Connect with us

അമ്പമ്പോ പൊളിച്ചു; നരസിംഹത്തിന്റെ ചതി മണത്തറിഞ്ഞ് അമ്പാടി ; വിനീത് അപർണ്ണയെ ഉപേക്ഷിക്കില്ല; പ്രതീക്ഷയുള്ള ആ കാഴ്ച്ച ; അമ്മയറിയാതെ പരമ്പര പുത്തൻ വഴിത്തിരിവിലേക്ക്!

Malayalam

അമ്പമ്പോ പൊളിച്ചു; നരസിംഹത്തിന്റെ ചതി മണത്തറിഞ്ഞ് അമ്പാടി ; വിനീത് അപർണ്ണയെ ഉപേക്ഷിക്കില്ല; പ്രതീക്ഷയുള്ള ആ കാഴ്ച്ച ; അമ്മയറിയാതെ പരമ്പര പുത്തൻ വഴിത്തിരിവിലേക്ക്!

അമ്പമ്പോ പൊളിച്ചു; നരസിംഹത്തിന്റെ ചതി മണത്തറിഞ്ഞ് അമ്പാടി ; വിനീത് അപർണ്ണയെ ഉപേക്ഷിക്കില്ല; പ്രതീക്ഷയുള്ള ആ കാഴ്ച്ച ; അമ്മയറിയാതെ പരമ്പര പുത്തൻ വഴിത്തിരിവിലേക്ക്!

ഏഷ്യാനെറ്റ് പരമ്പരകളിൽ ത്രില്ലെറായി എത്തിയ ഏറ്റവും മികച്ച പരമ്പരയാണ് അമ്മയറിയാതെ. എന്നാൽ കുറച്ചു ദിവസങ്ങളായി അപർണ്ണ വിനീത് കഥയിലൂടെ കടന്നുപോകുന്നതിനാൽ പ്രേക്ഷകർ ഏറെ നിരാശയിലാണ്. അമ്മയറിയാതെ 400 ഓളം എപ്പിസോഡുകൾ കഴിഞ്ഞിരിക്കുകയാണ്. അമ്മയറിയാതെ ഇതുവരെ വിജയകരമായി പോയതുകൊണ്ടുതന്നെ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിൽ നിൽക്കുന്നതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് ഇനിയും പ്രതീക്ഷയാണ് ഉടൻ തന്നെ കഥ മാറുമെന്ന്.

കഥയെ കുറിച്ച് പരാതി പറയുന്നുണ്ടങ്കിലും റേറ്റിങ് കൂടുന്നുണ്ടല്ലോ എന്നും നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും. പൊതുവെ മലയാളം സീരിയൽ പ്രേക്ഷകർ ഭൂരിപക്ഷവും മുതിർന്നവരാണ് , അവർ ടി വി യിൽ തന്നെ കാണുന്നവരാണ്. എന്നാൽ സോഷ്യൽ മീഡിയ ഡിസ്കഷനിൽ വരുന്ന സീരിയൽ പ്രേക്ഷകർ കൂടുതലും ഹോട്സ്സ്റ്റാറിലാകണം കാണുക. പിന്നെ കഥ ആൾറെഡി തന്നെ യു ട്യൂബിലും കമെന്റ് ബോസ്കിലും കിട്ടും… അപ്പോൾ റേറ്റിങ്ങിനെ ബാധിക്കുന്നത് അത്തരത്തിലാണ്…

പക്ഷെ യൂത്ത് പ്രേക്ഷകർ കുറെ കൂടി സീരിയലിനെ ചർച്ച ചെയ്യുന്നത് ആരോഗ്യപരമായിട്ടാണ്. സീരിയലിൽ ഗ്ലോറിഫൈ ചെയ്തു കാണിക്കുന്ന ടോക്സിക് എലെമെന്റ്സ് ഒക്കെ മനസിലാക്കി സംസാരിക്കാൻ ഇന്നത്ത തലമുറയ്ക്ക് സാധിക്കുന്നുണ്ട്. എന്നാലും അമ്മയറിയാതെ സീരിയൽ ഫാൻസ്‌ കുറേക്കൂടി സ്ട്രോങ്ങ് ഫാൻസ്‌ ആണ്. അങ്ങനെ ചെറിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായാലും അവർ സീരിയലിനെ തള്ളിപ്പറയില്ല… പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് പതിവ്. എന്നാൽ ഇപ്പോൾ വിനീത് അപർണ്ണ സീനുകൾ മാത്രമായതോടെ കുറെയൊക്കെ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.

ഇപ്പോഴുള്ള എല്ലാ സീരിയലുകളുടെയും പ്രേക്ഷകർ രസകരമായ ട്രോളുകളുമായിട്ടാണ് എത്തുന്നത്. കൂടെവിടേയ്‌ക്ക് കണ്ടപോലെ തന്നെ അമ്മയറിയാതെയിലും കഥാപാത്രങ്ങൾ കമന്റ് ബോക്സിലേക്ക് എത്തിയിട്ടുണ്ട്.

മാന്യൻ വിനുമോൻ ആണ് കൂട്ടത്തിൽ ഏറെ സംസാരം. അലീന ടീച്ചർക്ക്‌ പ്രേക്ഷകർ ഇട്ടിരിക്കുന്ന പേര് ഉപദേശ റാണി അലീന. ഒരുപക്ഷെ അലീന ടീച്ചർ വളരെ പക്വതയോടെ കുറെ കാര്യങ്ങൾ പറയുന്നതിനാലാകണം അങ്ങനെ ഒരു വട്ടപ്പേര് ടീച്ചർക്ക് കൊടുത്തിരിക്കുന്നത്. പിന്നുള്ള രസകരമായ കഥാപാത്രം ഗജനി ആണ്… വെറും ഗജനി അല്ല… ചുറ്റിക ഗജനി, മഹാനായ മഹി അച്ഛനും , ട്രൂ ലവ് അപർണ്ണയും നിറയ്ക്കും ഒക്കെ പേരുണ്ട്. പക്ഷെ അതൊന്നും അത്ര സുഖമുള്ള പേരല്ല…

എല്ലാം കഥാപാത്രങ്ങളുടെ സ്വഭാവം നോക്കിയാണ് പ്രേക്ഷകർ ഇട്ടിരിക്കുന്നത്. അല്ലാതെ ഒന്നും
വ്യക്തിപരമല്ല… അങ്ങനെ ആവുകയും അരുത്..

ഇനി ഈ ആഴ്ചയോടെ അപർണ്ണ വിനീത് ട്രാക്ക് തീരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നത്തെ എപ്പിസോഡിൽ ടീച്ചറും മാഷും തമ്മിലുള്ള നല്ലൊരു പിണക്കം കാണാം… ഒപ്പം മാരന്റെ ലവ് സ്റ്റോറിയും കിട്ടും … അതൊക്കെ നിങ്ങൾക്ക് ഇന്ന് വഴിയേ അറിയാം…

പിന്നെ അമ്പാടി കുറെയൊക്കെ അലീന ടീച്ചറുടെ കഥയും മാരനോട് പറയുന്നുണ്ട്. ഇതിനിടയിൽ അമ്പാടി നരസിംഹനെ നന്നായി മനസിലാക്കിയിട്ടുണ്ട്. നരസിംഹനെ പറഞ്ഞുവിട്ടത് ആരെന്നു കൂടി അമ്പാടി ഒന്നറിഞ്ഞാൽ എല്ലാത്തിനും ഒരു തീരുമാനമാക്കാം. പിന്നെ ഇപ്പോൾ അനുപമയെ കാണുന്നതേയില്ല.. അനുപമയുടെ കഥയും ഒരു സസ്പെൻസ് ആയിക്കിടക്കുകയാണ്… കഥാപാത്രങ്ങളേക്കാൾ കൂടുതൽ ത്രില്ലിംഗ് കഥകൾ അമ്മയറിയാതെയിൽ കാണാം…

about ammayariyathe

More in Malayalam

Trending

Recent

To Top