Connect with us

മിത്ര പണി തുടങ്ങി ! സൂര്യ വീഴുമോ ? പ്രണയ സുന്ദര നിമിഷങ്ങളിലൂടെ കൂടെവിടെ !

serial

മിത്ര പണി തുടങ്ങി ! സൂര്യ വീഴുമോ ? പ്രണയ സുന്ദര നിമിഷങ്ങളിലൂടെ കൂടെവിടെ !

മിത്ര പണി തുടങ്ങി ! സൂര്യ വീഴുമോ ? പ്രണയ സുന്ദര നിമിഷങ്ങളിലൂടെ കൂടെവിടെ !

അങ്ങനെ കോളേജ് ക്യാമ്പസും പ്രണയവുമായി കൂടെവിടെ മുന്നാേട്ടുപോകുമ്പോൾ പകയുമായി മിത്രയും റാണിയമ്മയും സൂര്യയെ പിന്തുടരുകയാണ്. സൂര്യ ഇത്രയും ദിവസം ലീവ് എടുത്തത് കൊണ്ട് എക്സാം എഴുതാൻ പറ്റില്ല. അറ്റെൻഡൻസ് ഷോർട്ടെജ് കാരണം എക്സാം എഴുതാൻ പറ്റില്ലെന്നും. കോളേജ് അതോറിറ്റിയ്ക്ക് കൺവിൻസിങ് ആയ കാര്യം എന്തെങ്കിലും വേണം ലീവ് എടുത്തതിന് എന്നാൽ മാത്രമേ എക്സാം എഴുതാൻ കഴിയൂ എന്ന് റാണിയമ്മയും സംഘവും പറയുന്നു. ഞാൻ ലീവ് ലെറ്റർ പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട് പോരെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് സൂര്യ പറയുന്നു.

പക്ഷെ ഞാൻ ഇത്രയും നാൾ എവിടെയായിരുന്നു എന്നും ആരുടെ കൂടെ ആയിരുന്നു എന്നും നിങ്ങൾ എല്ലാവർക്കും അറിയാവുന്നതുകൊണ്ട് ഞാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് തരുന്നത് ഒരു നീതികേടായി പോകും . അതുകൊണ്ട് ഋഷി സർ എന്ത് പറഞ്ഞാന്നോ ലീവ് എടുത്തത് അതുതന്നെ എന്റെ കാര്യത്തിലും മതി എന്ന് സൂര്യ പറയുന്നു .ഇതു കേട്ട് വരുന്ന മിത്ര അതിന്റെ കാര്യമില്ല മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിച്ചാമതി ,എല്ലാ കാര്യവും റാണിയമ്മ നോക്കിക്കോളും സൂര്യ താൻ പേടിക്കണ്ട എന്ന് പറഞ്ഞു വിടുന്നു . സൂര്യ ഒന്ന് വിരട്ടാം എന്ന് കരുതിയ കുഞ്ഞിയും അനന്തനും ഒക്കെ അകെ നാണം കേട്ടിരിക്കുവാണ് . സൂര്യ അവരെ പൊളിച്ചടുക്കിയിരിക്കുകയാണ്

മിത്ര റാണിയമ്മായിയോട് പറയുകയാണ് നമ്മൾ അവളുടെ കൂടെ നിൽക്കുവാണെന്ന് തോന്നിപ്പിക്കണം എന്നിട്ടു വേണം നമ്മൾ കളി തുടങ്ങാൻ . പിന്നീട് പ്രമോയിൽ കണ്ട് കാണാൻ ഏറെ കാത്തിരുന്ന ക്ലാസ്സ്‌റൂം സീനാണ് കാണിക്കുന്നത് ”നിന്റെ സാർ എന്താ പെണ്ണേ ലേറ്റ് ആകുന്നത് ”’ എന്ന് സന ചോദിക്കുമ്പോൾ എന്റെ സാറോ നീ ഒന്ന് വെറുതെ ഇരിക്ക് സനാ ഇത് നീതു കേൾക്കണ്ട എന്ന് സൂര്യ പറയുന്നു ….അപ്പോഴാണ് നമ്മുടെ കഥാനായകൻ റൊമാന്റിക് ഹീറോ ഋഷിസാർ ക്ലാസ്സിൽ എത്തുന്നത് . ക്ലാസ്സിൽ എത്തിയതും ഋഷി ഇടം കണ്ണിട്ട് സൂര്യയെ നോക്കുന്നുണ്ടായിരുന്നു .സൂര്യയുടെ മുഖത്തും ഒരു പുഞ്ചിരിയും നാണവും ഉണ്ടായിരുന്നു . രണ്ടുപേരും ഈ സീനുകൾ തകർത്ത് അഭിയാനിച്ചിട്ടുണ്ട് . ഋഷി ക്ലാസ് എടുക്കാൻ തുടങ്ങുമ്പോൾ കുട്ടികൾക്കിടയിൽ സംസാരം കേട്ട് എന്താണ് എന്ന് ഋഷി ചോദിക്കുന്നു അതിന് ഒരു കുട്ടി സാർ കുറെ ദിവസമായി ക്ലാസിൽ വന്നില്ലല്ലോ അത് എന്താണ് എന്ന് ചോദിച്ചതാണ് എന്ന് പറയുന്നു. താൻ കുറച്ചു നാൾ ഔട്ടോഫ് സ്റ്റേഷൻ ആയിരുന്നു എന്നു പറഞ്ഞു ക്ലാസ് എടുക്കാൻ തുടങ്ങുന്നു . കഴിഞ്ഞ മൊഡ്യൂളിൽ ആർക്കെങ്കിലും ഡൌട്ട് ഉണ്ടോ എന്ന് .ഋഷി ചോദിക്കുമ്പോൾ മേഘ സംശയം ഉണ്ടെന്ന് പറയുന്നു . എന്താ മേഘ എന്താ തന്റെ സംശയം എന്ന് ചോദിക്കുന്നു.

സൂര്യയുടെ അടുത്തു വന്നു നിന്ന് മേഘയ്ക്ക് പറഞ്ഞുകൊടുക്കുമ്പോൾ ഋഷി ഇടക്കിടെ സൂര്യയെ നോക്കുകയും പിന്നെ അവളുടെ കൈയിൽ തൊടുകയും ഒക്കെ ചെയുന്നുണ്ട് .ഋഷി അവളുടെ കൈകളിൽ തൊടുമ്പോൾ ഋഷി അവൾക് മോതിരം അണിയിച്ചത് ഒക്കെ ഓർക്കുകയാണ് സൂര്യ. സൂര്യ സ്വപ്ന ലോകത്താണ് ഋഷിക്ക് അത് മനസ്സിലായി അത് കൊണ്ട് തന്നെ എല്ലാവരും ഇവിടെ തന്നെ ശ്രദ്ധിച്ചിരിക്കുവല്ലേ എന്ന് ചോദിക്കുന്നുണ്ട് . പക്ഷെ സൂര്യ ഇത് ഒന്നും കേൾക്കുന്നില്ല .സന സൂര്യയെ തട്ടി വിളിക്കുമ്പോഴാണ് അവൾ ഉണരുന്നത്. ക്ലാസ് കഴിഞ്ഞ ഋഷി പോകുമ്പോൾ സൂര്യടെ അടുത്ത വന്നു കുട്ടികൾ അല്ല തന്നെ കുറച്ചു ദിവസമായി കാണുനില്ലല്ലോ എവിടെ ആയിരുന്നു . സൂര്യ ഇല്ലാതിരുന്നപ്പോൾ തന്നെ ഋഷി സാറുമില്ല എന്നൊക്കെ പറയുന്നുണ്ട് .സൂര്യയുടെ അച്ഛൻ ഹോസ്പിറ്റലിലായതു കൊണ്ട് അവൾ അവിടെ അച്ഛന്റെ അടുത്തായിരുന്നു എന്ന് സന പറയുന്നു .അതെങ്ങനെ കൃത്യം ഋഷി സാർ ഔട്ടോഫ് സ്റ്റേഷൻ ആയപ്പോൾ തന്നെ സൂര്യയുടെ അച്ഛനും ഹോസ്പിറ്റലിൽ ആയി എന്നൊക്കെ അവർ ചോദിക്കുന്നുണ്ട് ..അപ്പൊ നീതു നിമയും പറയും ഋഷി സാർ മിത്രയും എൻഗേജ്മെന്റ് കഴിഞ്ഞ ഡൽഹിയിൽ പോയിരിക്കുവായിരുന്നു എന്ന് .ഇത് കേട്ട് നമ്മുടെ സൂര്യ ഒന്ന് ഞെട്ടുന്നുണ്ട് കാരണം അങ്ങനെ ഒരു കള്ളം ആണല്ലോ അവർ പറഞ്ഞത്.

പിന്നീട മിത്ര തന്റെ അടവ് എടുക്കുകയാണ് കരഞ്ഞുകൊണ്ട് ഋഷി അടുത്ത ചെല്ലുന്നു. എന്തിനാ കരയുന്നത് എന്ന് ചോദിക്കുമ്പോൾ എന്റെ ഗതികേട് ഓർത്തു കരഞ്ഞു പോയതാ എന്നൊക്കെ പറയുന്നുണ്ട് .ഇഷ്ട്ടപെട്ട പുരുഷൻ മറ്റൊരാളെ സ്നേഹിച്ചപ്പോഴും അത് അംഗീകരിച്ചവളാണ് ഞാൻ പക്ഷെ ആരും എന്നെ മനസ്സിലാക്കുന്നില്ല . പഠിപ്പിക്കുന്ന കുട്ടികൾ പോലും എന്നെ കളിയാക്കുകയാണ് എന്നൊക്കെ പറഞ്ഞു ഋഷിടെ മുൻപിൽ വൻ അഭിനയമാണ് .ഋഷി മിത്രയോട് മാപ്പ് പറയുന്നുണ്ട് . താൻ അറിയാതെയാണെങ്കിലും നിന്നോട് തെറ്റ്ചെയ്തു അതിന് മാപ്പ് എന്നൊക്കെ പറയുന്നു. ഋഷിയുമായി പഴയ സൗഹൃദം വേണം വേറെ ഒന്ന് വേണ്ട.

ഒരു കാര്യം നീ എനിക്ക് വേണ്ടി ചെയ്തു തരണം എന്ന് പറഞ്ഞ ഋഷിയ്‌ക്കൊപ്പം കാറിൽ യാത്ര ചെയ്യാൻ ആഗ്രഹം പ്രകടിപ്പിക്കുകയാണ് മിത്ര. അത് ഋഷി സമ്മതിക്കുമ്പോൾ നമ്മൾ മാത്രമേ മതി വേറെ ആരും വേണ്ട എന്ന് പറയുന്നുണ്ട് മിത്ര .ഇത് കേൾക്കുമ്പോൾ തന്നെ ഋഷിക്ക് കാര്യം മനസ്സിലാവുന്നുണ്ട് .മഋഷിയുടെ ചിരിയിൽ നിന്നും നോട്ടത്തിൽ നിന്നുമൊക്കെ അത് നമ്മുക്ക് മനസ്സിലാകും .മിത്ര കരുതുന്നത് ഋഷിടെ കൂടെ താൻ കാറിൽ കേറി പോകുമ്പോൾ സൂര്യ അത് കാണും അവൾക്ക് വിഷമാകും സൂര്യയുടെ മനസ്സിൽ സംശയത്തിന്റെ വിത്ത് പാകം എന്നൊക്കെ ആയിരിക്കും .പക്ഷെ ഋഷി മിത്ര പോകുമ്പോൾ തന്നെ ഫോണിൽ ഇത് വോയിസ് മെസ്സേജ് അയ്ക്കുന്നുണ്ട് അത് കേൾപ്പിക്കുന്നില്ല . എന്നാലും അത് സൂര്യയ്ക്ക് അയച്ചതാകും ഞാൻ മിത്രയുടെ കൂടെ പോകും എന്നായിരിക്കും .

More in serial

Trending

Recent

To Top