വെവ്വേറെ കുര്‍ബാനകളില്‍ ആയിരുന്നു ആദ്യം പങ്കെടുത്തത്, പിന്നീട് ഒരുമിച്ചായി… ലിന്റ നില്ക്കുന്ന വരിയുടെ എതിര് വശത്ത് നിന്ന് അവളെ നോക്കി നില്ക്കുന്നതും എന്റെ ശീലമായിരുന്നു;’ജീത്തു ജോസഫ്
വെവ്വേറെ കുര്‍ബാനകളില്‍ ആയിരുന്നു ആദ്യം പങ്കെടുത്തത്, പിന്നീട് ഒരുമിച്ചായി… ലിന്റ നില്ക്കുന്ന വരിയുടെ എതിര് വശത്ത് നിന്ന് അവളെ നോക്കി നില്ക്കുന്നതും എന്റെ ശീലമായിരുന്നു;’ജീത്തു ജോസഫ്
വെവ്വേറെ കുര്‍ബാനകളില്‍ ആയിരുന്നു ആദ്യം പങ്കെടുത്തത്, പിന്നീട് ഒരുമിച്ചായി… ലിന്റ നില്ക്കുന്ന വരിയുടെ എതിര് വശത്ത് നിന്ന് അവളെ നോക്കി നില്ക്കുന്നതും എന്റെ ശീലമായിരുന്നു;’ജീത്തു ജോസഫ്
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ജിത്തു ജോസഫ്. തന്റെ ജീവിത പങ്കാളിയായ ലിന്റയെ താന്‍ കണ്ടെത്തിയത് എങ്ങനെയാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ജീത്തു ജോസഫ്. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് തന്റെ പ്രണയ കഥ ജീത്തു ജോസഫ് വെളിപ്പെടുത്തിയത്.
പള്ളിയില്‍ വെച്ചുകണ്ടെത്തിയ പെണ്‍കുട്ടിയുമായി പിന്നീട് പരിചയത്തിലാവുകയും പ്രണയം പറയുകയും ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം ചെയ്യുകയുമായിരുന്നുവെന്നും ജീത്തു ജോസഫ് പറഞ്ഞു. തങ്ങളുടേത് ലവ് കം അറേഞ്ച്ഡ് മാരേജ് ആയിരുന്നുവെന്നും മലയാളത്തിന് നിരവധി ത്രില്ലര്‍ സിനിമകള്‍ സമ്മാനിച്ചിട്ടുള്ള ജീത്തു ജോസഫ് പറയുന്നു.
‘ഡിഗ്രി കഴിഞ്ഞ് നില്ക്കുന്ന സമയത്താണ് ഇടക്ക് പള്ളിയില്‍ പോകുമ്പോള്‍ ഒരു പെണ്‍കുട്ടിയെ കുറിച്ച് സുഹൃത്തുക്കള്‍ പറയുന്നത് കേട്ടത്. ആരാണ് ഈ കുട്ടി എന്നറിയാനുള്ള ആകാംക്ഷയിലാണ് പിന്നീട് പളളിയിലേക്ക് എത്തിയത്. പള്ളിയില്‍ വെച്ചുകണ്ടെത്തിയ പെണ്‍കുട്ടിയുമായി പിന്നീട് പരിചയമായി. ഏറ്റവും ഒടുവില്‍ ഞാന്‍ ആ പെണ്‍കുട്ടിയെക്കുറിച്ച് വീട്ടില്‍ പറഞ്ഞു. അമ്മയും സഹോദരിയും കൂടി പിന്നീട് ലിന്റയെ പള്ളിയില്‍ ചെന്ന് കണ്ടു’ ജീത്തു ജോസഫ് പറയുന്നു.
‘അമ്മയുടേയും സഹോദരിയുടെയും സംസാരത്തിന് ശേഷമാണ് വിവാഹാഭ്യര്‍ഥന നടത്തിയത്. ഞങ്ങളുടേത് ഒരു അറേഞ്ച്ഡ് ലവ് മാര്യേജ് ആണ്. എന്നാല്‍ ഒരു എംഎല്‍എയുടെ മകന് എന്ന രീതിയില്‍ ആയിരുന്നു ലിന്റ തന്നെ കണ്ടിരുന്നത്. ലിന്റയെ പരിചയപ്പെട്ട ശേഷം പള്ളിയില്‍ പോക്ക് മുടക്കിയിട്ടില്ല. വെവ്വേറെ കുര്‍ബാനകളില്‍ ആയിരുന്നു ആദ്യം പങ്കെടുത്തത് എങ്കില്‍ പിന്നീട് ഒരുമിച്ചായിരുന്നു കുര്‍ബ്ബാന കൂടിയിരുന്നത്. ലിന്റ നില്ക്കുന്ന വരിയുടെ എതിര് വശത്ത് നിന്ന് അവളെ നോക്കി നില്ക്കുന്നതും എന്റെ ശീലമായിരുന്നു’ ജീത്തു ജോസഫ് പറയുന്നു.
ലിന്റയിപ്പോള് ജീത്തു ജോസഫിനൊപ്പം സിനിമ സെറ്റുകളിലും സജീവമാണ്. ആദി അടക്കമുള്ള സിനിമകളില്‍ ലിന്റയും ജീത്തു ജോസഫിനൊപ്പം ഉണ്ടായിരുന്നു. 2007ല്‍ ആയിരുന്നു ജീത്തു ജോസഫ് സംവിധാന രംഗത്തേക്ക് എത്തിയത്.
മലയാളികളുടെ ഇഷ്ടതാരമാണ് രമ്യാനമ്പീശൻ. ഇപ്പോഴിതാ തന്റെ പുത്തൻ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുകയാണ്. ബോൾഡ് ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങൾ ഒന്നടങ്കം ഏറ്റെടുക്കുകയാണ്...
മമ്മുട്ടിയുടെ കണ്ണൂർ സ്ക്വാഡ് ചിത്രത്തിൽ വളരെ വലിയൊരു കഥാപാത്രമാണ് അസീസ് നെടുമങ്ങാട് ചെയ്തത്. എന്നാലിപ്പോഴിതാ ഇനി മുതല്‍ അശോകനെ അനുകരിക്കില്ലെന്ന് വ്യക്തമാക്കിക്കിയിരിക്കുകയാണ്...
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ജോമോൾ. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് ചലചിത്രരംഗത്തേക്ക് താരത്തിന്റെ കാൽവെയ്പ്പ്....