Connect with us

എനിക്ക് സംസാരിക്കാൻ അൽപ്പം സമയം വേണം! അദ്ദേഹം പോയി! വാക്കുകൾ ഇടറി ശോഭന, കണ്ണീരോടെ ആരാധകരും.. പലരും ചോദിച്ച ചോദ്യത്തെപ്പറ്റി ശോഭന

Malayalam

എനിക്ക് സംസാരിക്കാൻ അൽപ്പം സമയം വേണം! അദ്ദേഹം പോയി! വാക്കുകൾ ഇടറി ശോഭന, കണ്ണീരോടെ ആരാധകരും.. പലരും ചോദിച്ച ചോദ്യത്തെപ്പറ്റി ശോഭന

എനിക്ക് സംസാരിക്കാൻ അൽപ്പം സമയം വേണം! അദ്ദേഹം പോയി! വാക്കുകൾ ഇടറി ശോഭന, കണ്ണീരോടെ ആരാധകരും.. പലരും ചോദിച്ച ചോദ്യത്തെപ്പറ്റി ശോഭന

നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ മുന്‍ നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമായി നിന്ന ശോഭന പെട്ടെന്നായിരുന്നു സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. തന്റെ വളര്‍ത്തു മകള്‍ക്കൊപ്പവും തന്റെ ഡാന്‍സ് അക്കാഡമിയായും മുന്നോട്ട് പോകികയാണ് താരം. സിനിമയിൽ സജീവമല്ലെങ്കിലും ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ശോഭനയും നടിയുടെ പഴയ ചിത്രങ്ങളും ചർച്ചാ വിഷയമാണ്. ഒരു ഇടവേളയ്ക്ക് ശേഷം ശോഭന അഭിനയിച്ച ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്.

38 വർഷമായി സിനിമ പ്രേക്ഷകരുടെ മനസ്സിൽ പകരം വയ്ക്കാനാകാത്ത ഇടം നേടിയ ശോഭന ചലച്ചിത്രമേഖലയ്ക്ക് നൽകിയ സംഭാവനകൾക്കുള്ള ആദരവായിട്ട് മധുരം ശോഭനം എന്നൊരു പരിപാടി സീ കേരളത്തിൽ നടന്നിരുന്നു. ഈ അസുലഭ വേദിയിൽ ശോഭനക്കൊപ്പം മഞ്ജു വാര്യർ അടക്കമുള്ള പ്രമുഖ താരങ്ങളും ഗായകരും മത്സരാർത്ഥികളും അണിനിരന്നിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നെടുമുടി വേണുവിനെ കുറിച്ച് താരങ്ങൾ പറഞ്ഞ വാക്കുകളാണ്. വെറും വാക്കിൽ ഒതുക്കാൻ പറ്റില്ലെന്നാണ് നെടുമുടിയെ കുറിച്ച് ശോഭന പറയുന്നത്.

”അദ്ദേഹത്തെ പറ്റി വെറുതെ അങ്ങനെ പറയാൻ ആകില്ല. ഇടക്ക് ചേട്ടൻ ഇല്ലാന്ന് അറിഞ്ഞപ്പോൾ ചിലർ എന്നോട് ചോദിച്ചു എന്തുകൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ എന്താണ് അദ്ദേഹത്തെ കുറിച്ചൊന്നും ഇടാത്തത് എന്ന്. പക്ഷെ ഞങ്ങൾ അതിലൊന്നും വിശ്വസിക്കുന്നില്ല. അത് ജസ്റ്റ് ഇടുക സെലെബ്രെറ്റ് ചെയ്യുക, അത് ലോകം എല്ലാം സെലെബ്രെറ്റ് ചെയ്യുന്നു. പക്ഷേ എനിക്ക് അതിനെ കുറിച്ചു സംസാരിക്കാൻ അൽപ്പം സമയം വേണം. എല്ലാവർക്കും അറിയാം അദ്ദേഹം നല്ലൊരു മൃദംഗിസ്റ്റ് ആണ് എന്ന്. അത് നല്ലൊരു കണക്ഷൻ ആയിരുന്നു ഞങ്ങൾക്കിടയിൽ. നമ്മൾ പരസ്പരം വർക്ക് ചെയ്യുമ്പോൾ അവരുടെ മഹിമ നമ്മൾ അറിയില്ല. അവർ പോയി കഴിയുമ്പോഴാണ് അതിനെ കുറിച്ച് നമ്മൾ ബോധവാന്മാർ ആകുന്നത്. അദ്ദേഹം പോയി. വാക്കുകൾ ഇടറിക്കൊണ്ട് ശോഭന നിർത്തിയിടത്തുന്നിന്നും മഞ്ജുവാണ് പിന്നീട് സംസാരിച്ചു തുടങ്ങിയത്.

ഭയങ്കര ഇമോഷണൽ ആണ് ആ ഒരു നഷ്ടം എന്ന് പറയുന്നത്. സിനിമയ്ക്ക് മാത്രമല്ല വ്യക്തിപരമായി അത് തീർത്താൽ തീരാത്ത നഷ്ടം തന്നെയാണ് എന്ന് മഞ്ജു പറയുമ്പോൾ ശോഭന വീണ്ടും സംസാരിക്കുന്നു. ഒരു കുടുംബം പോലെ അല്ലെ. അത് അങ്ങനെ വെറുതെ ഒരു മോമെന്റിൽ പറയാൻ ആകില്ല. ഒരു ഫാമിലി മെമ്പറിന്റെ നഷ്ടം ആണ് വേണു ചേട്ടന്റെ മരണം നൽകിയത്. മുകേഷും ഇന്നസെന്റും ആണ് പിന്നീട് സംസാരിക്കുന്നത്. ഞങ്ങൾ സിനിമയിൽ വരും മുൻപേ തന്നെ പരസ്പരം അറിയുന്നവർ ആണ്. ഒരിക്കലും ആ ദിവസങ്ങൾ വരില്ലല്ലോ, അനുഭവങ്ങളിലൂടെ പോകാൻ ആകില്ലല്ലോ എന്നത്, എന്നെ പോലെ തന്നെ പലർക്കും ദുഃഖം തന്നെയാണ്. അത് തീർന്നു. അവിടെ ഒരു ഫുൾ സ്റ്റോപ്പ് ആണ്- മുകേഷ് പറയുന്നു.

പിന്നീട് സംസാരിക്കുന്നത് ഇന്നസെന്റാണ്.

വിടപറയും മുൻപേ എന്ന സിനിമയിൽ വേണു മരിക്കുന്ന ഒരു സീൻ ഉണ്ട്. അനന്ത സ്നേഹത്തിന് ആശ്വാസം പകരും, പനിനീർ വെഞ്ചരിപ്പ് എന്ന ഗാനം . അത് ഞാൻ രണ്ടു പ്രാവശ്യം കണ്ടു. അത് കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് തോന്നി, അദ്ദേഹത്തിന് കാര്യങ്ങൾ ഏതാണ്ട് മനസിലായി കഴിഞ്ഞിരിക്കുന്നു എന്ന്. എന്റെ കുടുംബ സുഹൃത്ത്, സഹോദരൻ, എല്ലാം പങ്കു വയ്ക്കുന്ന ഒരാളാണ്. അങ്ങനെ ഉള്ള ഒരാൾ മനസ്സിൽ നിന്നും മായില്ല എന്നുറപ്പാണ്- ഇന്നസെന്റിന്റെ സംസാരം വേദിയിൽ കണ്ണീർ പടർത്തുന്നു.

മലയാള സിനിമ ലോകവും ആരാധകരും ഏറെ ഞെട്ടലോടെ ശ്രവിച്ച വിയോഗമാണ് നടൻ നെടുമുടി വേണുവിന്റേത്. ഒക്ടോബർ 13 ന് ആയിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ. മലയാള സിനിമയില്‍ കാമ്പും കാതലുമുള്ള കഥാപാത്രങ്ങളെ അനശ്വരമാക്കിയ സകലകലാവല്ലഭന്‍ നെടുമുടി വേണുവിന്റെ വിയോഗം ഇപ്പോഴും പലർക്കും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. ഒരു കാര്യം നമുക്ക് ഉറപ്പിച്ച പറയാം നടൻ അവിസ്‍മരണീയമാക്കിയ ചിത്രങ്ങളിലുടെ അദ്ദേഹം ജീവിക്കും.

More in Malayalam

Trending

Recent

To Top