Connect with us

പ്രണയിച്ച പെണ്ണിനെ തൊട്ടാൽ സഹിക്കില്ല ഈ കലിപ്പൻ ഋഷി ; ഇനി പ്രണയം നൊമ്പരമാകും; കൂടെവിടെ ത്രസിപ്പിക്കുന്ന കഥാ മുഹൂർത്തം!

Malayalam

പ്രണയിച്ച പെണ്ണിനെ തൊട്ടാൽ സഹിക്കില്ല ഈ കലിപ്പൻ ഋഷി ; ഇനി പ്രണയം നൊമ്പരമാകും; കൂടെവിടെ ത്രസിപ്പിക്കുന്ന കഥാ മുഹൂർത്തം!

പ്രണയിച്ച പെണ്ണിനെ തൊട്ടാൽ സഹിക്കില്ല ഈ കലിപ്പൻ ഋഷി ; ഇനി പ്രണയം നൊമ്പരമാകും; കൂടെവിടെ ത്രസിപ്പിക്കുന്ന കഥാ മുഹൂർത്തം!

ബീ ലൈക്ക് വാട്ടർ മൈ ഫ്രണ്ട്…. ബ്രൂസ് ലീ പറഞ്ഞ വാക്കാണ്. പുതിയ വർഷം തുടങ്ങി ഇപ്പോൾ മണിക്കൂറുകൾ പിന്നിട്ടു… ഒരു പുതിയ പുസ്തകം തുറന്നുവച്ചിട്ട് അതിൽ എന്തൊക്കെയോ എഴുതിക്കൂട്ടി… ചിലരൊക്കെ കഴിഞ്ഞ വർഷത്തിന്റെ ബാക്കി തന്നെ എഴുതി പോകുകയായിരിക്കാം… ചിലർ ഇനിയും എഴുതി തുടങ്ങാതെ ഭയന്ന് നിൽക്കുകയാകാം… അതുമല്ലങ്കിൽ ഒന്നും എഴുതാനില്ലെന്ന വേദനയിലും ആകാം…

എന്തുതന്നെയായാലും നമ്മുടെ കയ്യിലായിരിക്കണം പുസ്തകവും പേനയും… അവിടെ വെള്ളം പോലെ ആകട്ടെ… അതിൽ ഒരുപാട് അർത്ഥം ഉണ്ട്.. ആർക്കും എങ്ങനെയും ഒരു വാക്കിനെ വ്യാഖ്യാനിക്കാമല്ലോ… വെള്ളം പോലെ ആകുക എന്ന് പറയുമ്പോൾ എനിക്ക് കൂട്ടിച്ചേർക്കാൻ ഒന്നും കൂടിയുണ്ട്. ഒരിക്കലും കെട്ടിക്കിടക്കുന്ന വെള്ളം പോലെ ആകരുത് ഒഴുകിക്കൊണ്ടിരിക്കണം.

അപ്പോൾ നമുക്ക് നമ്മുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ, പ്രണയവും നൊമ്പരവും എല്ലാം നിറഞ്ഞ ഒരു എപ്പിസോഡിലൂടെയാണ് 2021 ൽ നിന്നും കടന്നു പോയത് .

മനസ്സിനെ തൊടുന്ന സംഭാഷണങ്ങൾ.. നിമിഷങ്ങൾ നല്ലൊരു episode അതുതന്നെയായിരുന്നു പ്രേക്ഷകർക്കും പറയാനുണ്ടായിരുന്നത് . Writer, director, producer, actors, assist directors, associate director, production Controller, costume, make up, hair stylist, bgm, editor, dop, light boy, art deptmt, food എന്നുവേണ്ട എല്ലാവരും അതിഗംഭീരം, അതിലെ പോയ ഈച്ചയും പൂച്ചയും എന്തിന് വായുവിലെ microbes വരെ അഭിനന്ദനം അർഹിക്കുന്നു. ഋഷിയും സൂര്യയും സഞ്ചരിച്ച വണ്ടിയുടെ അടുത്തുകൂടെ പോയ വണ്ടികൾ വരെ നല്ല ഭംഗിയുള്ളതായിരുന്നു. അങ്ങനെ കുറെ പ്രശംസകൾ പ്രേക്ഷകർ പറയുന്നുണ്ട്. ആരെയും വിട്ടുപോയിട്ടില്ല… എല്ലാര്ക്കും നന്ദി പറഞ്ഞിട്ടുണ്ട് . അതാണ് കൂടെവിടെ പരമ്പരയുടെ പ്രേക്ഷകർ… അപ്പോൾ എല്ലാവര്ക്കും എല്ലാം മനസിലായല്ലോ….

പ്രണയം വാക്കുകൾ കൊണ്ട് വരെ ആസ്വദിക്കാൻ സാധിക്കുന്നതാണ് എന്ന് ഇന്നലെക്കൂടി കാണിച്ചു തന്നു. അത്രയ്ക്ക് ഹൃദയം തൊടുന്ന സംഭാഷണങ്ങൾ ആയിരുന്നു ഋഷിയും സൂര്യയും തമ്മിൽ ഉണ്ടായിരുന്നത്. അതിൽ തന്നെ ഋഷിയുടെ വാക്കുകൾ കണ്ണ് നിറയാതെ കേട്ടിരിക്കാൻ സാധിക്കില്ല അല്ലെ….

അവർക്കിടയിലെ വിരഹം , സൂര്യ വീട്ടിലേക്ക് പോകുന്നത് മാത്രമാണ് .. പക്ഷെ അത്ര ദിവസം പോലും മാറിനിൽക്കാൻ ഋഷിയെക്കൊണ്ടോ സൂര്യയെ കൊണ്ടോ സാധിക്കില്ല…

സൂര്യയുടെ കൈ പിടിച്ചു ഋഷി പറയുന്ന വാക്കുകളാണ് കഴിഞ്ഞ ദിവസത്തിലെ ഹൈലൈറ്റ്…

” എന്നെ കാണണം എന്ന് തോന്നുമ്പോൾ ഞാൻ അണിയിച്ച ഈ മോതിരത്തിൽ ഒന്ന് തലോടിയാൽ മതി… അറബിക്കഥയിലെ രാജകുമാരനെ പോലെ ഞാൻ മുന്നിൽ പ്രത്യക്ഷപ്പെടുവൊന്നുമില്ല… എന്നാലും കല്ലുമലയിലെ പേരറിയാത്ത ആ മൂർത്തിയുടെ മുന്നിൽ വച്ച് ഞാൻ തന്ന ആ വാക്ക് അപ്പോൾ തന്നെ ചുറ്റും മുഴങ്ങും

ഐ ലവ് യു… ഐ ലവ് യു മോർ താൻ എനിതിങ് ഇൻ ദിസ് വേൾഡ്….

ഈ ഭൂമിയിൽ ആരെക്കാളും എന്തിനേക്കാളും ഞാൻ നിന്നെ സ്നേഹിക്കുന്നു സൂര്യ എന്ന്…. “

ഈ വാക്കുകൾ അന്നും ഋഷി പറയുമ്പോൾ ഇരുട്ടിന്റെയും നിലാവിനെയും ഇടയിൽ ഋഷിയും സൂര്യയും… ഒപ്പം മഴയും ചുവന്ന പട്ടുതുണികളും.. ആ കാറ്റും… മണിമുഴക്കവും… ആ ദിവസത്തെ കാഴ്ച ആ വാക്കുകളിൽ നിന്നും കിട്ടും…

തുടർന്നും സൂര്യ ചോദിക്കുന്നുണ്ട്…

” എന്നെ കാണാൻ തോന്നുമ്പോഴോ ? അപ്പോൾ എന്തുചെയ്യും “

അതിനുള്ള മറുപടിയും ദൃഢമായ പ്രണയ ഭാഷയായി തോന്നി…

“നിന്നെ കാണാൻ തോന്നുമ്പോൾ ഞാൻ എവിടെ നോക്കിയാലും നിന്നെ മാത്രമേ കാണൂ സൂര്യ…. “

ഇത് കേൾക്കുന്നയുടൻ സൂര്യ ഋഷിയുടെ കൈ കാവിലേക്ക് ചേർത്ത് വെച്ചുകൊണ്ട് ചോദിക്കുണ്ട്… ” എന്തിനാണ് എന്നെ ഇത്രയേറെ സ്നേഹിക്കുന്നത് എന്ന്…. “

ഉടനെത്തന്നെ ഋഷി പറയുന്നുണ്ട്… ” എന്തിനാ എന്തിനാ നമ്മൾ ശ്വസിക്കുന്നത്.. ജീവിക്കാൻ വേണ്ടിയല്ലേ… എന്റെ ജീവിതത്തിന് ഒരു അർഥം ഉണ്ടെന്ന് വാക്യം ബോധ്യപ്പെടാൻ… “

അങ്ങനെ അവർ വീണ്ടും യാത്രയായി… വിരഹം കലർന്ന ഈ യാത്ര ഒരു വലിയ വേദനയിലേക്കാണ് കടക്കുന്നത്. ഇത്രനാൾ പ്രണയം ആയിരുന്നെങ്കിൽ ഇനി പ്രണയത്തിനു അവർ കൊടുക്കേണ്ടി വരുന്ന വിലയാണ്.. അത് എത്രമാത്രം വലുതാണെന്നത് ജനറൽ പ്രൊമോ വന്നപ്പോൾ തന്നെ മനസിലായിക്കാണണം. ജഗൻ ആണ് വില്ലൻ സൈഡിലെ ലീഡർ… ജഗന്റെ ബുദ്ധിക്കനുസരിച്ചു മാത്രമേ റാണി പോലും ചലിക്കു. ചില്ലറക്കളികൾ ഒന്നുമാകില്ല ഇനി… ഇടയിൽ സൂര്യ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഋഷിയെ നോക്കുന്ന സീൻ ഉണ്ട്… കാഞ്ചന മാലയായി പാർവതി അഭിനയിച്ച ഒരു സീൻ ആണ് അപ്പോൾ ഓർമ്മയിപ്പോൾ തെളിഞ്ഞത്… അൻഷിദയുടെയും ബിപിന്റെയും അഭിനയം ഡേ ബൈ ഡേ സൂപ്പർ ആകുകയാണ്.

about koodevide

More in Malayalam

Trending

Recent

To Top