Connect with us

ഇന്ന് തന്നെ ആ ദുരന്തവും സംഭവിക്കുന്നു ; ഋഷ്യ പ്രണയത്തിലെ കുറുമ്പും കുസൃതിയും നൊമ്പരത്തിന് വഴി മാറുമ്പോൾ ജഗന്റെ മുന്നിൽ ചിന്നിച്ചിതറുന്ന സൂര്യയുടെ കുടുംബം; മറക്കാതെ കാണുക ക്യാമ്പസ് പ്രണയകഥ കൂടെവിടെ!

Malayalam

ഇന്ന് തന്നെ ആ ദുരന്തവും സംഭവിക്കുന്നു ; ഋഷ്യ പ്രണയത്തിലെ കുറുമ്പും കുസൃതിയും നൊമ്പരത്തിന് വഴി മാറുമ്പോൾ ജഗന്റെ മുന്നിൽ ചിന്നിച്ചിതറുന്ന സൂര്യയുടെ കുടുംബം; മറക്കാതെ കാണുക ക്യാമ്പസ് പ്രണയകഥ കൂടെവിടെ!

ഇന്ന് തന്നെ ആ ദുരന്തവും സംഭവിക്കുന്നു ; ഋഷ്യ പ്രണയത്തിലെ കുറുമ്പും കുസൃതിയും നൊമ്പരത്തിന് വഴി മാറുമ്പോൾ ജഗന്റെ മുന്നിൽ ചിന്നിച്ചിതറുന്ന സൂര്യയുടെ കുടുംബം; മറക്കാതെ കാണുക ക്യാമ്പസ് പ്രണയകഥ കൂടെവിടെ!

ചരിത്രം രാജാക്കന്മാരുടെയും യുദ്ധം ചെയ്തവരുടെയും മാത്രം കഥയല്ല, സ്നേഹിച്ചവരുടെയും കൂടിയാണ്. മാധവിക്കുട്ടി പറഞ്ഞ ഈ വാക്കുകളാണ് ഇന്നത്തെ കൂടെവിടെ കണ്ടപ്പോൾ എനിക്ക് തോന്നിയത്. സ്നേഹം അതാണ് ശരിക്കും എല്ലാം, വേണ്ടതുപോലെ വിളമ്പിയാൽ സ്നേഹവും ആഹാരവും നമ്മളാരും വേണ്ട എന്ന് പറയില്ല .

അപ്പോൾ നമ്മുടെ എല്ലാം പ്രിയപ്പെട്ട പരമ്പര കൂടെവിടെ മറ്റൊരു അടിപൊളി എപ്പിസോഡിലേക്ക് കടന്നിരിക്കുകയാണ്. ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ നിങ്ങൾ കഴിഞ്ഞ കുറച്ചുദിവസത്തിന് മുന്നേ ഋഷി സൂര്യയുടെ വീട്ടിൽ ചെന്നതും ഒന്നോർക്കുന്നത് നല്ലതാണ് . ആ ഒരു സീനുമായി കണക്റ്റ് ചെയ്ത് ഇന്ന് കുറെ കൊമെടി നടക്കുന്നുണ്ട്. ഋഷി ആദ്യമായിട്ടല്ല സൂര്യയുടെ വീട്ടിൽ വരുന്നത് എന്ന് സൂര്യയ്ക്ക് അറിയില്ലല്ലോ. അപ്പോൾ അതും കൂടി ഇന്നത്തെ എപ്പിസോഡിൽ കാണാം.

എന്നാൽ ഇന്ന് തന്നെ ഋഷ്യ പ്രണയത്തിനൊപ്പം ആ വലിയ ട്രാജഡിയും സംഭവിക്കുന്നുണ്ട്. ഞാൻ ഇന്നലെ കഥയുടെ ഏകദേശ ഐഡിയ പറഞ്ഞിരുന്നു. അതുപോലെ തന്നെ ഇന്ന് ഋഷിയുടെയും സൂര്യയുടെയും പിന്നാലെ ജഗൻ എത്തുന്നുണ്ട്. അപ്പോൾ ഋഷിയും സൂര്യയും തമ്മിൽ അകലുമോ ? എന്നാണ് എല്ലാ പ്രേക്ഷകരും ഉറ്റുനോക്കുന്നത്.

ആരെങ്കിലും അകറ്റാൻ നോക്കിയാൽ അകന്നുപോകുന്നവർ അല്ലാലോ സൂര്യയും ഋഷിയും , അതുകൊണ്ട് ആ പേടിയൊന്നും വേണ്ട. പിന്നെ പ്രണയം എന്നും സന്തോഷമാണ്. ഓരോ ദിവസവും പ്രണയത്തിൽ വീഴുക എന്നതാണ് പ്രണയിക്കുന്നവരുടെ വിജയം. ഇവിടെ സൂര്യയും ഋഷിയും ഓരോ നിമിഷവും പുതുതായി പ്രണയിച്ചുകൊണ്ടിരിക്കുകയാണ്. അതോ പഴകും തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ അവരുടെ പ്രണയത്തിന്റെ വീര്യം കൂടുന്നതാണോ?

ഏതായാലും ഇനിയുള്ള പ്രണയം അത്ര സുഖകരമായി കടന്നുപോകില്ല എന്നുറപ്പാണ്. പിന്നെ പറയാനുള്ള ഒരു പ്രധാന കാര്യം നമ്മൾ പ്രൊമോയിൽ കണ്ട ഭൂരിഭാഗം സീനും ഇന്നുതന്നെ കാണിക്കുന്നുണ്ട്. അപ്പോൾ പിന്നെ ഈ ആഴ്ച പ്രൊമോയിൽ കാണിക്കാത്ത കുറെ ട്വിസ്റ്റുകൾ കാണാനിരിക്കുന്നുണ്ട്. അല്ലേലും ഉപ്ലൂ ജനറൽ പ്രോമോ ഇടുന്നത് വൻ ഉടായിപ്പ് കാണിച്ചിട്ടാണ്.

ഇത്തവണത്തെ ജനറൽ പ്രൊമോ കണ്ട് കിളി പാറി എന്നായിരുന്നു പലരും കമന്റ് ചെയ്തത്. പക്ഷെ ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ പ്രൊമോയിൽ കാണിച്ചതെല്ലാം ബോധ്യമാകും. എന്നാൽ ഇനി ഋഷിയ്ക്കും സൂര്യയ്ക്കും തമ്മിൽ കാണാൻ അവസരം നിഷേധിക്കുന്നത് ഓർക്കുമ്പോഴാണ് വിഷമം.

ആ വേദന അൻഷിദയും ബിപിൻ ചേട്ടനും അഭിനയിച്ചു കാണിക്കുമ്പോൾ നമ്മളും കരഞ്ഞുപോകുമല്ലോ? അവരോട് അഭിനയിക്കാൻ പറയുമ്പോൾ എന്തിനാണ് ഇങ്ങനെ ജീവിച്ചു കാണിക്കുന്നത്. അതോ സൂര്യയെ ഇത്തരം സീനുകളിൽ കാണാൻ ഒരു പ്രത്യേക ഭംഗിയാണ് . ഏതായാലും അവരവിടെ തകർത്തു അഭിനയിക്കട്ടെ.. ഇതിനിടയിൽ കൂടെവിടെ ടീമിനോട് ഒരു കാര്യം ഓർമ്മപ്പെടുത്താനുണ്ട്. നാളെ ജനുവരി നാലാണ് . കൂടെവിടെ ജൈത്രയാത്ര തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയാവുകയാണ്.

ഉപ്ലൂവിന്റെ പ്രത്യേകം ശ്രദ്ധയ്ക്ക് ന്യൂ ഇയർ പ്രൊമോയിൽ പോലും ഋഷ്യ പ്രണയ രംഗങ്ങൾ കാണിക്കുന്നതിൽ പിശുക്ക് കാണിച്ചു. എന്നാൽ ഇതിപ്പോൾ കൂടെവിടെയുടെ മാത്രം ആഘോഷം ആണ്. അപ്പോൾ കൂടെവിടെ ഫാമിലിയ്ക്ക് ആശംസകൾ… പ്രണയവും നൊമ്പരവും ക്യാമ്പസ് നിമിഷങ്ങളും സൗഹൃദവും എല്ലാമെല്ലാമായ ഇനിയും കൂടെവിടെ മുന്നേറട്ടെ.. അതുപോലെ എല്ലാ കൂടെവിടെ പ്രേക്ഷകർക്കും ആശംസകൾ. ഇതുപോലെ എന്തിനും ഏതിനും കട്ടയ്ക്ക് നിൽക്കുന്ന പ്രേക്ഷകർ. വെറും പ്രേക്ഷകർ അല്ല, ഉറച്ച നിലപാടുള്ള പ്രേക്ഷകർ, നിങ്ങൾ മാസ്സ് ആണ്, നിങ്ങളുടെ കൈയിൽ എന്തിനും മറുപടി ഉണ്ട് എന്നതാണ് ഒരു രസകരമായ കാര്യം.

അതുമാത്രമല്ല നല്ല വീഡിയോ എഡിറ്റർസ് കൂടി നിങ്ങൾക്കിടയിൽ ഉണ്ട്. ഇൻസ്റ്റ നിറയെ ഋഷ്യ ലവ് സീൻസ് ആണ്. അത്രമാത്രം നിങ്ങൾ എഫോർട്ട് എടുക്കുന്നത് കാണുമ്പോൾ സമ്മതിക്കണം. അതെല്ലാം തന്നെ മാക്സിമം ബിപിനും അൻഷിദയും ഷെയർ ചെയ്തും കാണാറുണ്ട്. പിന്നെ കമന്റ് തൊഴിലാളികൾ ക്ക് സുഖം തന്നെയല്ലേ.. അതും ഇപ്പോൾ കൂടെവിടെ കമന്റ് ബോക്സിലെ ഒരു പ്രധാന ആകർഷണമാണ്. ഇന്നത്തെ എപ്പിസോഡ് നിങ്ങളെല്ലാം ടി വിയിൽ തന്നെ കാണുക. അതുപോലെ നാളെ എന്ത് സർപ്രൈസ് ആകും ഉണ്ടാവുക എന്നും കാത്തിരുന്ന് കാണാം…

about koodevide

More in Malayalam

Trending

Recent

To Top