Malayalam
കെട്ടിയ ഭാര്യയെ സഹോദരിയെ പോലെ കാണുന്ന ശിവമാഹാത്മ്യം; ഉത്തമ ഭർത്താക്കന്മാർക്ക് മാതൃകയായി സാന്ത്വനത്തിലെ ശിവൻ ; അടിപൊളി ട്രോളുകളോടെ സാന്ത്വനം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു!മീഡിയയിൽ ചർച്ചയാകുന്നു!
കെട്ടിയ ഭാര്യയെ സഹോദരിയെ പോലെ കാണുന്ന ശിവമാഹാത്മ്യം; ഉത്തമ ഭർത്താക്കന്മാർക്ക് മാതൃകയായി സാന്ത്വനത്തിലെ ശിവൻ ; അടിപൊളി ട്രോളുകളോടെ സാന്ത്വനം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു!മീഡിയയിൽ ചർച്ചയാകുന്നു!
കുടുംബ പ്രേഷകരുടെ മനം കവർന്ന പരമ്പര സാന്ത്വനത്തിൽ ഇപ്പോൾ ശിവാഞ്ജലി പ്രണയത്തോടൊപ്പം സാവിത്രി അമ്മായിയുടെ അസുഖവും ചർച്ചയാവുകയാണ് . സുഖമില്ലാതിരുന്ന സാവിത്രി അമ്മായിയെ ശിവനും അഞ്ജുവും ചേർന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതും തുടർന്ന് അമ്മായിക്ക് ഹാർട്ടിന്റെ ഒരു വാൽവിന് തകരാറുണ്ട് എന്ന് ശിവൻ അറിയുന്നു. എന്നാൽ ഇതൊന്നും അഞ്ജുവിനെയും ശങ്കരൻ മാമ്മനെയും അറിയിക്കുന്നില്ല. എപ്പോൾ ശിവൻ അഞ്ജുവിനോടും ശങ്കരനോടും എല്ലാം പറയുന്നുണ്ട് . അമ്മായിക്ക് ബി പി മാത്രം അല്ല ഹാർട്ടിനും പ്രശ്‌നം ഉണ്ട് എന്നാണ് പറയുന്നത്. ഇത് കേട്ട് അകെ തകരുകയാണ് അഞ്ജുവും അച്ഛനും . എന്നാൽ ഇത് ഒന്ന് സാവിത്രിയെ അറിയിക്കുന്നില്ല.
ഇതിനിടയിൽ ജയന്തി അഞ്ജുവിനെയും ശിവനെയും തെറ്റിക്കാൻ ശ്രമിക്കുന്നതുമാണ് പരമ്പരയിൽ പറയുന്നത്. സാവിത്രി അമ്മായികൂടെ ഇപ്പോൾ ശിവനെ മനസ്സിലാക്കാനും സ്നേഹിക്കാനും തുടങ്ങിയപ്പോൾ ജയന്തിക്ക് സഹിക്കാൻ കഴിയുന്നില്ല. മറ്റുള്ളവരുടെ ജീവിതത്തിൽ തലയിട്ട് അവർക്കിടയിൽ പ്രശ്‌നം ഉണ്ടാക്കിയില്ലെങ്കിൽ ഒരു സമാധാനവും കിട്ടില്ല ജയന്തിക്ക് . കഴിഞ്ഞ എപ്പിസോഡിൽ ശിവനും അഞ്ജലിയും ഒരുമിച്ചല്ല കിടക്കുന്നത് എന്ന് സാവിത്രിയോട് പറയുന്നുണ്ട് . അതിനു അഞ്ജലി നല്ല മറുപടി കൊടുക്കുന്നുണ്ട് മേലാൽ ഞങ്ങളുടെ പ്രൈവസിയിൽ കേറി ഇടപെടരുത് എന്നാണ് അഞ്ജു ജയന്തിയോട് പറയുന്നത് .
സാവിത്രി ഇന്നലത്തെ എപ്പിസോഡിൽ പറയുന്നുണ്ട് ഹോസ്പിറ്റലിലിൽ പോകുമ്പോ മുഴുവൻ എന്റെ മനസ്സിൽ എന്റെ മകളെ കുറിച്ച ഓർത്താണ് ടെൻഷൻ . അവൾ എങ്ങനെ ശിവന്റെ കൂടെ ജീവിക്കും . പക്ഷെ ഇപ്പൊ എനിക്ക് ആ പേടിയില്ല ഞാൻ ഇല്ലാതായാലും എന്റെ മകളെ ശിവൻ പൊന്നു പോലെ നോക്കും എന്ന്. അമ്മയുടെ മകളെ കുറിച്ചുള്ള ആധി മനാസ്സിലാകും. പക്ഷെ എന്ത് കൊണ്ട് ഈ ‘അമ്മ മകൾ സ്വന്തം കാലിൽ നിൽക്കണം എന്ന ആഗ്രഹിക്കുന്നില്ല. നല്ല ഒരുത്തന്റെ കൈയിൽ മകളെ പിടിച്ചു കൊടുത്താൽ പിന്നെ എല്ലാം പൂർത്തിയായി സമാധാനമായി കണ്ണടക്കാം എന്ന ക്ലിഷേ സാധനം ഇനിയെങ്കിലും ഒന്ന് മാറ്റിപിടിച്ചുടെ റൈറ്റർ മാമ്മ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത് . പെൺ മക്കൾക്ക് നിങ്ങൾ നേടി കൊടുക്കണ്ടത് നല്ല ഒരു ഭർത്താവിനെ അല്ല അവൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുക , സ്വന്തം കാലില്‍ നില്‍ക്കാന്‍ അവളെ പഠിപ്പിക്കുകയാണ് വേണ്ടത് . വിവാഹം എന്നത് ജീവിതത്തിന്റെ അവസാന വാക്കല്ല എന്നൊക്കെയാണ് പ്രേക്ഷകർ പറയുന്നത് .
വീട്ടിൽ നിൽക്കാൻ പോയ അപ്പു സാന്ത്വനത്തിലേയ്ക്ക് മടങ്ങി എത്തിയിരിക്കുകയാണ്. വീട്ടിലെത്തി കുറച്ച് ദിവസം കഴിഞ്ഞപ്പോൾ തന്നെ സാന്ത്വനത്തിലേയ്ക്ക് പോകണമെന്ന് അപർണ്ണയ്ക്ക് തോന്നിയിരുന്നു. എന്നാൽ ഓരോ അടവുകൾ പറഞ്ഞ് മകളെ പിടിച്ചു നിർത്തുകയായിരുന്നു തമ്പി. എന്നാൽ ഇപ്പോൾ തിരികെ എത്തിയിരിക്കുകയാണ് അപർണ്ണ.
ശിവാഞ്ജലി ഫാൻസ് കാണാൻ ഏറെ കാത്തിരുന്ന സീനായിരുന്നു അഞ്ജുവും ശിവനും ഒരുമിച്ച് കിടക്കുന്ന ആ സീൻ . ആ സീൻ വന്നതിനു ശേഷം പല വിമർശനങ്ങളും പല ട്രോളുകളും വരുന്നുണ്ട് . കെട്ടിയ ഭാര്യയെ സഹോദരിയെ പോലെ കാണുന്ന ശിവൻ മസ്സാണ് . പായയിൽ അവർക്കിടയിലെ ആ ഗ്യാപ്പ് വെച്ചിട്ട് സംവിധായകൻ ഒരു 50 എപ്പിസോഡ് ഇനിയും എടുക്കാൻ ചാൻസ് ഉണ്ട് എന്നൊക്കെ പല കമെന്റുകളും വരുന്നുണ്ട് .
ABOUT SANTHWANAM