Connect with us

റാണിയമ്മയുടെ വിവാഹ നാടകം വിജയിക്കുന്നു ;ആദി സാറിനെ പോലെ ഋഷിയും സൂര്യയെ വിവാഹം കഴിച്ച് മാളിയേക്കലിലേക്ക് ; അതിഥി ടീച്ചർ രണ്ടാം ഭാഗമാണോ സൂര്യ കൈമൾ ;കൂടെവിടെ പരമ്പര പുത്തൻ ട്വിസ്റ്റ് ഇങ്ങനെ !

Malayalam

റാണിയമ്മയുടെ വിവാഹ നാടകം വിജയിക്കുന്നു ;ആദി സാറിനെ പോലെ ഋഷിയും സൂര്യയെ വിവാഹം കഴിച്ച് മാളിയേക്കലിലേക്ക് ; അതിഥി ടീച്ചർ രണ്ടാം ഭാഗമാണോ സൂര്യ കൈമൾ ;കൂടെവിടെ പരമ്പര പുത്തൻ ട്വിസ്റ്റ് ഇങ്ങനെ !

റാണിയമ്മയുടെ വിവാഹ നാടകം വിജയിക്കുന്നു ;ആദി സാറിനെ പോലെ ഋഷിയും സൂര്യയെ വിവാഹം കഴിച്ച് മാളിയേക്കലിലേക്ക് ; അതിഥി ടീച്ചർ രണ്ടാം ഭാഗമാണോ സൂര്യ കൈമൾ ;കൂടെവിടെ പരമ്പര പുത്തൻ ട്വിസ്റ്റ് ഇങ്ങനെ !

മലയാള സീരിയലുകൾ എല്ലാം എടുത്തുനോക്കുമ്പോൾ കുറച്ചൊന്നുമല്ലാത്ത എന്തൊക്കെയോ പ്രശ്നങ്ങൾ കാണാം. ലാഗ് വരുന്നു എന്നുള്ളത് ഗുരുതരപ്രശ്നമെങ്കിലും അത് ആവശ്യമാകുന്നിടമുണ്ട്. ഇവിടെ ഒക്കെ സംഭവിക്കുന്നത് നല്ല അടിപൊളി ക്യാമ്പസ് പ്രണയം കാണിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടന്നവസാനിപ്പിക്കുക. എന്നാൽ പ്രാധാന്യമില്ലാത്ത കുറെ കഥാപാത്രങ്ങളെ ഒരു കാര്യവുമില്ലാതെ വിവരിച്ചങ്ങ് കാണിക്കുക… ഇതൊക്കെ ഇപ്പോൾ പല സീരിയലുകളിലും ഉള്ള അവസ്ഥയാണ്.

ഇനി കൂടെവിടെയിൽ നല്ലൊരു ക്ലാഷ് ഉണ്ടാകാനുള്ള തുടക്കമായിട്ടാണ് ഈ ലാഗ് ഇട്ട് കഥ കൊണ്ടുപോകുന്നത്. ശരിയാണ് പ്രണയം പോലെ മനോഹരമാണ് വിരഹവും… പക്ഷെ ആ മനോഹര വിരഹം എന്നുപറയുന്നത് ആര്യയുടെയും മോഹനന്റേയും കഥ കാണിച്ചും ജഗന്റെയും റാണിയമ്മയുടെയും പ്ലാൻ പറച്ചിലും , കൈമളിന്റെയും ദേവമ്മയുടേയുടെയും കുലസ്ത്രീ കോഴ്‌സും കാണിച്ചു നശിപ്പിക്കലല്ല.

ഇന്നലെ ജഗനും റാണിയമ്മയും തമ്മിലുള്ള സംസാരത്തിൽ ജഗൻ പറയുന്നുണ്ട്, സൂര്യയുടെ വീട്ടിൽ കയറി ആക്രമണം നടത്തിയത് താൻ മാത്രമാണെന്ന് അതിഥി വിശ്വസിക്കുകയില്ല എന്ന്. അതുകൊണ്ടുതന്നെ ഋഷിയും എല്ലാം അറിയും. അതിഥി പറയുന്ന കാര്യങ്ങളും അവന്റെ കോമൺ സെൻസും ഉപയോഗിച്ചാൽ തന്നെ മനസിലാകുമല്ലോ എന്നാണ് ജഗൻ പറഞ്ഞത്.

ആ കോമ്മൺ സെൻസ് ഋഷി സാർ കാണിക്കുവോ? ഈ സംഭവം ഉണ്ടായപ്പോൾ ഋഷി ആദ്യം സംശയിച്ചത് റാണിയമ്മയെ ആണെങ്കിലും അന്ന് രാത്രി തന്നെ റാണിയമ്മ പറഞ്ഞ വാക്ക് കേട്ടിട്ട് ഋഷി റാണിയമ്മയെ വിശ്വസിച്ചു വീട് വിട്ടിറങ്ങിയില്ല. ഒരു ഹീറോ ആയതുകൊണ്ട് എല്ലാകാര്യങ്ങളും കണ്ടറിഞ്ഞു ചെയ്യുന്ന വിവരമുള്ളവനാകണം എന്നൊന്നും വാശി പിടിക്കുന്നില്ല.

അല്ലേലും കൂടെവിടെയുടെ ആദ്യത്തെ കുറച്ചു കാലങ്ങൾക്ക് ശേഷം ഋഷിയുടെ സ്വഭാവം തീർത്തും ലോജിക്കില്ലാത്തതാക്കിയിരുന്നല്ലോ?. ഋഷി സൂര്യയെ പ്രൊപ്പോസ് ചെയ്ത സീൻ ആരും മറന്നിട്ടുണ്ടാകില്ലല്ലോ ? ഇന്നിപ്പോഴുള്ള ഋഷിയുടെ സ്വഭാവം കണ്ടിട്ട് ആ പഴയ വീഡിയോ എടുത്തുനോക്കിയാൽ രണ്ടും രണ്ടുപേരാണെന്ന് തോന്നും.

ഇനി ജഗനും റാണിയും ചേർന്ന് ഒരു മെഗാ ഓഫറിന്റെ കാര്യം പറയുന്നുണ്ട്. ആ ഓഫർ മറ്റൊന്നുമല്ല സൂര്യയുമായിട്ടുള്ള വിവാഹം മുൻകൈ എടുത്തു നടത്തിക്കൊടുക്കാൻ എന്നുള്ളതാണ്., ഇതിപ്പോൾ ഈ ഓഫർ പെറ്റമ്മയും പോറ്റമ്മയും ഒന്നിച്ചു മുന്നോട്ട് വെക്കുമ്പോൾ ഋഷി ആർക്കൊപ്പം നിൽക്കും എന്നാണ് കണ്ടറിയേണ്ടത് .

എന്റെ അഭിപ്രായത്തിൽ ഋഷി ആർക്കൊപ്പവും നിൽക്കാതെ സൂര്യയെ അവിടെ ഫ്രീ ആക്കണം. ഈ സമ്മർദത്തിന്റെ പേരിൽ ഏതായാലും ഋഷി സൂര്യ വിവാഹം നടക്കാൻ പാടില്ല. പകരം ജഗനോട് നേരിട്ട് പോയി സംസാരിക്കണം. സ്വത്തിനും പണത്തിനും വേണ്ടി സൂര്യയെ ഭീഷണിപ്പെടുത്തേണ്ട കാര്യമെന്താണെന്ന് ഋഷി തന്നെ അറിയാൻ മുന്നിട്ടിറങ്ങണം. സൂര്യയെ ഉപദ്രവിച്ചത് ജഗൻ ആണെന്നറിഞ്ഞിട്ട് ജഗനെ കാണാൻ പോലും ഋഷി പോയിട്ടില്ല.

പിന്നെ ഇന്നലെ കൈമൾ പറഞ്ഞ ഡയലോഗുകൾ…. എല്ലാം പേടിച്ചിട്ടാണ് , നമ്മൾ വീട്ടുതടങ്കലിലാണ് , എന്നൊക്കെ പറയുമ്പോൾ അറ്റ്ലീസ്റ്റ് സീരിയലുകൾ കുറേക്കൂടി ഒന്ന് വേഗത്തിൽ സഞ്ചരിച്ചാൽ നന്നായാനെ… ആ പിന്നെ കൈമളദ്ദേഹം മകൾക്ക് വേണ്ടി ഒരു കാര്യം ചെയ്യാൻ ദേവമ്മയെ ഉപദേശിച്ചു വിടുന്നുന്നു. സൂര്യയ്ക്ക് വേണ്ടി ഒരു ശത്രു സംസ്കാര പൂജ . അത് മതിയാകും റാണിയമ്മയെയും ജഗനെയും തോൽപ്പിക്കാൻ.

അല്ല , സൂര്യയുടെ വീട് ഇപ്പോൾ പട്ടണത്തിലാണോ? മാളിയേക്കാളൊക്കെ തലസ്ഥാന നഗരിയിൽ എന്ന് പലപ്പോഴും വലിയ സംഭവമായിട്ട് കഥയിൽ തന്നെ പറഞ്ഞിട്ടുണ്ട്. എന്നിട്ടും നമ്മുടെ ഈ നാട്ടിൽ ഒരു പോലീസുമില്ലേ? ജഗനെ ഒന്ന് ചോദ്യം ചെയ്യാൻ., എസ് പി സൂരജ് സാർ ട്രാൻസ്ഫെർ ആയെങ്കിൽ വേറെ പോലീസുകാർ വരേണ്ടതല്ലേ…

ദേവമ്മ അമ്പലത്തിലേക്ക് പോകാൻ നേരം ജഗന്റെ ഗുണ്ടകൾ തടഞ്ഞു നിർത്തുകയും ഞങ്ങളുടെ കൂടെ വരനാണെങ്കിൽ പോകാം എന്നൊക്കെ ആ സ്ത്രീയോട് പറയുകയും ചെയുന്നു. അങ്ങനെ ആക മൊത്തം ലോക്കായിരിക്കുകയാണ്. അപ്പോൾ സൂര്യ ഇറങ്ങി വരുന്നുണ്ട്…

ഒരു മിടുക്കിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണ് സൂര്യ . അല്ലെ… ആ ആണെന്ന് ആണ് കഥയിൽ പറഞ്ഞിട്ടുള്ളത്… ലോജിക്കില്ലായ്മയിലെ ലോജിക്ക് നോക്കലാണ് ഞാൻ ചെയ്യുന്ന തെറ്റെന്നു അറിയാം എങ്കിലും .. നമ്മൾ ഇതൊക്കെ ഒന്ന് നോക്കണമല്ലോ….

ഇനി വരാനിരിക്കുന്ന എപ്പിസോഡുകൾ വമ്പൻ ട്വിസ്റ്റാണ്. സൂര്യയുടെ വളയിടീൽ വരെ റാണിയമ്മ നടത്തുന്നുണ്ട്.. അവിടെ ഒക്കെ സൂര്യ തീരുമാനം എടുക്കണം. ഇല്ലെങ്കിൽ ഇവിടെ സംഭവിക്കാൻ പോകുന്നത് ആദി സാർ അതിഥി ടീച്ചറെ മാളിയേക്കലിൽ വിവാഹം കഴിച്ചു കൊണ്ടുപോയതുപോലെ ആകും . ആദി സാർ ചെയ്തപോലെ ഒരു തണുപ്പൻ കഥാപാത്രമായി ഋഷിയെ മാറ്റാനാണ് എങ്കിൽ തുടക്കം മുതൽ അതുതന്നെ മതിയായിരുന്നു. ഇതിപ്പോൾ കലിപ്പൻ ഋഷി എന്നൊക്കെ പറഞ്ഞിട്ട് …. ഏതായാലും കുറേക്കൂടി മുന്നോട്ട് പോയിട്ടാകും ഋഷിയുടെയും സൂര്യയുടെയും പ്രതികാരങ്ങൾ ഉണ്ടാവുക… അത് പ്രതീക്ഷിച്ചിരിക്കാം എന്നല്ലാതെ ഒന്നും നമുക്ക് ഇപ്പോൾ ചെയ്യാൻ സാധിക്കില്ല.

about koodevide

More in Malayalam

Trending

Recent

To Top