ….കല്യാണം അല്ലെങ്കിൽ കല്യാണിയുടെ സംസാരശേഷി ഇതിൽ ഒരു തീരുമാനം എത്രയും പെട്ടന്ന് ആ ക്കിത്തരണം ടീമേ…

about mounaragam

More in Malayalam

Trending

Recent

To Top