Connect with us

വേർപിരിയലിന്റെ വക്കിൽ അപർണ്ണയും വിനീതും ; സത്യങ്ങൾ നീരജ അറിയുന്നതോടെ സംഭവിക്കാൻ പോകുന്നത് ഇതോ?; അമ്മയറിയാതെ സീരിയൽ പുത്തൻ വഴിത്തിരിവിലേക്ക്!

Malayalam

വേർപിരിയലിന്റെ വക്കിൽ അപർണ്ണയും വിനീതും ; സത്യങ്ങൾ നീരജ അറിയുന്നതോടെ സംഭവിക്കാൻ പോകുന്നത് ഇതോ?; അമ്മയറിയാതെ സീരിയൽ പുത്തൻ വഴിത്തിരിവിലേക്ക്!

വേർപിരിയലിന്റെ വക്കിൽ അപർണ്ണയും വിനീതും ; സത്യങ്ങൾ നീരജ അറിയുന്നതോടെ സംഭവിക്കാൻ പോകുന്നത് ഇതോ?; അമ്മയറിയാതെ സീരിയൽ പുത്തൻ വഴിത്തിരിവിലേക്ക്!

ഒരു തൂവൽ നഷ്ട്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ല അതുപോലെ ഒരു പരാജയത്തിലോ നഷ്ടത്തിലോ നമ്മൾ തളരാനും നിൽക്കരുത്. രണ്ടാഴ്ചയി തകർന്നു കിടന്നിരുന്ന അമ്മയറിയാതെ പഴയതിലും കരുത്തോടെ മുന്നേറാൻ പോകുന്ന എപ്പിസോഡാണ് ഇന്ന് നിങ്ങൾ കാണാൻ പോകുന്നത്. പ്രേക്ഷകർ കാണാൻ ആഗ്രഹിച്ചിരുന്ന മുഖങ്ങളെല്ലാം ഇന്ന് നിങ്ങൾക്ക് കാണാം.

അമ്പാടി അലീന കോംബോ ഇന്നും മിസ് ചെയ്യും എങ്കിലും സച്ചി അനുപമയെ കണ്ടെത്തുന്ന രംഗം ഉണ്ട് . വീണ്ടും അമ്മയറിയാതെയുടെ നട്ടെല്ലായ ത്രില്ലെർ സ്റ്റോറിയിലേക്ക് കഥ വഴി മാറുകയാണ്. അങ്ങനെ വരുമ്പോൾ ഇനി മുന്നോട്ട് ഈ കഥയുടെ തന്നെ ബാക്കി നമുക്ക് ആസ്വദിക്കാൻ സാധിക്കും.

ഇനി വിനീത് അപർണ്ണ കൂടിച്ചേരൽ നടക്കും ആ സീനിനോട് എനിക്ക് പേഴ്സണലി ഇന്ററസ്റ്റ് ഇല്ല. എങ്കിലും കഥയിൽ അവർ ഒന്നിക്കാൻ തന്നെയാണ് പോകുന്നത്. ചില സ്നേഹങ്ങളുണ്ട് അത് നല്ല ഭംഗിയുള്ള ചങ്ങലകളാണ്. അലങ്കാരം പോലെ കാലിനെ ചുറ്റിപ്പിണഞ്ഞു കിടക്കും. നമുക്ക് നോക്കുമ്പോഴും മറ്റുള്ളവർ കാണുമ്പോഴും ഭംഗിയാണ്…. സന്തോഷവുമാണ്. ആ സന്തോഷം നിങ്ങൾക്ക് സ്വീകരിക്കുകയും ചെയ്യാം . പക്ഷെ അത് ചങ്ങലയാണ്.. കാലിനെ ബന്ധിച്ചിട്ടുണ്ട് എന്നുള്ള അറിവും നിങ്ങൾക്ക് വേണം. പലപ്പോഴും പലരും സ്നേഹത്തിനു മുന്നിൽ അടിമപ്പെടാൻ ഇഷ്ടപ്പെടാറുണ്ട്. അതിലൊന്നും ഒരു പ്രശ്നവുമില്ല… ആ സന്തോഷം വേദനയ്ക്ക് വഴിമാറാതെ ശ്രദ്ധിക്കുകയെ വേണ്ടു.

ഇവിടെ ഇതുപറയാൻ കാരണം വിനീത് അപർണ്ണ ബന്ധം തന്നെയാണ്. ഇന്നത്തെ എപ്പിസോഡ് നിങ്ങൾ കാണുമ്പോൾ അതിൽ നിങ്ങൾക്കും മനസിലാകും ഈ ഒരു കാര്യം. അപർണ്ണയുടെ വേദന കണ്ടു അലീന ടീച്ചർ ആശ്വസിപ്പിക്കുന്നുണ്ട്. അപ്പോൾ അപർണ്ണ അലീനയോട് പറയും…

“ഞാൻ ഇനി വിനീതേട്ടൻ പറയുന്നത് കേട്ട് വിനീതേട്ടനെയും വിനീതേട്ടന്റെ അമ്മയെയും വേദനിപ്പിക്കാതെ അടങ്ങി ഒതുങ്ങി കഴിഞ്ഞോളം…. ” ഇങ്ങനെ അപർണ്ണ പറയുന്നത് കഥയിൽ ഒരു ആവശ്യമായിരിക്കാം. പക്ഷെ ഇങ്ങനെ പറയാൻ പഠിപ്പിക്കുകയല്ല പ്രതീപ് മാമൻ ചെയ്യുന്നത് എന്ന് നിങ്ങൾ തിരിച്ചറിയണം കേട്ടോ…

പിന്നെ അപർണ്ണയും വിനീതും എന്ത് പറഞ്ഞിട്ടാണ് വീണ്ടും അടുക്കുന്നത് എന്നുള്ളത് ഒരു ട്വിസ്റ്റ് തന്നെയാണ്. പിന്നെ നമ്മുടെ അമ്മയറിയാതെ പ്രേക്ഷകർ ആഗ്രഹിക്കുന്നതും ഒരു നല്ല എൻഡിങ് ആണ്. അപർണ്ണയും വിനീതും ഒന്നിച്ചിട്ടു വേണം അവരുടെ ക്യാമ്പസ് പ്രണയം കാണാൻ. ലൈബ്രറിയിലും കാന്റീനിലും ഒക്കെ നിന്നുള്ള കണ്ണും കണ്ണും കൈമാറൽ കാണണമെന്ന് നമ്മുടെ ഒരു പ്രേക്ഷക ധന്യ കുറിച്ചിരുന്നു. അങ്ങനെ ഉള്ള നല്ല കാഴ്‌ചകൾ ഉണ്ടാവട്ടെ…

പക്ഷെ ഇത് അമ്മയറിയാതെയാണ് , ദി ക്രൈം ത്രില്ലെർ സ്റ്റോറി അപ്പോൾ ആ കഥയിലേക്ക് കൂടി എത്തിയെ പറ്റു…. അമ്പാടിയെ ട്രെയിനിങ് ക്യാമ്പിൽ വച്ചുതന്നെ തീർക്കും എന്നും പറഞ്ഞ് പകൽ കിനാവ് കണ്ടുനടന്ന സച്ചിയെ പച്ചക്ക് വെട്ടി നുറുക്കാൻ അപർണ്ണയുടെ വരവ്. എന്നാൽ അപർണ്ണ വടി കൊടുത്ത് അടി വാങ്ങും പോലെ എല്ലാ സത്യങ്ങളും പറയുന്നത് ആ മണ്ടൻ നരസിംഹനോട്.. അയാൾ എല്ലാം കേട്ട് അതുപോലെ സച്ചിയോട് പറയും..

അതൊക്കെ കാണേണ്ടത് തന്നെയാണ്. അപ്പോൾ ഇന്ന് അമ്മയറിയാതെ പഴയ പ്രൗഢിയോടെ തിരിച്ചെത്തിയിരിക്കുകയാണ്. എനിക്ക് അമ്മയറിയാതെ സീരിയലിനോടുള്ള ഇഷ്ടം ഈ ഒരു ഡിറ്റെക്ടിവ് ത്രില്ലിംഗ് മോഡ് ആണ്. അത് തിരിച്ചു പിടിച്ചാൽ അമ്മയറിയാതെയുടെ യൂത്ത് പ്രേക്ഷകർക്ക് അടിപൊളി വിശ്വൻ എക്സ്‌പീരിയൻസ് തന്നെയാകും. അപ്പോഴും ആ ട്രൈനിങ് ക്യാമ്പ് കഴിയുമ്പോൾ മാരനെ മിസ് ചെയ്യുമല്ലോ എന്നോർത്ത് വിഷമം ഉണ്ട്.

about ammayariyathe

More in Malayalam

Trending

Recent

To Top